ജീവിക്കാൻ ആൺതുണ വേണോ!! പെൺകുട്ടികളെ സിംഗിളായി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഇവയൊക്കെ...

  • Posted By:
Subscribe to Oneindia Malayalam

ഇന്നത്തെ കാലത്ത് പ്രണയം ഉണ്ടാവുകയെന്നത് പുതിയ കാര്യമല്ല. എന്നാൽ സിംഗിളാണ് എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും അത്ഭുതം തോന്നു. ഈ പെണ്ണിന് / പയ്യന് എന്തെങ്കിലും കുഴപ്പമുണ്ടോ? പൊതുവെ റിലേഷൻ സ്റ്റാറ്റസ് സിംഗിൾ എന്ന് കണ്ടാൽ എല്ലാവർക്കും നൂറു സംശയങ്ങൾ തോന്നും. എന്താണ് പ്രണിയിക്കാത്തത്? ബ്രേക്ക് അപ്പ് ഭയന്നാണോ? ഒരു റിലേഷനിൽ താൽപര്യമില്ലാത്തതാണോ എന്നിങ്ങനെയുള്ള ആയിരം ചോദ്യങ്ങൾ ഉയരും.

കൗമാരത്തിൽ വേശ്യാവൃത്തിക്ക് ഇരയായി, പിഡിപ്പിച്ചയാളെ കൊലപ്പെടുത്തി, പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

സിംഗിൾ ലൈഫിൽ പൂർണ്ണ തൃപ്തയാകാൻ കഴിയുമോ? എന്ന ചോദ്യത്തിന് ഇപ്പോൾ ശാസ്ത്രീയമായി തന്നെ പരിഹാരം കിട്ടിയിരിക്കുകയാണ്. മറ്റുള്ള ലൈഫിനേക്കാൾ ഏറെ സന്തോഷ നിറഞ്ഞതായിരിക്കും സിംഗിൾ ലൈഫ്. നമ്മുടെ സന്തോഷത്തിനു മറ്റൊരാളുടെ അനുവാദം കാത്തിരിക്കേണ്ട, ഇഷ്ടമുള്ള തു പോലെ ജീവിക്കാം, എവിടേയും സന്ദർശിക്കാം. അങ്ങനെ ജീവിതത്തിന്റെ ഓരോ മിനിട്ടും ആസ്വദിക്കാൻ പറ്റും. കൂടാതെ സിംഗിൾ ലൈഫ് ആരോഗ്യപരമായി നേട്ടങ്ങൾ കൊണ്ടു വരുമെന്നും പഠനത്തിൽ പറയുന്നുണ്ട്.

നമുക്ക് വേണ്ടി ജീവിക്കും

നമുക്ക് വേണ്ടി ജീവിക്കും

സിംഗിൾ ലൈഫിൽ 100 ശതമാനവും നാം നമുക്ക് വേണ്ടിയാകും ജീവിക്കുക. ജീവിതത്തിൽ മറ്റോരാളിനെ ആശ്രയിക്കേണ്ടി വരില്ല. ജീവിതത്തിൽ ബെസ്റ്റ് മാത്രമേ നമ്മൾ തിര‍ഞ്ഞെടുക്കുകയുള്ളൂ. ഇതിലൂടെ നമ്മുടെ മനസും ജീവിതവും ഉയരും. ആദ്യമൊക്കെ പാളിപോകുമെങ്കിലും പിന്നീട് ജീവിതത്തിൽ കൃത്യമായ തീരുമാനമെടുക്കാൻ സാധിക്കും. അതിലൂടെ ആത്മ ധൈര്യം വർധിക്കുകയും ചെയ്യും.

 ജീവിത്തിൽ പുതുമ കൊണ്ടു വരുന്നു

ജീവിത്തിൽ പുതുമ കൊണ്ടു വരുന്നു

സിംഗിൾ ലൈഫ് ജീവിതത്തിൽ പുതുമ കൊണ്ടു വരുന്നു. പോസ്റ്റീവായിട്ടുള്ള കാര്യങ്ങളെ കുറിച്ചു ചിന്തിക്കാനും അതിനെ ജിവിതത്തിൽ പ്രാവർത്തികമാക്കാനും ശ്രമിക്കുന്നു. ജോലി കഴിഞ്ഞ് ബാക്കി കിട്ടുന്ന സമയങ്ങളിൽ പുതിയ അറിവു നേടാൻ ശ്രമിക്കുന്നു. പുതിയ ബുക്കുകൾ വായിക്കുന്നു, അറിയാത്ത ഭാഷ പഠിക്കുന്നു, പാചകം എന്നിങ്ങനെ പുതിയ വിഷയത്തിൽ അറിവു കണ്ടെത്താൻ ശ്രമിക്കും.

 സ്വാതന്ത്ര്യം

സ്വാതന്ത്ര്യം

സിംഗിൾ ലൈഫിൽ സ്വതന്ത്രമായി പാറിപ്പറന്നു നടക്കാം. ഒരാൾ കൂടി ജീവിതത്തിൽ വന്നാൽ നമ്മൾ അതുരെ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം ഇല്ലാതാക്കുമോയെന്ന് ഭയപ്പെടുന്നുണ്ട്. ഈ ഭയം ചിലരെ മുന്നോട്ടുള്ള ജീവിത യാത്രയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു. വിദ്യാഭ്യാസം, സമ്പത്ത്, ജോലി, എന്നിവയെല്ലാം ഒറ്റയ്ക്ക് ജീവിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.

തകർന്ന ബന്ധങ്ങൾ

തകർന്ന ബന്ധങ്ങൾ

ഒറ്റയ്ക്ക് ജീവിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നത് തകർന്ന ബന്ധങ്ങളാണ്. ഏറ്റവും അടുത്തുള്ളവരുടേയോ അല്ലെങ്കിൽ തങ്ങളുടെ തന്നെ റിലേഷൻ ബ്രേക്ക് അപ്പായാൽ പിന്നീട് മറ്റൊരു ബന്ധത്തിന് കൈ കൊടുക്കാൻ ഭയമായിരിക്കും. പിന്നീട് ഒറ്റയ്ക്കുള്ള ജീവിതം മതി യെന്നും അവർ തീരുമാനിക്കും

സെക്സ്

സെക്സ്

കൗമാരത്തിൽ തന്നെ ലൈംഗികാക്രണത്തിന് ഇരയായ പെൺകുട്ടികൾ മുന്നോട്ടുള്ള ജീവിതത്തിൽ സിംഗിളായി തന്നെ ജീവിക്കാൻ ആഗ്രഹിക്കും. കൂടാതെ സെക്സിനോടുള്ള താൽപര്യകുറവും സ്ത്രീകളെ ഒറ്റയ്ക്ക് ജീവിക്കാൻ പ്രേരിപ്പിക്കുന്നു

English summary
However, in reality, being single, independent and free of the many stresses that a relationship can bring offers several advantages that outweigh relationships. Here are 10 reasons why flying solo is better than being in a relationship.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്