ത്യാഗരാജ ഭാഗവതരുടെ ഗതിയാകുമോ ദിലീപിന്? സൂപ്പര്‍ സ്റ്റാറില്‍ നിന്ന് നികൃഷ്ട ജീവിയിലേക്ക്...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഇപ്പോള്‍ 11-ാം പ്രതിയാണ്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് രണ്ടാം പ്രതിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചുമത്തിയ വകുപ്പുകള്‍ പ്രകാരം ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് കിട്ടാനിടയുള്ള ശിക്ഷകള്‍ എല്ലാം തന്നെ ദിലീപിനും കിട്ടിയേക്കാം. പക്ഷേ, കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കപ്പെടണം.

ക്രിമിനല്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യത്തെ സിനിമ താരം ഒന്നും അല്ല ദിലീപ്. പക്ഷേ മലയാള സിനിമയില്‍ ഇങ്ങനെ ഒരു സംഭവം ആദ്യമാണ്. അതും സഹപ്രവര്‍ത്തകയും സെലിബ്രിറ്റിയും ആയ ഒരാളെ ക്രൂരമായി ഉപദ്രവിച്ച കേസില്‍...

തമിഴ് നടനായിരുന്ന സുമന്‍ തല്‍വാറും ഏതാണ്ട് ഇതുപോലെ ഒരു കേസില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ സുമന്‍ അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് ഇപ്പോള്‍ തിരക്കുള്ള നടനാണ്. പക്ഷേ, ത്യാഗരാജ ഭാഗവതര്‍ എന്ന തെന്നിന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറിന് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന വീഴ്ചയായിരുന്നു...

കേരളത്തില്‍ ആദ്യം

കേരളത്തില്‍ ആദ്യം

സിനിമ ലോകത്ത് ഇത്തരം സംഭവങ്ങള്‍ മുമ്പും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു മുന്‍നിര താരം ഇത്തരം ഒരു കേസില്‍ അറസ്റ്റിലാകുന്നത് കേരളത്തെ സംബന്ധിച്ച് ആദ്യത്തെ സംഭവം ആണ്. അതിലുപരി ഏറെ ഞെട്ടിപ്പിക്കുന്നതും ആണ്.

സൂപ്പര്‍ താരത്തിലേക്ക്

സൂപ്പര്‍ താരത്തിലേക്ക്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന ത്യാഗരാജ ഭാഗവതരുടേയും സുമന്‍ തല്‍വാറിന്റേയും കഥകളാണ് നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പലരും ദീലിപുമായി താരതമ്യം ചെയ്യുന്നത്. എല്ലാം വ്യത്യസ്ത കേസുകള്‍ ആയിരുന്നു എങ്കിലും ക്രിമിനല്‍ കുറ്റത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ ആണിവര്‍.

എംകെ ത്യാഗരാജ ഭാഗവതര്‍

എംകെ ത്യാഗരാജ ഭാഗവതര്‍

തമിഴകത്തെ, ഒരു പക്ഷേ തെമ്മിന്ത്യയിലെ തന്നെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ പട്ടം കിട്ടിയ ആള്‍ ആയിരുന്നു എംകെ ത്യാഗരാജ ഭാഗവര്‍. പേര് പോലെ തന്നെ കക്ഷി ഒരു മികച്ച ഗായകനും ആയിരുന്നു.

ജനപ്രിയന്‍

ജനപ്രിയന്‍

കുറച്ച് കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയത് എങ്കിലവും ത്യാഗരാജ ഭാഗവതര്‍ക്ക് പിന്നെ അധികം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എവിടെ ചെന്നാലും ആരാധകരുടെ പ്രളയം. കാണാന്‍ കാത്തുകെട്ടി നില്‍ക്കുന്ന സിനിമാക്കാരും രാഷ്ട്രീയക്കാരും... അങ്ങനെയങ്ങനെ...

ഒരുപാട് മുമ്പാണ്... ഒരുപാടൊരുപാട്

ഒരുപാട് മുമ്പാണ്... ഒരുപാടൊരുപാട്

ഇന്നത്തെ കാലമല്ല. 1930 കളില്‍ ആണ് സംഭവം. സിനിമ തന്നെ അത്ഭുതമായ കാലം. അന്ന് ഏറ്റവും അധികം പ്രതിഫലം പറ്റിയിരുന്ന നടന്‍മാരില്‍ ഒരാള്‍. ഒരുപക്ഷേ, കൈയ്യിലിരുപ്പ് നന്നായിരുന്നെങ്കില്‍ തമിഴക രാഷ്ട്രീയത്തില്‍ പോലും നിര്‍ണായക സ്ഥാനം പേറിയേനെ ത്യാഗരാജ ഭാഗവതര്‍.

പക്ഷേ, പണികിട്ടി... കൊലപാതകം

പക്ഷേ, പണികിട്ടി... കൊലപാതകം

ഒരു കൊലപാതക കേസില്‍ കുടുങ്ങിയതോടെയാണ് ത്യാഗരാജ ഭാഗവതര്‍ ഒന്നും അല്ലാതായിപ്പോയത്. വെറും കൊലപാതകമല്ല, ഒരു മാധ്യമ പ്രവര്‍ത്തനെ കൊന്ന കേസ് ആയിരുന്നു അത്.

വാര്‍ത്ത എഴുതിയതിന് പ്രതികാരം

വാര്‍ത്ത എഴുതിയതിന് പ്രതികാരം

ലക്ഷ്മികാന്തന്‍ എന്ന സിനിമ പത്രപ്രവര്‍ത്തകന്‍ ആയിരുന്നു ത്യാജരാജ ഭാഗവതരുടെ പ്രതികാരത്തിന് ഇരയായത. തുടര്‍ച്ചയായി ത്യാഗരാജന് എതിരെ വാര്‍ത്തകള്‍ എഴുതുകയായിരുന്നു ലക്ഷ്മികാന്തന്‍. നിയമത്തിന്റെ വഴി നോക്കി കുറച്ച് പോയെങ്കിലും അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല.

പൂട്ടിച്ചപ്പോള്‍ പുതിയത് തുടങ്ങി

പൂട്ടിച്ചപ്പോള്‍ പുതിയത് തുടങ്ങി

ലക്ഷ്മികാന്തന്റെ മാധ്യമ സ്ഥാപനം കേസ് കൊടുത്ത് പൂട്ടിക്കാന്‍ ത്യാഗരാജന് സാധിച്ചു. എന്നാല്‍ ലക്ഷ്മി കാന്തന്‍ പുതിയ മാധ്യമം തുടങ്ങി വീണ്ടും ത്യാഗരാജന് പണികൊടുത്തുകൊണ്ടേയിരുന്നു. ഒടുവില്‍ അത് സംഭവിച്ചു.

തല്ലിക്കൊന്നു

തല്ലിക്കൊന്നു

അക്ഷരാര്‍ത്ഥത്തില്‍ ത്യാഗരാജ ഭാഗവതരുടെ ഗുണ്ടകള്‍ ലക്ഷ്മി കാന്തനെ തല്ലിക്കൊല്ലുകയായിരുന്നു. എന്നാല്‍ മരിക്കുന്നതിന് മുമ്പ് അഭിഭാഷകന് മുന്നിലും പോലീസിന് മുന്നിലും മൊഴി നല്‍കാന്‍ ലക്ഷ്മികാന്തന്‍ ജീവന്‍ ബാക്കിപിടിച്ചു.

അറസ്റ്റ്... ജയില്‍ വാസം

അറസ്റ്റ്... ജയില്‍ വാസം

കേസില്‍ ത്യാഗരാജ ഭാഗവതര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇന് ദിലീപ് എത്തി നില്‍ക്കുന്നതിനേക്കാള്‍ എത്രയോ മുകളിലായിരുന്നു അന്ന് ത്യാഗരാജസ്വാമികള്‍ എന്ന് കൂടി ഓര്‍ക്കണം.

30 മാസം ജയിലില്‍

30 മാസം ജയിലില്‍

ജീവപര്യന്തം തടവുശിക്ഷ ആയിരുന്നു ത്യാഗരാജ ഭാഘവതര്‍ക്ക് കോടതി വിധിച്ചത് എന്നാല്‍ അദ്ദേഹം സൂപ്രീം കോടതി വരെ പോയി കേസില്‍ നിന്ന് തലയൂരി. പക്ഷേ 30 മാസം ജയിലില്‍ കഴിയേണ്ടി വന്നു.

കൈ നിറയെ സിനിമകള്‍

കൈ നിറയെ സിനിമകള്‍

അറസ്റ്റിലാകുമ്പോള്‍ 12 സിനിമകള്‍ക്ക് കരാര്‍ ഒപ്പിട്ടിരുന്നു ത്യാഗരാജ ഭാഗവതര്‍. പക്ഷേ കേസില്‍ കോടതി വെറുതേ വിട്ടെങ്കിലും ജനങ്ങള്‍ അവരുടെ സൂപ്പര്‍ താരത്തെ കൈവിട്ടിരുന്നു. മിക്ക സിനിമകളും അതോടെ ഉപേക്ഷിക്കപ്പെട്ടു.

നികൃഷ്ട ജീവിയായി...

നികൃഷ്ട ജീവിയായി...

സൂപ്പര്‍ താരമായി ആരാധിച്ചവരെല്ലാം ത്യാഗരാജ ഭാഗവതരെ ഒരു നികൃഷ്ട ജീവിയെ പോലെ ആണ് പിന്നീട് കണ്ടത്. പിന്നീട് അഭിനയിച്ച സിനിമകളൊന്നും നിലം തൊട്ടില്ല. സിനിമയില്‍ നിന്ന് പൂര്‍ണമായും പുറത്താക്കപ്പെട്ടു.

ആരോരും അറിയാതെ മരണം

ആരോരും അറിയാതെ മരണം

ദുരിതപൂര്‍ണമായിരുന്നു പിന്നീടുള്ള ത്യാഗരാജ ഭാഗവതരുടെ ജീവിതം. ജീവിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥ... കൂടെ രൂക്ഷമായ പ്രമേഹവും. ഒടുവില്‍ 49-ാം വയസ്സില്‍ മരണം. ഒരു മുന്‍കാല സൂപ്പര്‍ താരത്തിന് കിട്ടേണ്ട ഒരു ആദരവും കിട്ടിയതും ഇല്ല.

ഇവിടെ അങ്ങനെയല്ല

ഇവിടെ അങ്ങനെയല്ല

എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ദിലീപിന്റെ സ്ഥിതി അങ്ങനെയൊന്നും അല്ല. ഇത്രയും കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴും ദിലീപിന് ശക്തമായ പിന്തുണ നല്‍കാന്‍ ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്െ ദിലീപിന് വേണ്ടി പലരും മുറവിളി കൂട്ടിത്തുടങ്ങി.

English summary
Attack against actress: Why thyagaraja BHagavathar remembered in this case?
Please Wait while comments are loading...