• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാതൃഭാഷയായിരിക്കണം പഠനമാധ്യമം; പുതിയ ഓര്‍ഡിനന്‍സ് ചരിത്ര പ്രാധാന്യമുള്ളത്...

  • By Akshay

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പത്താംതരം വരെ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. കേരളപ്പിറവിക്കു ശേഷം ഇത്രയേറെ പ്രാധാന്യമുള്ള ഭാഷാ സംബന്ധിയായ മറ്റൊരു ഉത്തരവുണ്ടായിട്ടില്ല എന്ന് തന്നെ പറയാം. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുകയും ഇപ്പോള്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. കോടതിഭാഷ, ഭരണഭാഷ, ഉപരിപഠനമാധ്യമം, പിഎസ്‌സി പരീക്ഷാമാധ്യമം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള ശ്രമങ്ങളുടെ ആദ്യപടിയാവട്ടെ ഈ തീരുമാനം എന്ന് നമുക്ക് പ്രതീക്ഷീക്കാം.

തന്റെ ചുറ്റുപാടുമുള്ള പൊതു സമൂഹം സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി പരിണമിക്കുന്നത്. മാതൃഭാസയെന്നത് ജനിതകമായി പാരമ്പര്യമായി ആ വ്യക്തിയിലേക്ക് കൈമാറപ്പെടുന്ന ഭാഷയാണ്. ഒരു കുട്ടിയുടെ ആശയ വിനിമയത്തിനുള്ള കഴിവും ചിന്താ ശക്തിയും വളര്‍ത്തികൊണ്ടു വരുന്നതില്‍ മാതൃഭാഷയ്ക്ക് നല്ല പ്രാധാന്യമുണ്ട്. ഇന്ത്യയില്‍ ശ്രേഷ്ഠഭാഷ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. ലോകത്താകമാനം 3.75 കോടി ജനങ്ങള്‍ മലയാള ഭാഷ സംസാരിക്കുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ നിലനില്‍ക്കുന്ന ഒന്നാണ് ത്രിഭാഷ പദ്ധതി. പഠിക്കുന്ന ഒരു ഭാഷയെങ്കിലും മാതൃഭാഷയായിരിക്കണം. മാതൃഭാഷയിലൂടെയുള്ള ബോധനമാണ് ഉത്തമം എന്ന് ലോകമെങ്ങും അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസ തത്വമാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ചിട്ടുള്ള ഭാഷ മലയാളമാണെന്നാണ് പുതിയ സര്‍വ്വെ പറയുന്നത്. കേരളത്തിലെ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം വലിയ കച്ചവടമാണ്. ഇത്രയും വര്‍ഷം ഇംഗ്ലീഷ് ഭാഷയില്‍ പഠിപ്പിച്ചിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിലെ ഒരു സര്‍വ്വകലാശാല പോലും ലോക റാങ്കില്‍ ആദ്യത്തെ 500 എണ്ണത്തില്‍ പോലും വരാത്തത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. തദ്ദേശ ഭാഷയില്‍ പഠിപ്പിക്കുന്ന രാജ്യങ്ങളിലെ സര്‍വ്വകലാശാലകള്‍ ഗവേഷണകാര്യത്തിലും മറ്റും മുന്നില്‍ നില്‍ക്കുന്നത് നാം കാണുന്നതാണ്. പ്രാദേശിക ഭാഷകളെ ഉന്മൂലനം ചെയ്തുകൊണ്ട് ഇംഗ്ലീഷ് ഭാഷ ലോക ഭാഷയായി തീരുന്നത് കോളനി മനോഭാവത്തിന്റെ അനന്തിര ഫലമാണ്.

സര്‍ക്കാര്‍ ജോലിക്ക് മലയാളഭാഷാജ്ഞാനം വേണം, വേണ്ട എന്നീ ഉത്തരവുകള്‍ മാറി മാറിവരുന്നസാഹചര്യത്തില്‍ മലയാളത്തിന്റെ ശ്രേഷ്ഠതയെകാറ്റില്‍ പറത്തുകയാണ് എന്ന് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. ഔദ്യോഗിക ഭാഷ മലയാളമായിരിക്കുമ്പോള്‍ മലയാളം അക്ഷരവടിവോടും വൃത്തിയായും എഴുതാനറിയാത്ത ഉദ്യോഗസ്ഥര്‍ കേരളത്തിന്റെ പാരമ്പര്യത്തിനുതന്നെ മോശമാണ്. പല വാക്കുകളുടെയും അര്‍ത്ഥം പോലും അറിയാത്തവരും വാക്കുകള്‍എഴുതാന്‍പോലും അറിയാത്ത ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നുണ്ട്. മറ്റുഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയാമെങ്കിലും മാതൃഭാഷയിലുളള അജ്ഞത ഒരു പോരായ്മതന്നെയാണ് . നാം തന്നെ നമ്മുടെ ഭാഷയുടെ മഹാത്മ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കികൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് എന്തുകൊണ്ടും പ്രശംസനീയാവഹം തന്നെയാണ്. ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.

English summary
Don't ban Malayalam in schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X