കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓളപ്പരമ്പിൽ വിസ്മയം തീർക്കുന്ന ചുണ്ടൻ വള്ളങ്ങൾ.. കേരളത്തിന്റെ സ്വന്തം ജലമേളകളെ അറിയാം

Google Oneindia Malayalam News

കേരളത്തിന് മാത്രം സ്വന്തമായിട്ടുള്ള ചില പാരമ്പര്യങ്ങളുടെ ആവേശകരമായ അടയാളങ്ങളുണ്ട്. അത്തരത്തിലൊന്നാണ് വളളം കളി. നദികളുടേയും കായലുകളുടേയും കൂടി നാടായ കേരളം വള്ളംകളിയുടെ കൂടി മണ്ണാണ്. ഓളപ്പരപ്പിൽ വിസ്മയം തീർത്ത് തലയുയർത്തി കുതിച്ചോടുന്ന ചുണ്ടൻവള്ളങ്ങൾ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ വരെ ആവേശം കൊള്ളിച്ചിട്ടുള്ളതാണ്.

ഈ മാസം 28ന് ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം വള്ളംകളി നടക്കാനിരിക്കുകയാണ്. കേരളത്തിലെ പ്രസിദ്ധമായ ജലമേളകളെ പരിചയപ്പെടാം.

ആറന്മുള ഉതൃട്ടാതി വള്ളംകളി

ആറന്മുള ഉതൃട്ടാതി വള്ളംകളി

പമ്പാനദിയില്‍ നടക്കുന്ന ആറന്മുള ഉതൃട്ടാതി വള്ളം കളി കേരളത്തിലെ ഏറ്റവും പ്രശസ്തമായ വള്ളം കളികളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ചരിത്ര പ്രസിദ്ധമായ ഈ വള്ളം കളി. ഓണമാസക്കാലത്ത് ഉതൃട്ടാതി നാളില്‍ നടക്കുന്ന വള്ളം കളി കാണാന്‍ നിരവധി പേരാണ് ആറന്മുളയിലെത്തുക പതിവ്. 48 ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന മത്സരം കണ്ണിന് കാഴ്ച വിരുന്നാണ്.

നെഹ്‌റു ട്രോഫി വള്ളംകളി

നെഹ്‌റു ട്രോഫി വള്ളംകളി

ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലില്‍ ആണ് നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ വള്ളം കളി മത്സരമാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലമേളയെന്ന് പറയാം. ജവഹര്‍ലാല്‍ നെഹ്രുവിന്റെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് 1952ല്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ചുണ്ടന്‍വള്ളം കളി മത്സരത്തിന്റെ ഓര്‍മ്മയ്ക്കാണ് എല്ലാ വര്‍ഷവും നെഹ്‌റു ട്രോഫി ജലമേള സംഘടിപ്പിക്കുന്നത്.

ഇന്ദിരാ‍ഗാന്ധി വള്ളംകളി

ഇന്ദിരാ‍ഗാന്ധി വള്ളംകളി

നെഹ്‌റുവിന്റെ പേരില്‍ മാത്രമല്ല മകളും പ്രധാനമന്ത്രിയും ആയിരുന്ന ഇന്ദിരാഗാന്ധിയുടെ പേരിലുമുണ്ട് കേരളത്തില്‍ ജലമേള. എറണാകുളത്തെ കൊച്ചി കായലാമ് ഇന്ദിരാഗാന്ധി വള്ളംകളിയുടെ വേദി. എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തിന്റെ അവസാനമാണ് ഈ വള്ളംകളി സംഘടിപ്പിക്കാറുള്ളത്. വിദേശികളടക്കം നിരവധി പേരാണ് ഈ വള്ളംകളി കാണാന്‍ കൊച്ചിയിലെത്താറുള്ളത്.

ചമ്പക്കുളം മൂലം വള്ളംകളി

കേരളത്തിലെ ഏറ്റവും പുരാതനമായ വള്ളം കളികളിലൊന്നാണ് ചമ്പക്കുളം മൂലം വള്ളംകളി. ആറന്മുളയെപ്പോലെ തന്നെ പമ്പാ നദിയിലാണ് ചമ്പക്കുളം വള്ളംകളിയും വര്‍ഷം തോറും നടത്തി വരുന്നത്. ഈ വള്ളം കളി അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മിഥുനമാസത്തിലെ മൂലം നാളിലാണ് ഈ പ്രസിദ്ധമായ വള്ളംകളി സംഘടിപ്പിക്കാറുള്ളത്.

 പായിപ്പാട് വള്ളംകളി

പായിപ്പാട് വള്ളംകളി

കായംകുളം നദിയില്‍ നിന്നും കണ്ടെത്തിയ അയ്യപ്പ വിഗ്രഹം ജലഘോഷയാത്രയായി ഹരിപ്പാടേക്ക് കൊണ്ടുവന്നതിന്റെ ഓര്‍മ്മയ്ക്കാണ് വര്‍ഷം തോറും പായിപ്പാട് വള്ളംകളി നടത്തുന്നത്. ഓണക്കാലത്താണ് പ്രസിദ്ധമായ ഈ വള്ളംകളി സംഘടിപ്പിക്കാറുള്ളത്. ജലോത്സവത്തിന്‌റെ അവസാന നാളുകളില്‍ സമീപനാടുകളിലെ ചുണ്ടന്‍ വള്ളങ്ങളെ പങ്കെടുപ്പിച്ചാണ് വളളംകളി മത്സരം നടത്തുന്നത്.

English summary
Famous boat races in Kerala including Champakulam boat race
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X