• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

തീരാവേദന തന്ന് ബാലഭാസ്കറും തേജുവും! ഉമ്പായിയും ക്യാപ്റ്റൻ രാജുവും എംഐ ഷാനവാസും 2018ലെ നഷ്ടങ്ങൾ

  • By Anamika Nath

നഷ്ടങ്ങളുടെ കണക്കെടുത്താൽ 2018ും ഒട്ടേറെ തീരാ വേദനകൾ ബാക്കി വെച്ചാണ് കടന്ന് പോകുന്നത്. ഇനിയൊരിക്കലും തിരിച്ച് വരാൻ ഇടയില്ലാത്ത തീരാ നഷ്ടങ്ങൾ. തങ്ങളുടെ മേഖലകളിലെ സംഭാവനകൾ ബാക്കി വെച്ച് കടന്ന് പോയ നിരവധി പേർ. ഒരു പുലർച്ചെ നിയന്ത്രണം വിട്ട വാഹനം എന്നന്നേക്കുമായി ഈ ലോകത്ത് നിന്ന് അടർത്തിയെടുത്ത് കൊണ്ട് പോയ ബാലഭാസ്കറും കുഞ്ഞും മുതൽ ഉമ്പായിയും എംഐ ഷാനവാസും ക്യാപ്റ്റൻ രാജുവും അടക്കമുളള പ്രിയപ്പെട്ടവർ എന്നും മലയാളിക്ക് വേദനയായി തുടരും. 2018ലെ നഷ്ടങ്ങൾ ഇവരല്ലാതെ മറ്റെന്താണ്!

ബാലഭാസ്‌കര്‍

ബാലഭാസ്‌കര്‍

2018ല്‍ കേരളത്തെ ഏറ്റവും അധികം കണ്ണീരണിയിപ്പിച്ച മരണമായിരുന്നു വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെത്. സെപ്റ്റംബര്‍ 25ന് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അപടകത്തിന് പിന്നാലെ മകള്‍ തേജസ്വിനി ബാല മരണത്തിന് കീഴടങ്ങി. ചികിത്സയിലിരിക്കെ ഒക്ടോബര്‍ 2നാണ് ബാലഭാസ്‌കര്‍ മരണപ്പെട്ടത്.

ഉമ്പായി

ഉമ്പായി

ഗസലിനെ മലയാളികള്‍ക്കിടയില്‍ ജനകീയമാക്കിയ സംഗീതകാരന്‍ ഉമ്പായിയുടെ മരണം ഓഗസ്റ്റ് 1ന് ആയിരുന്നു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ ആയിരുന്ന ഉമ്പായിയുടെ മരണം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു. ഗസലുകള്‍ മാത്രമല്ല പഴയ ചലച്ചിത്ര ഗാനങ്ങളും തന്റെതായ ശൈലിയില്‍ ആലപിച്ച് ശ്രദ്ധ നേടിയിട്ടുണ്ട് ഉമ്പായി. പാടുക സൈഗാള്‍ പാടൂ, ഗസല്‍ മാല, ഓര്‍മകളിലെ മെഹബൂബ് അടക്കം നിരവധി ആല്‍ബങ്ങള്‍ ഉമ്പായിയുടേതായിട്ടുണ്ട്.

എംഐ ഷാനവാസ്

എംഐ ഷാനവാസ്

നവംബര്‍ 21ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായിരുന്ന എംഐ ഷാനവാസ് അന്തരിച്ചു. കരള്‍ രോഗ ബാധയായിരുന്നു മരണകാരണം. ക്രോപേട്ടിലെ ഡോ റെയ്‌ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുരോഗ ബാധയാണ് മരണത്തിലേക്ക് നയിച്ചത്.

ക്യാപ്റ്റന്‍ രാജു

ക്യാപ്റ്റന്‍ രാജു

മലയാള സിനിമയിലെ ആരാധകരെ ഏറെ വേദനിപ്പിച്ച വേര്‍പാടുകളിലൊന്ന് നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെതാണ്. സെപ്റ്റംബര്‍ 17നാണ് നടന്‍ അന്തരിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെതായ ഇടം ഉറപ്പിച്ച ക്യാപ്റ്റന്‍ രാജു പിന്നീട് കോമഡി വേഷങ്ങളിലൂടെയും കയ്യടി നേടി. മലയാളത്തിലും മറ്റ് ഭാഷകളിലുമായി അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കോട്ടയം പുഷ്പനാഥ്

കോട്ടയം പുഷ്പനാഥ്

മലയാള സാഹിത്യ ലോകത്ത് അപസര്‍പ്പക, മാന്ത്രിക നോവലുകളുടെ പര്യായം എന്ന് വിളിക്കാവുന്ന എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ് മെയ് രണ്ടിന് ഈ ലോകത്തോട് വിട പറഞ്ഞു. മകന്റെ മരണത്തിന് മൂന്നാഴ്ചകള്‍ക്ക് ശേഷമായിരുന്നു പുഷ്പനാഥിന്റെ മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു. യക്ഷിക്കാവ്, നെപ്പോളിയന്റെ പ്രതിമ, കര്‍ദിനാളിന്റെ മരണം, മന്ത്രമോഹിനി തുടങ്ങി മുന്നൂറോളം നോവലുകളെഴുതി.

ലീല മേനോന്‍

ലീല മേനോന്‍

പ്രമുഖ മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായിരുന്ന ലീല മേനോന്‍ ജൂണ്‍ മൂന്നിന് അന്തരിച്ചു. മാധ്യമപ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് മാതൃകയായ ലീല മേനോന്‍ 1978ലാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ നിന്നും പിന്നീട് ഔട്ട്‌ലുക്ക്, ഹിന്ദു, വനിത, മാധ്യമം തുടങ്ങി നിരവധി പ്രമുഖ മാധ്യമങ്ങളില്‍ പംക്തികള്‍ കൈകാര്യം ചെയ്തു.

കലാമണ്ഡലം ഗീതാനന്ദന്‍

കലാമണ്ഡലം ഗീതാനന്ദന്‍

വര്‍ഷാദ്യത്തില്‍ ജനുവരി 28ന് വേദിയില്‍ കുഴഞ്ഞ് വീണായിരുന്നു കലാമണ്ഡലം ഗീതാനന്ദന്റെ മരണം. തുളളല്‍ കലയെ ഏറെ ജനകീയമാക്കിയ കലാകാരനായിരുന്നു ഗീതാനന്ദന്‍. അവിട്ടത്തൂരിലെ ക്ഷേത്രത്തില്‍ തുളളല്‍ അവതരിപ്പിക്കവേ കുഴഞ്ഞ് വീഴുകയായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ഉള്‍പ്പെടെ 12ഓളം പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

തമ്പി കണ്ണന്താനം

തമ്പി കണ്ണന്താനം

ബാലഭാസ്‌കറിന്റെ മരണം സംഭവിച്ച അതേ ഒക്ടോബര്‍ 2ന് തന്നെ മലയാളത്തിന് മറ്റൊരു നഷ്ടം കൂടിയുണ്ടായി. ഹിറ്റ് സിനിമകളുടെ സംവിധായകന്‍ തമ്പി കണ്ണന്താനവും ലോകത്തോട് വിട പറഞ്ഞു. നടനും തിരക്കഥാകൃത്തും നിര്‍മ്മാതാവും കൂടിയായിരുന്നു തമ്പി കണ്ണന്താനം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍ അടക്കം 15ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

English summary
Notable Deaths in 2018 (Kerala)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more