തെറ്റിദ്ധരിപ്പിക്കപ്പെടുന്ന മലയാളികള്‍ക്ക് വഴികാട്ടിയായി ഇന്‍ഫോ ക്ലിനിക്ക്

Subscribe to Oneindia Malayalam

സോഷ്യല്‍ മീഡിയ സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യമായ കാലം മുതലേ ഒരുപാട് തെറ്റായ വിവരങ്ങള്‍ അവരിലേക്ക് പല വഴികളിലൂടെ എത്തപ്പെടുന്നുണ്ട്. പലരും ഈ വിവരങ്ങളുടെ ആധികാരികത അന്വേഷിക്കാതെ, ആ വ്യാജ വിവരങ്ങള്‍ അതേപടി വിശ്വസിക്കുകയാണ് പതിവ്.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള വ്യാജ വിവരങ്ങള്‍ പലരുടേയും ജീവന്‍ പോലും എടുക്കുന്ന സാഹചര്യമാണ് ഉള്ളത്. അവിടെയാണ് ഇന്‍ഫോ ക്ലിനിക്ക് എന്ന ഫേസ്ബുക്ക് പേജിന്റെ പ്രസക്തി. ഇത്തരം വ്യാജ വിവരങ്ങളുടെ പൊള്ളത്തരങ്ങള്‍ പൊളിക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് ഇന്‍ഫോ ക്ലിനിക്ക് വഹിക്കുന്നത്.

Info Clinic

2016 ല്‍ ആണ് ഇന്‍ഫോ ക്ലിനിക്ക് തുടങ്ങുന്നത്. ഒരു കൂട്ടം ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ആണ് ഇതിന് പിന്നില്‍. രോഗചികിത്സയല്ല ഇവരുടെ ലക്ഷ്യം, ആരോഗ്യത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ആണ്.

Info Clini

മീസല്‍സ്-റൂബല്ല വാക്‌സിനേഷന്‍ കാമ്പയിനുമായി ബന്ധപ്പെട്ട് ഇന്‍ഫോ ക്ലിനിക്ക് അവരുടെ ഫേസ്ബുക്ക് പേജ് വഴി നടത്തിയ സാമൂഹ്യ അവബോധ പരിപാടികള്‍ ഏറെ ശ്രദ്ധേയമായിരുന്നു. എംആര്‍ വാക്‌സിനേഷനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന നുണക്കഥകള്‍ പൊളിച്ചടുക്കാന്‍ ഇന്‍ഫോ ക്ലിനിക്ക് നടത്തിയ ശ്രമങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ക്യാന്‍സര്‍ ചികിത്സയുടെ പേരിലും പ്രമേഹ ചികിത്സയുടെ പേരിലും നടക്കുന്ന പല തട്ടിപ്പുകളും ഇന്‍ഫോ ക്ലിനിക്ക് പുറത്ത് കൊണ്ടുവന്നിട്ടുണ്ട്.

English summary
Oneindia News makers of the year 2017: Read about Info Clinic

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്