കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാമി വിവേകാനന്ദന്‍ പറഞ്ഞ 10 കാര്യങ്ങള്‍!

  • By Kishor
Google Oneindia Malayalam News

അമേരിക്കയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ എന്ന് തുടങ്ങുന്ന വിശ്വപ്രസിദ്ധമായ പ്രസംഗത്തിനുടമയായ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ജനുവരി 12. രാജ്യം ദേശീയ യുവജന ദിനമായി ഈ ദിവസം ആഘോഷിക്കുന്നു. ഭാരതീയ യുവത്വത്തിന് വിവേകാനന്ദനെ പോലെ മറ്റൊരു പ്രതിനിധിയെ ചൂണ്ടിക്കാട്ടാനില്ല എന്ന കാര്യം ഏവരും ഒരു മനസായി സമ്മതിക്കുന്ന കാര്യമാണ്.

''ലോകത്തിന്റെ അതിപ്രാചീന സന്ന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. മതങ്ങളുടെ മാതാവിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു'' എന്ന് 1893 ലെ ഷിക്കാഗോ സര്‍വ്വ മത സമ്മേളനത്തില്‍ പറഞ്ഞത് മുതലിങ്ങോട്ട് യുവാക്കളെ കോരിത്തരിപ്പിച്ച ഒരുപാട് വചനങ്ങള്‍ വിവേകാനന്ദന്റേതായി ഉണ്ട്. അവയില്‍ ചിലത് കാണൂ...

ഉത്തിഷ്ഠതാ ജാഗ്രതാ

ഉത്തിഷ്ഠതാ ജാഗ്രതാ

എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്‌നിക്കൂ - ഭാരതം സ്വാമി വിവേകാനന്ദന്റെ ഈ സിംഹഗര്‍ജനം കേട്ടാണ് നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നത്

യുവതലമുറയ്ക്ക് വേണ്ടത്

യുവതലമുറയ്ക്ക് വേണ്ടത്

ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായി ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യമെന്നായിരുന്നു സ്വാമിജി കരുതിയിരുന്നത്.

ജോലി ചെയ്യേണ്ടത് എങ്ങനെ

ജോലി ചെയ്യേണ്ടത് എങ്ങനെ

അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്.

സത്യമാണ് വലുത്

സത്യമാണ് വലുത്

ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക.

ധീരന്മാര്‍ക്കുള്ളതാണ് ലോകം

ധീരന്മാര്‍ക്കുള്ളതാണ് ലോകം

ഈ ലോകം ഭീരുക്കള്‍ക്കുള്ളതല്ല ഓടിയൊളിക്കാന്‍ നോക്കെണ്ട. വിജയത്തിന്റെയും പരാജയത്തിന്റെയും കഥ മറക്കൂ.

അവനവനെ വിശ്വസിക്കുക

അവനവനെ വിശ്വസിക്കുക

രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാല്‍ നിങ്ങള്‍ക്കൊരു വസ്തുത കാണാം അവനവനില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ക്കു മാത്രമെ ശക്തിയും മഹത്ത്വവും ലഭിച്ചിട്ടുള്ളു എന്ന്.

സ്വാമിജിയുടെ ലോകം

സ്വാമിജിയുടെ ലോകം

വേദങ്ങളും ഖുറാനും ബൈബിളും സമഞ്ജസമായി സമന്വയിച്ചിരിക്കുന്ന ഒരു ലോകമാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്.

ഈശ്വരവിശ്വാസത്തെക്കുറിച്ച്

ഈശ്വരവിശ്വാസത്തെക്കുറിച്ച്

വിധവയുടെ കണ്ണുനീര്‍ തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും എനിക്ക് വിശ്വാസമില്ല.

മതവും വിദ്യാഭ്യാസവും

മതവും വിദ്യാഭ്യാസവും

വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിലെ പൂര്‍ണ്ണതയെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. മതമാകട്ടെ മനുഷ്യനിലെ ദൈവികതയെ വെളിപ്പെടുത്തുകയാണ്

ധനവും പദവിയുമല്ല വേണ്ടത്

ധനവും പദവിയുമല്ല വേണ്ടത്

ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്‌

English summary
Swami Vivekananda birth anniversary: 10 inspiring quotes by Hindu monk to be shared on National Youth Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X