കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ ഐഎന്‍എല്‍, അവിടെ മുസ്ലീം ലീഗ്! ഇവിടെ മുസ്ലീം ലീഗ്, അവിടെ ഐഎന്‍എല്‍... അടിമുടി അടിപിടി!

Google Oneindia Malayalam News

കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാന്‍ ശേഷിയുള്ള പാര്‍ട്ടികള്‍ വളരെ കുറവാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ ആ പട്ടികയില്‍ അടുത്തതായി ഇടംനേടുക മുസ്ലീം ലീഗ് ആയിരിക്കം. നിയമസഭയില്‍ മാത്രമല്ല, ലോക്‌സഭയിലും ഒറ്റക്ക് ജയിക്കാനുള്ള ശേഷി തങ്ങടെ സ്വാധീന മേഖലകളില്‍ മുസ്ലീം ലീഗിനുണ്ട്.

ജലീലിന്റെ പ്രതികാരം! ഇതൊരു തുടക്കം മാത്രം? ലീഗിന് പിറകേ ജലീല്‍ ഇറങ്ങുമ്പോള്‍ എന്ത് സംഭവിക്കും...ജലീലിന്റെ പ്രതികാരം! ഇതൊരു തുടക്കം മാത്രം? ലീഗിന് പിറകേ ജലീല്‍ ഇറങ്ങുമ്പോള്‍ എന്ത് സംഭവിക്കും...

ഐഎന്‍എല്‍: സമവായ ശ്രമങ്ങള്‍ തുടർന്ന് വഹാബ് പക്ഷം, പരമാവധി വിട്ടുവീഴ്ച; ചെവിക്കൊള്ളാതെ കാസിം വിഭാഗംഐഎന്‍എല്‍: സമവായ ശ്രമങ്ങള്‍ തുടർന്ന് വഹാബ് പക്ഷം, പരമാവധി വിട്ടുവീഴ്ച; ചെവിക്കൊള്ളാതെ കാസിം വിഭാഗം

ഇക്കാലമത്രയും ഉണ്ടാകാതിരുന്ന വലിയൊരു പ്രതിസന്ധിയില്‍ ആണ് മുസ്ലീം ലീഗ് ഇപ്പോള്‍ പെട്ടിരിക്കുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്യുന്നു എന്നത് മാത്രമല്ല, തങ്ങളുടെ മകന്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരിക്കുന്നു. യുഡിഎഫില്‍ മുസ്ലീം ലീഗിനുള്ളില്‍ പ്രശ്‌നങ്ങള്‍ പുകയുമ്പോള്‍ എല്‍ഡിഎഫില്‍ ഐഎന്‍എല്‍ അതിലും വലിയ പ്രശ്‌നങ്ങളിലാണ്.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

1

1948 ല്‍ സ്ഥാപിതമായ പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്. വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീഗ് അല്ല ഇന്നത്തെ മുസ്ലീം ലീഗ്. അന്നുമുതല്‍ ഇന്നുവരെ സംഘടനയ്ക്കുള്ളില്‍ കടുത്ത പ്രതിസന്ധികള്‍ ഉണ്ടായ മുഹൂര്‍ത്തങ്ങള്‍ മുസ്ലീം ലീഗില്‍ അപൂര്‍വ്വമാണ്. ബാബറി മസ്ജിദ് വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തോട് വിയോജിച്ച് അന്നത്തെ ദേശീയ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് ഐഎന്‍എല്‍ (ഇന്ത്യന്‍ നാഷണല്‍ ലീഗ്) രൂപീകരിച്ചതായിരുന്നു ലീഗ് നേരിട്ട വലിയ വെല്ലുവിളികളില്‍ ഒന്ന്. എന്നാല്‍ രാഷ്ട്രീയമായി മുസ്ലീം ലീഗിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഐഎന്‍എലിന് കഴിഞ്ഞിരുന്നില്ല.

2

ഐഎന്‍എല്‍ ഇപ്പോള്‍ പിളര്‍പ്പിന്റെ വക്കിലാണ്. ചരിത്രത്തില്‍ ആദ്യമായി മന്ത്രിസ്ഥാനം കിട്ടിയപ്പോഴാണ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുന്നത്. കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ഇടതുമുന്നണിയില്‍ അംഗത്വം കിട്ടിയ സമയം കൂടിയാണിത്. ഐഎന്‍എല്‍ കടുത്ത രാഷ്ട്രീയ പ്രശ്‌നങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കവേ, മുസ്ലീം ലീഗും രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തുന്നു എന്നതില്‍ ഒരു കൗതുകമുണ്ട്. ഐഎന്‍എലിലെ പ്രശ്‌നങ്ങളെ പരിഹസിക്കാന്‍ മുന്നില്‍ നിന്നവര്‍ മുസ്ലീം ലീഗിനെ ചില നേതാക്കളായിരുന്നു എന്നതും ശ്രദ്ധിക്കണം.

2

മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്നു എന്നാണ് മുസ്ലീം ലീഗിന്റെ അവകാശവാദം. പേരില്‍ മുസ്ലീം എന്നില്ലെങ്കിലും, ലീഗില്‍ നിന്ന് പിളര്‍ന്നുപോന്ന ഐഎന്‍എലിന്റെ സ്വത്വവും അങ്ങനെ തന്നെയാണ്. അതേസമയം, അവര്‍ ഇടത്, മതേതര നിലപാടുകളോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്നു. എല്‍ഡിഎഫിലേയും യുഡിഎഫിലേയും ഏറെക്കുറേ സമാന രാഷ്ട്രീയ സ്വഭാവമുള്ള രണ്ട് പാര്‍ട്ടികള്‍ നേരിടുന്നത് സമാനമായ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തന്നെയാണ്. രണ്ടിടത്തും അധികാരവും പണവും എല്ലാം വലിയ വിഷയവും ആണ്. എന്തായിരിക്കും ഇതിന്റെ പരിസമാപ്തി എന്നറിയാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ കാത്തിരിക്കുകയാണ്ട്.

4

ഐഎന്‍എലില്‍ പിളര്‍പ്പുണ്ടായിരുന്നില്ലെങ്കില്‍, അവരെ സംബന്ധിച്ച് വലിയ രാഷ്ട്രീയ നേട്ടം സൃഷ്ടിക്കാനാകുന്ന ഒരു സാഹചര്യമായിരുന്നു കേരളത്തില്‍ ഉരുത്തിരിഞ്ഞ് വന്നത്. മുസ്ലീം ലീഗിനും പികെ കുഞ്ഞാലിക്കുട്ടിയക്കും എതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളും മുസ്ലീം ലീഗിലെ തന്നെ അത്യപൂര്‍വ്വമായ എതിര്‍ ശബ്ദങ്ങളും എല്ലാം രാഷ്ട്രീയ നേട്ടത്തിനായി ഐഎന്‍എലിന് ഉപയോഗിക്കാമായിരുന്നു. അധികാരത്തിരിക്കുന്നു എന്ന സവിശേഷമായ ആനുകൂല്യം കൂടി ഐഎന്‍എലിന് ഇത്തവണ ഉണ്ടായിരുന്നു. പക്ഷേ, ഉള്ളിലെ തര്‍ക്കം തീര്‍ക്കാതെ ഈ വിഷയത്തില്‍ രാഷ്ട്രീയമായി എന്തെങ്കിലും നേട്ടം കൈവരിക്കാന്‍ ഐഎന്‍എലിന് സാധിക്കുമോ എന്നത് സംശയമാണ്.

5

മുസ്ലീം ലീഗിലെ അവസാന വാക്ക് പാണക്കാട് തങ്ങളുടേതാണ് എന്നൊക്കെയാണ് എല്ലാ മുസ്ലീം ലീഗുകാരും പറയാറുള്ളത്. ദേശീയ അധ്യക്ഷനേക്കാള്‍ വലിയ സംസ്ഥാന അധ്യക്ഷനുള്ള പാര്‍ട്ടിയും ആണ്. തീരുമാനങ്ങള്‍ സംസ്ഥാന നേതൃത്വം എടുക്കുകയും അത് ദേശീയ നേതൃത്വത്തെ കൊണ്ട് അംഗീകരിപ്പിക്കുകയും ആണ് പതിവ്. കേരളത്തില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ ആരെടുക്കുന്നു എന്ന ചോദ്യത്തിന് കഴിഞ്ഞ കുറേ കാലമായി പികെ കുഞ്ഞാലിക്കുട്ടി എന്നാണ് ഉത്തരം. ആ തീരുമാനമാണ് പിന്നീട് സംസ്ഥാന അധ്യക്ഷന്റെ തീരുമാനമായി വരാറുള്ളത്. ഇടയ്ക്കിടെ ചില എതിര്‍ശബ്ദങ്ങളൊക്കെ അവിടേയും ഇവിടേയും ഉയരാറുണ്ടെങ്കിലും, കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ പരസ്യമായ വിമര്‍ശനങ്ങള്‍ക്ക് ആരും പൊതുവേ മുതിരാറില്ല.

6

എന്നാല്‍ ഇത്തവണ അങ്ങനെ ആയിരുന്നില്ല കാര്യങ്ങള്‍. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ മുസ്ലീം ലീഗ് ആസ്ഥാനത്ത് വച്ചാണ് വാര്‍ത്താ സമ്മേളനത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ഹൈദരലി തങ്ങളുടെ മകന്‍, അങ്ങനെ ഒരു സന്ദര്‍ഭത്തില്‍ ഇത്തരം ഒരു പ്രകടനം നടത്തിയിട്ടുണ്ടെങ്കില്‍ അത് ആകസ്മികമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ആര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. ചിലതെല്ലാം മുസ്ലീം ലീഗിനുള്ളില്‍ പുകയുന്നുവെന്നും അതൊരു പൊട്ടിത്തെറിയായി പുറത്ത് വരുന്നു എന്നും അതിന് പിന്നില്‍ കൃത്യമായ ദ്ധതികള്ഡ ഉണ്ട് എന്നും ആണ് ഈ അവസരത്തില്‍ കരുതാനാവുക.

7

കെടി ജലീല്‍ തുറന്നുവിട്ട ഭൂതമാണ് ഇപ്പോള്‍ മുസ്ലീം ലീഗില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മുറപോലെ നടന്നുവരികയായിരുന്നെങ്കിലും മാധ്യമങ്ങള്‍ക്ക് അതില്‍ വലിയ താത്പര്യമില്ലായിരുന്നു. ആ ഘട്ടത്തിലാണ് കെടി ജലീല്‍ വാര്‍ത്താ സമ്മേളം നടത്തി പാണക്കാടെ തങ്ങളെ ഇഡ് ചോദ്യം ചെയ്ത കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വച്ചായിരുന്നു ജലീലിന്റെ വാര്‍ത്താ സമ്മേളനം എങ്കിലും അതൊരു ഇരുതല മൂര്‍ച്ചയുള്ള വാളായി മാറുകയായിരുന്നു. ലീഗില്‍ നിന്ന് തന്നെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ വികാരം ആളിക്കത്തിക്കാനും മുഈന്‍ അലി തങ്ങളെ പോലെ ഒരാളെ കൊണ്ട് ഇങ്ങനെയൊക്കെ പരസ്യമായി പറയിക്കാനും വഴിവച്ചത് കെടി ജലീല്‍ രണ്ട് ദിവസങ്ങളിലായി ഉയര്‍ത്തി ആക്ഷേപങ്ങള്‍ ആയിരുന്നു.

Recommended Video

cmsvideo
New lockdown guidelines to kerala
7

ഇനി ഐഎന്‍എലിലെ പ്രശ്‌നങ്ങളിലേക്ക് വരാം. മുസ്ലീം ലീഗില്‍ പ്രശ്‌നങ്ങള്‍ പുകയുമ്പോള്‍ തന്നെ ഐഎന്‍എലില്‍ പൊട്ടിത്തെറിയും അടിപിടിയും ഒക്കെ കഴിഞ്ഞിരുന്നു. വലിയ തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ട് പോവുകയായിരുന്നു ഐഎന്‍എലില്‍ കാസിം ഇരിക്കൂര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയതോടെ ആണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത് എന്നാണ് വഹാബ് പക്ഷത്തിന്റെ ആരോപണം. അബ്ദുള്‍ വഹാബിന്റെ പ്രകടനം തീരെ മോശമായിരുന്നു എന്ന് കാസിം വിഭാഗവും. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടന്ന തെരുവ് സംഘര്‍ഷത്തിന് ശേഷം ഇരുവിഭാഗവും പരസ്പരം പുറത്താക്കി നിലയിലാണ് ഇപ്പോള്‍ ഐഎന്‍എല്‍ ഉള്ളത്. വഹാബ് വിഭാഗം ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി മുന്നിലുണ്ടെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വത്തിന് മാറ്റമൊന്നും ഇല്ല.

English summary
The Curious Cases of Muslim League and INL! Two parties with same origin now in deep crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X