വാട്സ്ആപ്പ് ഉള്ളവര്‍ അറിയേണ്ട അഞ്ച് രഹസ്യങ്ങള്‍: യുട്യൂബ് വീഡിയോ ആപ്പില്‍ നേരിട്ട് കാണാം!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ജനസമ്മതിയുടെ കാര്യത്തില്‍ മൊബൈല്‍ ആപ്പുകളില്‍ വാട്സ്ആപ്പ് തന്നെയാണ് മുമ്പില്‍. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന് പ്രതിമാസം 1.5 ബില്യണ്‍ സജീവ ഉപയോക്താക്കളാണുള്ളത്. ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്പും വാട്സ്ആപ്പ് തന്നെയാണ്. ലോകത്ത് കോടിക്കണക്കിന് ഉപയോക്താക്കളുള്ള വാട്സ്ആപ്പില്‍ ഒരു ദിവസം മാത്രം 60 മില്യണ്‍ മെസേജുകളാണ് അയയ്ക്കുന്നത്. പുതുവത്സര ദിനത്തില്‍ മാത്രം 75 മില്യണ്‍ മെസേജുകളാണ് വാട്സ്ആപ്പ് വഴി അയച്ചിട്ടുള്ളത്. വാട്സ്ആപ്പിന്റെ അടുത്ത കാലത്തെ റെക്കോര്‍ഡും ഇതുതന്നെയാണ്.

 വാട്സ്ആപ്പില്‍ യൂട്യൂബ് വീഡിയോ കാണാം?

വാട്സ്ആപ്പില്‍ യൂട്യൂബ് വീഡിയോ കാണാം?

വാട്സ്ആപ്പ് വഴി യൂട്യൂബ് വീ‍ഡിയോകള്‍ ഷെയര്‍ ചെയുന്നത് സാധരണമാണ്. എന്നാല്‍ വാട്സ്ആപ്പില്‍ നിന്ന് പുറത്തുകടക്കാതെ തന്നെ യൂട്യൂബ് വീഡിയോ ആപ്പില്‍ നിന്ന് നേരിട്ട് കാണുന്നതിനുള്ള സൗകര്യം വാട്സ്ആപ്പില്‍ ലഭ്യമാണ്. വാട്സ്ആപ്പിലെ ഏറ്റവും ഒടുവില്‍ പുറത്തുവന്ന അപ്ഡേറ്റിലാണ് ഈ സൗകര്യം ഉള്ളത്. വാട്സ്ആപ്പില്‍ അപ്ഡേറ്റ് ലഭിക്കുന്നതോടെ പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഫ്ലോട്ടിംഗ് വിന്‍ഡോയിലാണ് യൂട്യൂബ് വീഡിയോ പ്ലേ ആവുക. ആപ്പില്‍ ഒരു ചാറ്റില്‍ സംഭാഷണത്തില്‍ ആയിരിക്കുമ്പോഴും വീഡ‍ിയോ പ്ലേ ചെയ്യുന്നത് തടസ്സപ്പെടില്ലെന്ന പ്രത്യേകതയും ഇതിനുണ്ട്. വീഡിയോ ക്ലോസ് ആവുകയോ പോസ് ആവുകയോ ചെയ്യില്ല.

 ഫോട്ടോയിലും വീഡിയോയിലും സ്റ്റിക്കര്‍

ഫോട്ടോയിലും വീഡിയോയിലും സ്റ്റിക്കര്‍

വാട്സ്ആപ്പ് വഴി അയയ്ക്കുന്ന വീ‍ഡിയോകളിലും ഫോട്ടോകളിലും സ്റ്റിക്കറുകള്‍ ആഡ് ചെയ്യാനുള്ള സൗകര്യവും ഫേസ്ബുക്കിന്റെ വാട്സ്ആപ്പിലുണ്ട്. വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലൊക്കേഷന്‍, സമയം എന്നിവ ടാഗ് ചെയ്യാനുമുള്ള സൗകര്യവും ആപ്പിലുണ്ടായിരിക്കും. അടുത്ത കാലത്താണ് വാട്സ്ആപ്പ് ഈ ഫീച്ചറുകള്‍ പ്രഖ്യാപിക്കുന്നത്. ഫോട്ടോകള്‍ക്ക് പുറമേ വീഡിയോകളിലും ഇവ ടാഗ് ചെയ്യാനും സാധിക്കും. പഴ്സണല്‍ ചാറ്റിലേയ്ക്കും ഗ്രൂപ്പ് ചാറ്റുകളിലേയ്ക്കും ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്താനും ലൊക്കേഷനും സമയവും ടാഗ് ചെയ്യാന്‍ സാധിക്കും. അയയ്ക്കേണ്ട ആളുടെ ചാറ്റ് തുറന്ന് + ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഫോട്ടോ& വീഡിയോ ലൈബ്രറി ക്ലിക്ക് ചെയ്യുക. അയയ്ക്കേണ്ട ഫോട്ടോ തിരഞ്ഞെടുത്ത് സ്റ്റിക്കറുകളും ടാഗും ഉള്‍പ്പെടുത്തി അയയ്ക്കാന്‍ സാധിക്കും. നേരിട്ട് ഇഷ്ടമുള്ള സ്റ്റിക്കറും ലൊക്കേഷനും ഫോട്ടോയ്ക്ക് മുകളില്‍ വയ്ക്കാന്‍ സാധിക്കും.

 വാട്സ്ആപ്പില്‍ പണമയക്കാം

വാട്സ്ആപ്പില്‍ പണമയക്കാംഅടുത്ത കാലത്താണ് വാട്സ്ആപ്പ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പേയ്മെന്റ് ഫീച്ചര്‍ ആരംഭിക്കുന്നത്. ചാറ്റ് വിന്‍ഡോ ക്ലോസ് ചെയ്യാതെ തന്നെ വാട്സ്ആപ്പ് വഴി പണമയയ്ക്കുന്നതിനുള്ള സൗകര്യവും ആപ്പിലുണ്ട്. വാട്സ്ആപ്പ് വഴി വയര്‍ലെസായി പണം കൈമാറ്റം ചെയ്യാനുള്ള പദ്ധതികള്‍ ഉണ്ടെന്ന് വാട്സ്ആപ്പ് അടുത്ത കാലത്താണ് സ്ഥിരീകരിച്ചത്. ചുരുക്കം ഉപയോക്താക്കളില്‍ പരീക്ഷണാര്‍ത്ഥമാണ് വാട്സ്ആപ്പ് പിയര്‍- ടു പിയര്‍ പേയ്മെന്റ് സംവിധാനം ആരംഭിക്കുന്നത്. ഇത് ലോകത്തെ കോടിക്കണത്തിന് വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ പരിമിതമായ ഉപയോക്താക്കളില്‍ മാത്രം ഒതുങ്ങി നിന്ന് സര്‍വീസ് നടത്തിയിരുന്ന വാട്സ്ആപ്പിന് ഇന്ത്യയില്‍ 200 മില്യണ്‍ ഉപയോക്താക്കളാണുള്ളത്.

 മെസേജ് ഡിലീറ്റ് ചെയ്യുന്നതെങ്ങനെ

മെസേജ് ഡിലീറ്റ് ചെയ്യുന്നതെങ്ങനെ

അബദ്ധത്തില്‍ വാട്സ്ആപ്പ് വഴി അയയ്ക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ഇന്ന് വാട്സ്ആപ്പിലുണ്ട്. ഡിലീറ്റ് ചെയ്യേണ്ട മെസേജില്‍ ക്ലിക്ക് ചെയ്ത് വയ്ക്കുന്നതോടെ ലഭിക്കുന്ന വിന്‍ഡോയിലാണ് ഡിലീറ്റ് ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിലീറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. ഏഴ് മിനിറ്റിന് മുമ്പ് അയച്ച എല്ലാത്തരത്തിലുള്ള മെസേജുകളും ഉത്തരത്തില്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.

 ഓണ്‍ലൈന്‍ ഹിഡന്‍ ഓപ്ഷന്‍

ഓണ്‍ലൈന്‍ ഹിഡന്‍ ഓപ്ഷന്‍


വാട്സ്ആപ്പ് ഉപയോഗിക്കുന്ന പലര്‍ക്കും ഇഷ്ടമില്ലാത്ത കാര്യമാണ് തങ്ങള്‍ ഓണ്‍ലൈനിലുണ്ടെന്ന് മറ്റുള്ളവര്‍ അറിയുന്നത്. ലാസ്റ്റ് സീന്‍ ഓഫ് ചെയ്യുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്യും. സെറ്റിംഗ്സ്- അക്കൗണ്ട് പ്രൈവസി- ലാസ്റ്റ് സീന്‍ എന്നിങ്ങനെയുള്ള ഓപ്ഷന്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ക്ക് ലാസ്റ്റ് സീന്‍ കാണാന്‍ കഴിയില്ല. നമ്മുടെ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് നമ്മുടെ ലാസ്റ്റ് സീന്‍ പ്രത്യക്ഷപ്പെടില്ല. എന്നാല്‍ അതേസമയം മറ്റുള്ളവുരുടെ ലാസ്റ്റ് സീനും കാണാന്‍ സാധിക്കില്ല. എന്നാല്‍ ഓണ്‍ലൈനിലുള്ളത് ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും.

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം: നിലപാട് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍, ചട്ടം ഉടന്‍!!

അധ്യാപകന്റെ ഫോണില്‍ വിദ്യാര്‍ത്ഥികളുടെ നഗ്നചിത്രങ്ങള്‍: പുറത്തുവന്നത് ചൂഷണത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍!! അധ്യാപകന്‍ അറസ്റ്റില്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
WhatsApp, the Facebook-owned app-based messaging service recently announced that it now has a staggering 1.5 billion monthly active users. Now, officially, WhatsApp has become the world’s biggest and most-loved messaging app.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്