കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും വലിയ ബിരിയാണി, ചെലവേറിയ കല്യാണം... ഇന്ത്യക്കാരുടെ വിചിത്ര റെക്കോര്‍ഡുകള്‍

Google Oneindia Malayalam News

ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. നാനാത്വത്തില്‍ ഏകത്വം എന്നതാണ് നമ്മുടെ ഒരു പൊതു സ്വഭാവം തന്നെ. വൈവിധ്യങ്ങള്‍ മാത്രമല്ല ഇന്ത്യയ്ക്ക് സ്വന്തമായുള്ളത്, തികച്ചും വ്യത്യസ്തമായ ചില ലോക റെക്കോര്‍ഡുകളും ഇന്ത്യയുടെ പേരിലുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ബിരിയാണി ഉണ്ടാക്കിയത് ആരാണ്... ലോകത്തിലെ ഏറ്റവും നീളം കൂടിയ തലപ്പാവിന്റെ ഉടമയാര്... ഏറ്റവും നീളം കുറഞ്ഞ സ്ത്രീ ഏത് നാട്ടുകാരിയാണ്... ഉത്തരം ഇന്ത്യയില്‍ തന്നെ കിട്ടും.

കാണാം ഇന്ത്യയ്ക്ക് സ്വന്തമായ വിചിത്രമായ ചില ലോക റെക്കോര്‍ഡുകള്‍...

നീളം കൂടിയ തലപ്പാവ്

നീളം കൂടിയ തലപ്പാവ്

ലോകത്തിലെ ഏറ്റവും വലിയ തലപ്പാവ് ധരിയ്കുന്ന ആള്‍ ഇന്ത്യക്കാരനാണ്. പഞ്ചാബിലെ പാട്യാല സ്വദേശി അവതാര്‍ സിംഗ് മൗനി. 645 മീറ്ററാണ് തലപ്പാവിന്റെ നീളം. തൂക്കം 100 പൗണ്ട്. ദിവസവും രാവിലെ ആറ് മണിക്കൂറോളം എടുക്കും ഇതൊന്ന് തലയില്‍ കെട്ടിവയ്ക്കാന്‍.

ഏറ്റവും ചെറിയ സ്ത്രീ

ഏറ്റവും ചെറിയ സ്ത്രീ

23 കാരിയായ ജ്യോതി ആംഗേയാണ് ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ സ്ത്രീ. 61.95 സെന്റീമീറ്റര്‍ മാത്രമാണ് ഇവരുടെ നീളം. വെറും രണ്ട് അടി മാത്രം.

മീശക്കാരന്‍

മീശക്കാരന്‍

മീശയുടെ കാര്യത്തിലും ലോക റെക്കോര്‍ഡ് ഇന്ത്യക്ക് തന്നെ. ജയ്പൂരുകാരനായ രാം സിംഗ് ചൗഹാന്റെ മീശയുടെ നീളം 14 അടിയാണ്. 32 വര്‍ഷമായി ഇയാള്‍ മീശ വളര്‍ത്തുന്നു.

ഗാന്ധിക്കൂട്ടം

ഗാന്ധിക്കൂട്ടം

ഗാന്ധിവേഷം ധരിച്ച കുട്ടികള്‍. അവര്‍ ഒന്നിച്ചൊത്തുകൂടിയപ്പോള്‍ അതൊരു ലോക റെക്കോര്‍ഡ് ആയി. കൊല്‍ക്കത്തയിലാണ് 484 കുട്ടികള്‍ ഗാന്ധിവേഷത്തില്‍ ഒത്തുകൂടിയത്.

ഏറ്റവും വലിയ ചപ്പാത്തി

ഏറ്റവും വലിയ ചപ്പാത്തി

ഭക്ഷണക്കാര്യത്തില്‍ നമ്മള്‍ അത്ര മോശക്കാരൊന്നും അല്ലല്ലോ. ലോകത്തിലെ ഏറ്റവും വലിയ ചപ്പാത്തി എന്ന റെക്കോര്‍ഡും ഇന്ത്യക്ക് സ്വന്തം. ജാംനഗറിലെ ശ്രീ ജലാം മന്ദിര്‍ ജീര്‍ണോദ്ധാര്‍ സമിതിയുടെ നേതൃത്വത്തിലാണ് 63.99 കിലോ തൂക്കമുള്ള ചപ്പാത്തിയുണ്ടാക്കിയത്.

സെല്‍ഫിക്കൂട്ടം

സെല്‍ഫിക്കൂട്ടം

ഒരേ സമയം ഏറ്റവും അധികം പേര്‍ ഒരുമിച്ച് നിന്ന് സെല്‍ഫികളെടുത്ത റെക്കോര്‍ഡ് നമ്മുടെ കൊച്ചു കേരളത്തിന് സ്വന്തം. അങ്കമാലിയിലെ ഫിസാറ്റിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ആയിരം സെല്‍ഫികള്‍.

വിവാഹ റെക്കോര്‍ഡ്

വിവാഹ റെക്കോര്‍ഡ്

ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹത്തിന്റെ റെക്കോര്‍ഡും ഇന്ത്യക്കാരുടെ പേരില്‍ തന്നെ. ലക്ഷ്മി മിത്തലിന്റെ മകളുടെ വിവാഹമാണിത്. ആറ് കോടി അമേരിക്കന്‍ ഡോളറാണ് കല്യാണത്തിന്റെ ചെലവ്.

ഏറ്റവും വലിയ ബിരിയാണി

ഏറ്റവും വലിയ ബിരിയാണി

ലോകം കണ്ട ഏറ്റവും വലിയ ബിരിയാണിച്ചെമ്പും ബിരിയാണിയും നമ്മള്‍ ഇന്ത്യക്കാര്‍ക്ക് തന്നെ സ്വന്തം. 60 പാചകക്കാര്‍ ചേര്‍ന്നാണ് ഈ ബിരിയാണി ഉണ്ടാക്കിയത്. 12,00 കിലോ അരിയാണ് ഉപയോഗിച്ചത്.

മൂക്ക് കൊണ്ട് ടൈപ്പിംഗ്

മൂക്ക് കൊണ്ട് ടൈപ്പിംഗ്

ഈ ഗിന്നസ് ലോക റെക്കോര്‍ഡുകളുടെ കാര്യം വളരെ രസകരമാണ്. മൂക്ക് കൊണ്ട് അതിവേഗത്തില്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്തതിന്റെ റെക്കോര്‍ഡും ഇന്ത്യക്കാരനാണ്. ഖുര്‍ഷിദ് ഹുസൈന്‍.

സ്‌കേറ്റിംഗ്

സ്‌കേറ്റിംഗ്

കാറുകള്‍ക്കടിയിലൂടെ ഏറ്റവും കൂടുതല്‍ സ്‌കേറ്റിംഗ് നടത്തിയതിന്റെ റെക്കോര്‍ഡ് ഒരു അഞ്ച് വയസ്സുകാരിയ്ക്കാണ്. ഷ്രിയ രാകേഷ് ദേശ്പാണ്ഡെ. 27 കാറുകള്‍ക്കടിയിലൂടെ 23 സെക്കന്റുകൊണ്ടാണ് ഷ്രിയ 48.1 മീറ്റര്‍ ദൂരം സ്‌കേറ്റ് ചെയ്തത്.

കോണ്ടം മൊസൈക്

കോണ്ടം മൊസൈക്

ലോകത്തില്‍ കോണ്ടം ഉപയോഗിച്ചുള്ള ഏറ്റവും വലിയ അലങ്കാരപ്പണിയുടെ റെക്കോര്‍ഡും ഇന്ത്യയ്ക്കുള്ളതാണ് കെട്ടോ. എന്തൊരു റെക്കോര്‍ഡ് അല്ലേ. ഉത്തര്‍പ്രദേശ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

കെട്ടിപ്പിടിത്തം

കെട്ടിപ്പിടിക്കുന്നതിനൊക്കെ ലോക റെക്കോര്‍ഡ് ഉണ്ടോ എന്ന് സംശയം തോന്നുന്നുണ്ടാകും അല്ലേ. എന്നാല്‍ ഉണ്ട്. ഒരു മണിക്കൂറുകൊണ്ട് 2,436 പേരെ കെട്ടിപ്പിടിച്ച് ആന്ധ്ര സ്വദേശിയായ ജയസിംഹ രവിരാലയാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഏറ്റവും ചെറിയ പശു

ഏറ്റവും ചെറിയ പശു

ലോകത്തിലെ ഏറ്റവും ചെറിയ പശുവിന്റെ റെക്കോര്‍ഡ് കേരളത്തിന് സ്വന്തമാണ്. കോഴിക്കോട് അത്തോളിയിലെ ബാലകൃഷ്ണന്റെ 'മാണിക്യം' എന്ന പശു. വെച്ചൂര്‍ പശുവാണിത്. ഉയരം വെറും 61.5 സെന്റീമീറ്റര്‍ മാത്രം.

നൃത്തം

നൃത്തം

ഏറ്റവും കൂടുതല്‍ നേരം നൃത്തം ചെയ്തതിന്റെ റെക്കോര്‍ഡും മലയാളിയ്ക്ക് തന്നെയാണ്. കലാമണ്ഡലം ഹേമലതയുടെ പേരിലാണ് ഈ റെക്കോര്‍ഡ്. 123 മണിക്കൂറും 15 മിനിട്ടും തുടര്‍ച്ചയായി നൃത്തം ചെയ്താണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

English summary
Unique Guinness World Records belong to Indians.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X