കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് സൂര്യാഘാതം? എങ്ങനെ പ്രതിരോധിക്കാം? കൂട്ടത്തിൽ ഒരാൾക്ക് സൂര്യാഘാതമേറ്റാൽ എന്ത് ചെയ്യണം?

  • By Desk
Google Oneindia Malayalam News

സൂര്യാഘാതത്തിൽ സംസ്ഥാനം ചുട്ട് പൊള്ളുകയാണ്. കനത്ത ചൂടില്‍ വെന്തുരുകുകയാണ്. ദിനംപ്രതി ചൂട് ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. നിരവധി പേര്‍ക്കാണ് ദിവസവും സൂര്യാഘാതം ഏല്‍ക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഈ മാസം ഇതുവരെ 118 പേര്‍ക്ക് സൂര്യാഘാതം ഏറ്റിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.

<strong>വെന്തുരുകി കേരളം! സൂര്യാഘാതം 118 പേർക്ക്, രണ്ട് മരണം! അതീവ ജാഗ്രതാ മുന്നറിയിപ്പ്</strong>വെന്തുരുകി കേരളം! സൂര്യാഘാതം 118 പേർക്ക്, രണ്ട് മരണം! അതീവ ജാഗ്രതാ മുന്നറിയിപ്പ്

ഈ ആഴ്ച മാത്രം 55 പേര്‍ക്കാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. ചൂട് ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൂടിനെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യാം? സൂര്യാഘാതം എങ്ങനെ പ്രതിരോധിക്കാം? കൂട്ടത്തിൽ ഒരാൾക്ക് സൂര്യാഘാതമേറ്റാൽ എന്ത് ചെയ്യണം? വിശദമായി വായിക്കൂ..

മുന്നറിയിപ്പ് ലക്ഷണങ്ങള്‍

മുന്നറിയിപ്പ് ലക്ഷണങ്ങള്‍

വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം, ക്ഷീണം, ഓക്കാനവും ചെറിയ തലകറക്കവും, സാധാരണയിലധികമായി വിയര്‍ക്കുക, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, ആഴം കുറഞ്ഞ, എന്നാല്‍ വേഗം കൂടിയ ശ്വാസമെടുപ്പ്, പേശികളുടെ കോച്ചിപ്പിടുത്തം - ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും തോന്നിയാല്‍, ഉടനെ അടുത്തുള്ള തണലില്‍/ തണുപ്പുള്ള സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂര്‍ കഴിഞ്ഞും ബുദ്ധിമുട്ടുകള്‍ മാറുന്നില്ലായെങ്കില്‍ ഡോക്ടറെ കാണണം.

ഉടനെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങള്‍ - ചര്‍മ്മം ഒട്ടും തന്നെ വിയര്‍ക്കാത്ത അവസ്ഥ. ഒപ്പം ചൂടുള്ളതും വരണ്ടതും ആണെങ്കില്‍. സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം, വിങ്ങുന്ന മാതിരിയുള്ള തലവേദന, ചര്‍ദ്ദി, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ഉടൻ തന്നെ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്.

സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം?

സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം?

ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം, വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റണം, മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കില്‍ തുടച്ചുമാറ്റുക, തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക.

വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും, കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും, രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.

പ്രതിരോധ മാര്‍ഗങ്ങള്‍

പ്രതിരോധ മാര്‍ഗങ്ങള്‍

നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം, ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം.

ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും, പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക

വെയിൽ പരമാവധി ഒഴിവാക്കുക

വെയിൽ പരമാവധി ഒഴിവാക്കുക

അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക. രാവിലെ പതിനൊന്നു മണിമുതല്‍ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക.

അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്, പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക, കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കില്‍ അവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

English summary
What is Sunburn? What happens when you get sunburnt?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X