ഒമാന്‍ മറ്റൊരു വഴിക്ക്; ഇറാന്റെ മോഹം നടക്കില്ല, ഹോര്‍മുസ് കടലിടുക്കില്‍ 'പണം കായ്ക്കില്ല'
മസ്കത്ത്: സൂയസ് കനാല്‍ മോഡലില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് വാങ്ങാമെന്ന ഇറാന്റെ മോഹം നടന്നേക്കില്ല. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാന് മുന്നോട്ട് വച്ച പത്തിന ഉപാധികളില്‍ ഒന്നാണ് ഹോര്‍മുസ് പാതയിലെ ടോള്‍ പരിവ്. ഇറാനെ പോലെ ഹോര്‍മുസില്‍ നിയന്ത്രണമുള്ള ഒമാന്റെ പിന്തുണ ഇക്കാര്യത്തില്‍ അനിവാര്യമാണ്. എന്നാല്‍ ഒമാന്‍ മുഖംതിരിച്ചേക്കും.
ഒരു ബാരല്‍ എണ്ണയ്ക്ക് ഒരു ഡോളര്‍ വീതം എന്ന കണക്കില്‍ ടോള്‍ പിരിക്കാനാണ് ഇറാന്റെ നീക്കമത്രെ. ലോകത്തെ കടല്‍ വഴിയുള്ള ചരക്കു കടത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസില്‍ പിരിവ് നടത്തിയാല്‍ വലിയ വരുമാനം ഇറാന് കിട്ടും. ഇത് ഉപയോഗിച്ച് യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ പുനര്‍ നിര്‍മിക്കാം എന്നാണ് ഇറാന്റെ ആലോചന എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഹോര്‍മുസില്‍ ഫീസ് വാങ്ങുന്നതിനോട് യോജിക്കില്ല എന്നാണ് ഒമാന്‍ ഗതാഗത മന്ത്രി സെയ്ദ് അല്‍ മവാലി പറയുന്നത്. സൂയസ് കനാല്‍ പോലെയോ പാനമ കനാല്‍ പോലെയോ മനുഷ്യ നിര്‍മിതമല്ല ഹോര്‍മുസ് പാത എന്നതാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. പകരം പ്രകൃതിയാലുള്ള നിര്‍മിതയാണ് ഹോര്‍മുസ്. അതുകൊണ്ടുതന്നെ അതുവഴി പോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് വാങ്ങാന്‍ സാധിക്കില്ലെന്നും മവാലി പറയുന്നു.
പ്രകൃതിദത്തമായ കടല്പാത ആയതിനാല്‍ ഒമാന്‍ ഒപ്പുവച്ച അന്താരാഷ്ട്ര സമുദ്ര കരാറുകള്‍ പ്രകാരം ഹോര്‍മുസ് വഴി പോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ സാധിക്കില്ലെന്ന് മവാലി ശൂറ കൗണ്‍സിലില്‍ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മേഖലയിലെ ജനങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും പ്രയോജനം ചെയ്യുന്ന പരിഹാരത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മവാലി പറഞ്ഞു.
ഇറാന്റെ തന്ത്രം ഇങ്ങനെ
അമേരിക്കയും ഇസ്രായേലും ആക്രമണം തുടങ്ങിയ ആദ്യ ദിനം തന്നെ ഹോര്‍മുസ് പാത അടയ്ക്കുകയാണ് ഇറാന് ചെയ്തത്. ഇതോടെ ജിസിസി രാജ്യങ്ങളുടെയും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും അസാധ്യമായി. എല്ലാ രാജ്യങ്ങളും പ്രതിസന്ധിയിലായി. ഇറാന്റെ ഈ നീക്കം ലോകരാജ്യങ്ങളെ വെട്ടിലാക്കി. യുദ്ധത്തിന്റെ പ്രതിഫലനം എല്ലാ രാജ്യങ്ങളിലുമുണ്ടായി.
യുദ്ധം നിര്‍ത്താനുള്ള ഉപാധിയായി അമേരിക്ക ആവശ്യപ്പെട്ടത് ഹോര്‍മുസ് പാത തുറക്കണം എന്നാണ്. എന്നാല്‍ ഇതിലൂടെ പോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കുമെന്നാണ് ഇറാന്റെ നിലപാട്. ഒരു ബാരലിന് ഒരു ഡോളര്‍ എന്ന കണക്കില്‍ ഫീസ് ഈടാക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നു. ഇറാനും ഒമാനും അതിര്‍ത്തി പങ്കിടുന്നതാണ് ഹോര്‍മുസ് പാത.
രണ്ട് രാജ്യങ്ങള്‍ക്കും ഒരുപോലെ അധികാരമുള്ള കടല്‍പാതയാണിത്. അതുകൊണ്ടുതന്നെ ഇറാന്റെ തീരുമാനത്തോടെ ഒമാന്‍ വിയോജിച്ചാല്‍ മറ്റൊരു വിവാദം ഉടലെടുക്കും. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ പുനര്‍ നിര്‍മിക്കാന്‍ ഹോര്‍മുസ് പാതയില്‍ നിന്ന് ലഭിക്കുന്ന ഫീസ് ഉപയോഗിക്കാമെന്നാണ് ഇറാന്റെ ആലോചന. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച പാകിസ്താനില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കും.
-
സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
ഒമാനിൽ ജോലി നേടാം: 20 ഒഴിവുകൾ..1ലക്ഷത്തിന് മുകളിൽ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം -
ഖമനേയിയുടെ കൊലപാതകം, ഹോര്‍മുസ് തടസം, എണ്ണ പ്രതിസന്ധി; യുഎസ്-ഇറാന് യുദ്ധത്തില്‍ സംഭവിച്ചത് -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
ആഗോള വിപണിയുടെ പാതയിൽ ദുബായ്; സ്വർണത്തിന് കുത്തനെ വില കൂടി, 24 കാരറ്റിന് എത്ര കൊടുക്കണം? -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
സൗദി അറേബ്യയും റഷ്യയും വിസ രഹിത യാത്ര തുടങ്ങുന്നു; 3 മാസം താമസിക്കാം, ഹജ്ജ് അനുവദിക്കില്ല -
ആശ്വാസവാര്‍ത്ത..! യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, തീരുമാനം പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ -
'അടുത്ത 48 മണിക്കൂർ നേരം നിലവിലുള്ള സ്ഥലത്ത് തന്നെ തുടരണം'; ഇറാനിലെ ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ് -
ഇറാന് കനത്ത തിരിച്ചടി; മിസൈൽ ആക്രമണത്തിൽ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു! -
പെട്രോളും ഡീസലും പണി തരും! അടുത്ത വാഹനം ഇലക്ട്രിക് ആക്കണോ? അറിയേണ്ട 6 കാര്യങ്ങൾ -
പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് ദുബായിലെ ഇന്ത്യന്‍ സ്കൂളുകള്‍; ക്ലാസുകള്‍ ഓണ്‍ലൈനില്‍















Click it and Unblock the Notifications