കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
റയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ എന്‍ടിപിസി രണ്ടാം ഘട്ട പരീക്ഷ ജനുവരി 16 മുതല്‍
ന്യൂഡല്‍ഹി; സ്റ്റേഷന് മാസ്റ്റര്‍, ഗുഡ്സ് ഗാര്‍ഡ് തുടങ്ങി വിവിധ തസ്തികകളിലെ നിയമനങ്ങള്‍ക്കായി റെയില്‍വേ റിക്രൂട്മെന്റ് ബോര്‍ഡ് നടത്തുന്ന എന്‍ടിപിസി പരീക്ഷയുടെ രണ്ടാം ഘട്ടം ജനുവരി 16മുതല്‍ 30 വരെ നടത്തും. 27 ലക്ഷം പേരാണ് കംപ്യൂട്ടര്‍ അധിഷ്ടിത രണ്ടാം ഘട്ട പരീക്ഷയെഴുതുന്നത്. പരീക്ഷ കേന്ദ്രം, തിയതി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ജനുവരി ആറ് മുതല്‍ ആര്‍ബിഐ സൈറ്റില്‍ ലഭ്യമാകും.
35,208 ഒഴിവുകളുള്ള തസ്തികകളിലേക്കായി ആകെ 1.26 കോടിപ്പേരാണ് അപേക്ഷിച്ചിരിക്കുന്നത്. ജനുവരി 13വരെ മോക് ടെസ്റ്റിനുള്ള സൗകര്യവും ആര്‍ബിഐ ഒരുക്കിയിട്ടുണ്ട്.