കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടകത്തിന് സുപ്രീംകോടതി വിമര്‍ശനം

  • By Super
Google Oneindia Malayalam News

ദില്ലി: കാവേരി ജലം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാത്തതിന്റെ പേരില്‍ കര്‍ണ്ണാടകസര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചു. കോടതി ഉത്തരവ് പാലിക്കാന്‍ കഴിയില്ലെങ്കില്‍ പുറത്തുപോകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

സുപ്രീംകോടതി ചീഫ് ജസ്റിസ് ബി.എന്‍. കൃപാല്‍, ജസ്റിസുമാരായ വൈ.കെ. ഷബര്‍വാല്‍, അരിജിത് പസായത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഒക്ടോബര്‍ 24 വ്യാഴാഴ്ച വിധി പറഞ്ഞത്. കര്‍ണ്ണാടകത്തിനെതിരെ തമിഴ്നാട് സമര്‍പ്പിച്ച കോടതിയലക്ഷ്യക്കേസിലായിരുന്നു ഈ വിധി.

ക്രമസമാധാനപ്രശ്നത്തിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ കോടതിഉത്തരവ് പാലിക്കാതിരിക്കുന്നത് ശരിയായ കീഴ്വഴക്കമല്ല. വികാരങ്ങള്‍ ഇളക്കിവിടുന്ന പല കേസുകളുമുണ്ട്. പക്ഷെ വികാരങ്ങളുടെ പേരില്‍ കോടതിയുത്തരവ് പാലിക്കാന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാരുകള്‍ പറയുന്നത് നല്ലതല്ല. - കോടതി ചൂണ്ടിക്കാട്ടി.

കര്‍ഷകരുടെ പ്രക്ഷോഭവും ആത്മഹത്യാപ്രവണതകളും കാരണമാണ് വെള്ളം വിട്ടുകൊടുക്കാത്തതെന്ന് കര്‍ണ്ണാടകത്തിന്റെ അഭിഭാഷകന്‍ അനില്‍ ധവാന്‍ പറഞ്ഞു. തിരഞ്ഞെടുത്ത സര്‍ക്കാരിന് ക്രമസമാധാനപ്രശ്നത്തിന്റെ പേരില്‍ കോടതി വിധി നടപ്പാക്കാനാവില്ലെന്ന് പറഞ്ഞാല്‍, ആ സര്‍ക്കാര്‍ അധികാരമൊഴിയുന്നതാണ് നല്ലത്.- സുപ്രീം കോടതി പറഞ്ഞു.

കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ പദയാത്രയെയും കോടതി വിമര്‍ശിച്ചു. കര്‍ണ്ണാടകസര്‍ക്കാരിനെക്കൊണ്ട് കോടതി വിധി നടപ്പാക്കാന്‍ കഴിയാത്ത കേന്ദ്രസര്‍ക്കാരിനും അഭിമാനിക്കത്തക്കതായി യാതൊന്നുമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

കോടതി വിധി നടപ്പാക്കാത്ത കര്‍ണ്ണാടകസര്‍ക്കാരില്‍ നിന്നും മതിയായ നഷ്ടപരിഹാരം വാങ്ങിത്തരണമെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. വെള്ളം വിട്ടുതരാത്തതിന്റെ പേരില്‍ തമിഴ്നാടിന് കൃഷിനാശത്തിന്റെ വകയില്‍ 2,900 കോടി രൂപ നഷ്ടമായിട്ടുണ്ട്. - വേണുഗോപാല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X