കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ് ടി വി സംപ്രേക്ഷണം നിലച്ചു

  • By Staff
Google Oneindia Malayalam News
ബാഗ്ദാദ്: യു എസ് സൈന്യം ഇറാഖ് ടി വി നിലയം ആക്രമണം നടത്തി. ഇന്ത്യന്‍ സമയം രാവിലെ 2.45 ഓടെയാണ് ആക്രമണം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് താല്കാലികമായി ഇറാഖ് ടി വിയുടെ സംപ്രേക്ഷണം നിലച്ചു. 45 മിനിട്ടിന് ശേഷം ചാനല്‍ വീണ്ടും സംപ്രേക്ഷണം തുടങ്ങി.

ഇറാഖ് ടി വിനിലയത്തിനുനേരേയും സദ്ദാം ഹുസൈന്റെ മകന്‍ നടത്തുന്ന മറ്റൊരു ടി വി ചാനല്‍ നിലയത്തിനു നേരെയും മിസ്സില്‍ ആക്രമണം ഉണ്ടായി. ഇറാഖ് ടി വി 45 മിനിട്ടിന് ശേഷം പ്രവര്‍ത്തനം തുടങ്ങിയെങ്കിലും സദ്ദാമിന്റെ മകന്റെ ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ചാനല്‍ നിലയങ്ങള്‍ക്ക് സമീപം സ്ഫോടനങ്ങള്‍ കേട്ട് അല്പസമയത്തിനുള്ളില്‍ ഇരു നിലയങ്ങളില്‍ നിന്നുമുള്ള സംപ്രേക്ഷണം നിലച്ചതായി എ എഫ് പി ലേഖകരാണ് പറഞ്ഞത്.

യുവാക്കള്‍ക്കായുള്ള ചാനലാണ് സദ്ദാം ഹുസൈന്റെ മകനായ ഒദയ് ഹുസൈന്‍ നടത്തുന്നത്.

ചാനല്‍ നിലയങ്ങള്‍ തകര്‍ക്കാനായി പ്രത്യേക ശേഷിയുള്ള ബോംബുകള്‍ സഖ്യ സൈന്യം ഉപയോഗിച്ചതായാണ് കരുതുന്നത്. വൈദ്യുത ഉപകരണങ്ങള്‍ തകര്‍ക്കാന്‍ കഴിവുള്ള ബോംബാണിത്. ഈ ബോബ് പ്രയോഗിച്ചാല്‍ ബോംബ് വീഴുന്ന സ്ഥലത്തെ എല്ലാ വൈദ്യുത ഉപകരണങ്ങളും തകരും.

എന്നാല്‍ ടി വി നിലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നോ എന്ന് ഉറപ്പായിട്ടില്ല. ഇറാഖിന്റ ചാനല്‍ സംപ്രേക്ഷണം പൂര്‍ണ്ണമായും നിറുത്താനായാല്‍ പ്രചാരണ തന്ത്രത്തിനായി സഖ്യ സേന തന്നെ ഇതേ തരംഗ ദൈര്‍ഘ്യത്തില്‍ (ഫ്രിക്വന്‍സി) അവരുടെ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യാനാണ് പദ്ധതി ഇടുന്നത്.

ഇറാഖിന്റെ പ്രചാരണ പദ്ധതി തകര്‍ക്കുകയും ഒപ്പം തങ്ങളുടെ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കാനുള്ള ഉപാധി കണ്ടെത്തുകയുമാണ് ഈ ആക്രമണത്തിന് പിന്നിലെ ഉദ്ദേശമെന്ന് കരുതുന്നു.

ഇറാഖ് പിടികൂടിയ യു എസ് സൈനികരെ ടി വിയില്‍ പ്രദര്‍ശിപ്പിച്ചത് യു എസിന് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല.

മാര്‍ച്ച് 25 ചൊവാഴ്ച ഉച്ചതിരിഞ്ഞ് ഇറാഖ് ടി വി യില്‍ ഇറാഖ് അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനം കാണിച്ചിരുന്നു. രാവിലെ സദ്ദാം ഹുസൈന്‍ ടി വി യില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. സദ്ദാം മരിച്ചെന്നും പരിക്കേറ്റ് ചികിത്സയിലാണെന്നുമുള്ള സഖ്യ സൈന്യത്തിന്റെ പ്രചരണം ഇതോടെ തകര്‍ന്നു. ഇറാഖിന്റെ വാര്‍ത്താ സംപ്രേക്ഷണ സൗകര്യങ്ങള്‍ തകര്‍ത്താല്‍ മാത്രമേ സഖ്യ സേനയ്ക്ക് നാട്ടുകാരെ തെറ്റിധരിപ്പിയ്ക്കാനാവുകയുള്ളു. അതിനായാണ് ടി വി സ്റേഷന്‍ ആക്രമിച്ചത്.

ശത്രുവിനെ മനോധൈര്യം തകര്‍ക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുക എന്നത് യുദ്ധത്തിലെ ഒരു പ്രധാന ആയുധമാണ്. ഇത് ഇനി സഖ്യ സേനയ്ക്ക് അനായാസം നടപ്പാക്കാം എന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X