കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണ്ട്‌ഷിപ്പ്‌ ക്ലബ്ബില്‍ റെയ്‌ഡ്‌; സെക്‌സ്‌ റാക്കറ്റെന്ന്‌ സംശയം

  • By Staff
Google Oneindia Malayalam News

All the 11 women arrested are college girls and housewivesദില്ലി: ദില്ലിയിലെ ഫ്രണ്‌ട്‌ഷിപ്പ്‌ ക്ലബില്‍ നടന്ന റെയ്‌ഡില്‍ നടത്തിപ്പുകാരനുള്‍പ്പടെ 12 പേര്‍ പിടിയിലായി. കിഴക്കന്‍ ദില്ലിയിലെ ഹാരിനഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ടെലിഫോണ്‍ ഫ്രണ്‌ട്‌ഷിപ്പ്‌ ക്ലബിലാണ്‌ റെയ്‌ഡ്‌ നടന്നത്‌. കോളജ് വിദ്യാര്ത്ഥിനികളും വീട്ടമ്മമാരുമാണ് അറസ്റ്റിലായവരില് ഏറെയും.

പിടിയിലായവരില്‍ പതിനൊന്നു പേരും പെണ്‍കുട്ടികളാണ്‌. പണം കൊടുത്ത്‌ സുഹൃത്തുക്കളെ സംമ്പാദിക്കുന്ന രീതിയാണിവിടെ ഉണ്‌ടായിരുന്നത്‌. ഒരു നിശ്ചിത തുക നല്‍കി ക്ലബിലെ അംഗത്വമെടുക്കുമ്പോള്‍ നടത്തിപ്പുകാര്‍ ചില ഫോണ്‍ നമ്പറുകള്‍ നല്‍കുന്നു. പ്രശസ്‌തരായ മോഡലുകളുടെയും എയര്‍ഹോസ്റ്റ സുമാരുടെയും വീട്ടമ്മമാരുടെയും ഫോണ്‍ നമ്പറുകളാണ്‌ ഇത്തരത്തില്‍ അംഗങ്ങളാകുന്നവര്‍ക്കു നല്‍കുന്നത്‌.

ഇരുപത്തിമൂന്നുകാരനായ വരുണ്‍ സിംങാണ്‌ ക്ലബിന്റെ നടത്തിപ്പുകാരന്‍. ഇയാള്‍ നല്‍കുന്ന ഫോണ്‍ നമ്പറുകളില്‍ വിളിക്കുമ്പോള്‍ മോഡലുകളായും എയര്‍ഹോസ്റ്റസു മാരായുമൊക്കെ സംസാരിക്കുന്നത്‌ ക്ലബിലെ ജീവനക്കാരായ പെണ്‍കുട്ടികള്‍ തന്നെയായിരുന്നുവത്രേ. ഇതിന്റെ മറവില്‍ വന്‍ സെക്‌സ്‌ റാക്കറ്റ്‌ പ്രവര്‍ത്തിച്ചിരുന്നതായും പോലീസ്‌ സംശയിക്കുന്നുണ്‌ട്‌. റെയിഡില്‍ മൊബൈല്‍ ഫോണുകളും ലാന്റ്‌ ഫോണുകളും പൊലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.

വരുണ്‍ ജോലിയ്‌ക്കു നിര്‍ത്തിയിരുന്ന പലരും കോളജ്‌ വിദ്യാര്‍ത്ഥിനികളും ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള വീട്ടമ്മമാരുമാണ്‌. പണം നല്‍കി നമ്പര്‍ വാങ്ങി വിളിക്കുന്നയാള്‍ നേരില്‍ കാണണമെന്നാവശ്യപ്പെട്ടാലുടനെ ഈ നമ്പറുകള്‍ നിശബ്ദമാകുകയാണത്രേ പതിവ്‌. ഈ പെണ്‍കുട്ടികള്‍ക്ക്‌ വരുണ്‍ മാസം 5000 രൂപ വരെ ശംബളം നല്‍കിയിരുന്നു.

ക്ലബ്ബില്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്‌ത ആയിരത്തോളം അംഗങ്ങളില്‍ നിന്നായി വരുണ്‍ പ്രതിമാസം രണ്‌ടു ലക്ഷം രൂപ വരെ ഈടാക്കിയിരുന്നതായി പോലീസ്‌ പറയുന്നു. ഫെബ്രുവരിയിലാണ്‌ ഫ്രണ്‌ട്‌ഷിപ്പ്‌ ക്ലബിനെതിരായി പോലീസിനു പരാതി ലഭിക്കുന്നത്‌. ക്ലബിലെ അംഗത്വമെടുത്ത ഒരാള്‍ തന്നെയാണ്‌ പരാതി നല്‍കിയത്‌.

ഫോണ്‍നമ്പറുകള്‍ നല്‍കാമെന്ന്‌ പറഞ്ഞ്‌ ഇയാളില്‍ നിന്നും വരുണ്‍ അയ്യായിരം രൂപ വാങ്ങി സൗഹൃദത്തിനായി ഒരു വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ നല്‍കുകയും ചെയ്‌തു. എന്നാല്‍ ദിവസങ്ങളോളം ഈ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നുമുണ്‌ടായിരുന്നില്ല. വരുണിനോടു പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അയാള്‍ മടക്കി നല്‍കാന്‍ തയാറാവാതിരുന്നതിനെ തുടര്‍ന്നാണ്‌ ഉപഭോക്താവ്‌ പരാതി നല്‍കിയത്‌.

പ്രമുഖ ദിനപത്രങ്ങളില്‍ മൊബൈല്‍ നമ്പറുകള്‍ സഹിതം പരസ്യം നല്‍കിയാണ്‌ വരുണ്‍ ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്‌. സ്‌ത്രീകള്‍ക്കു രജിസ്‌ട്രേഷന്‍ സൗജന്യമായിരുന്നു. പുരുഷന്‍മാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ മൂന്നുവിധത്തിലാണ്‌ നടന്നിരുന്നത്‌. കോളജ്‌ വിദ്യാര്‍ത്ഥിനികളുടെയും വീട്ടമ്മമാരുടെയും സൗഹൃദത്തിന്‌ പ്രതമാസം 2500 രൂപയും ടീച്ചര്‍മാരുടെയും ഡോക്‌ടര്‍മാരുടെയും സൗഹൃദത്തിനു 3500 രൂപയും മോഡലുകളുടയും എയര്‍ഹോസ്റ്റസുമാരുടെയും സൗഹൃദത്തിനു 5000 രൂപയുമായിരുന്നു നിരക്കുകള്‍.

സൗഹൃദത്തിന്റെ കാലാവധി നീളുമ്പോള്‍ നിരക്കുകളും അതിനനുസരിച്ച്‌ ഉയരും. പണം ക്ലബിന്റെ പേരിലുള്ള ബാങ്ക്‌ അക്കൗണ്‌ടില്‍ നിക്ഷേപിച്ചാല്‍ മാത്രമേ ഫോണ്‍ നമ്പറുകള്‍ നല്‍കുകയുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X