കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്‌: നാര്‍കോ സിഡി പുറത്ത്‌

  • By Staff
Google Oneindia Malayalam News

Fr. Kottur, Fr.Puthrikkayil and Sister Sebhy
കൊച്ചി: അഭയ കേസില്‍ വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍കോ പരിശോധനക്ക്‌ വിധേയരാക്കിയതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പുറത്തായി.

കേസില്‍ മൂവര്‍ക്കും പങ്കുള്ളതിന്‌ വ്യക്തമായ സൂചനകളാണ്‌ സിഡി നല്‍കുന്നത്‌. പ്രതികള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സിജെഎം കോടതി വഴി സിബിഐ പ്രതിഭാഗത്തിന്‌ കൈമാറിയ ടേപ്പുകളാണ്‌ പുറത്തായത്‌.

അഭയയെ തലക്കടിച്ചു കൊലപ്പെടുത്തിയതാണെന്നാണ്‌ നാര്‍കോ പരിശോധനയില്‍ ഫാദര്‍ ജോസ്‌ പൂതൃക്കയില്‍ പറയുന്നത്‌. ചുറ്റിക, കോടാലി എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ തലക്കടിച്ചശേഷം കോട്ടൂരും സെഫിയും താനും ചേര്‍ന്ന്‌ അഭയയുടെ ദേഹം കിണറ്റില്‍ ഇടുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നുണ്ട്‌.

നാര്‍കോ പരിശോധനക്കിടയില്‍ ചോദിക്കുന്ന ചോദ്യങ്ങളും പ്രതികള്‍ നല്‍കുന്ന ഉത്തരങ്ങളും വളരെ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്‌. സിസ്റ്റര്‍ സെഫി നല്‍കിയ ഉത്തരങ്ങളില്‍ നിന്നും ഇവര്‍ക്കും കൊലയില്‍ പങ്കുണ്ടെന്ന്‌ വ്യക്തമാകുന്നു.

സിസ്റ്റര്‍ അഭയയുടെ തലയ്ക്കടിച്ചത് താനാണെന്നാണ് സിസ്റ്റര്‍ സെഫി പറയുന്നത്. അഭയ കേസിലെ മറ്റു പ്രതികളായ തോമസ് കോട്ടൂരും ജോസ് പുതൃക്കയിലും തന്നെക്കാണാന്‍ പുലര്‍ച്ചെ കോണ്‍വെന്റില്‍ എത്തുമായിരുന്നു എന്നും രണ്ടുപേരുമായും തനിക്ക് സ്നേഹബന്ധം ഉണ്ടായിരുന്നു എന്നും സെഫി പറയുന്നതായി നാര്‍ക്കോ പരിശോധനയുടെ സിഡിയില്‍ വ്യക്തമാണ്.

അഭയയെ കൊലപ്പെടുത്തിയ ദിവസം വൈദികര്‍ക്ക് അടുക്കളയുടെ വാതില്‍ തുറന്നു കൊടുത്തതായി സെഫി സമ്മതിക്കുന്നുണ്ട്. രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നാണ് അഭയയെ കിണറ്റിലേക്ക് തള്ളിയിട്ടതെന്നും ‍ സെഫി വെളിപ്പെടുത്തി.

പരിശോധന നടന്നത്‌ ശരിയായ രീതിയിലല്ലെന്നും ചോദ്യങ്ങളും ഉത്തരങ്ങളും വ്യക്തമല്ലെന്നുമെല്ലാമുള്ള ആരോപണങ്ങള്‍ അസ്ഥാനത്താകുമെന്നാണ്‌ പുറത്തായ സിഡിയില്‍ നിന്നുമുള്ള സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X