കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേദാന്തയ്ക്ക് ഒറീസയില്‍ ഖനനാനുമതിയില്ല

  • By Ajith Babu
Google Oneindia Malayalam News

Environment Ministry says no to Vedanta
ദില്ലി: ഒറീസയിലെ നിയാംഗിരി വനംമേഖലയില്‍ ഖനനം നടത്താനുള്ള വേദാന്ത ഗ്രൂപ്പിന്റെ പദ്ധതിയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. ഒറീസ സര്‍ക്കാരിന്റെ ശുപാര്‍ശയാണ് കേന്ദ്രം തള്ളിയത്.

മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വേദാന്തയ്ക്ക് ഖനനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ നേരില്‍ കണ്ടിരുന്നു.

ഒറീസയില്‍ ബോക്‌സൈറ്റ് ഖനനം നടത്തുന്ന വേദാന്ത വന്‍ പരിസ്ഥിതി നാശമുണ്ടാക്കുന്നുവെന്ന് നേരത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പുറമെ വേദാന്ത കമ്പനിയ്‌ക്കെതിരെ ചില നിയമപ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് അനുമതി നിഷേധിയ്ക്കപ്പെട്ടത്. ഖനനം മേഖലയിലെ പരിസ്ഥിതിനാശത്തിനിടയാക്കുമെന്നാണ് പരിസ്ഥിതി വകുപ്പിന്റെ വിലയിരുത്തല്‍.

വേദാന്ത ഗ്രൂപ്പിന് പരിസ്ഥിതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് വനംമന്ത്രി ജയറാം രമേശ് പറഞ്ഞു. കഴിഞ്ഞ കുറെക്കാലമായി ഒറീസയില്‍ വേദാന്തയ്‌ക്കെതിരെ ആദിവാസികള്‍ സമരം നടത്തിവരികയാണ്. എന്നാല്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഖനനത്തിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.

പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി വേദാന്ത ഗ്രൂപ്പ് കന്പനിയ്ക്ക് വന്‍ തിരിച്ചടിയാണ് വിലയിരുത്തപ്പെടുന്നത്. ഖനനവുമായി ബന്ധപ്പെട്ട് ഏകദേശം 35000 കോടിയോളം രൂപ വേദാന്ത സംസ്ഥാനത്ത് മുടക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X