കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭഛിദ്രത്തിന് ഹക്കീമിന്റെ അനുമതി വേണം- ഫത്‌വ

  • By Lakshmi
Google Oneindia Malayalam News

ലഖ്നൊ: ഹക്കീമിന്റെ( പ്രവാചകവൈദ്യം കൈകാര്യം ചെയ്യുന്നയാള്‍)ഉപദേശം തേടിയ ശേഷമേ ഗര്‍ഭച്ഛിദ്രം നടത്താവൂ എന്ന് ഉത്തര്‍പ്രദേശിലെ ദിയോബന്ദിലെ ഇസ്‌ലാമിക മതപാഠശാലയായ ദാറുല്‍ ഉലൂം ഫത്‌വ പുറപ്പെടുവിച്ചു.

സ്ത്രീക്ക് ഗര്‍ഭച്ഛിദ്രം നടത്താമെന്ന് ഹക്കീം ഉപദേശിക്കുന്ന പക്ഷം മൂന്നുമാസത്തില്‍ താഴെയുള്ള ഗര്‍ഭം അലസിപ്പിക്കാം. എന്നാല്‍ അതില്‍ കൂടുതലുള്ള ഗര്‍ഭം അലസിപ്പിക്കുന്നത് നിയമവിരുദ്ധമാണ് എന്നാണ് ഫത്‌വയില്‍ പറയുന്നത്.

എന്നാല്‍ ആരോഗ്യരംഗം ഈ ഫത്‌വയോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. മൂന്നു മാസത്തിലേറെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കുന്നത് അപകടകരമാണ്. ഈ ഘട്ടത്തിലെ ഗര്‍ഭച്ഛിദ്രത്തിന് ഹക്കീമിന്റെ ഉപദേശമല്ല വിദഗ്ധ ഡോക്ടറുടെ ഉപദേശമാണ് തേടേണ്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗര്‍ഭച്ഛിദ്രത്തിന് ഹക്കീമിന്റെ അഭിപ്രായം തേടുന്നത് അപകടമേ വരുത്തൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഭാര്യയുടെ മൂന്നാമത്തെ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി തേടി മുസ്‌ലിം ദമ്പതിമാര്‍ ദാറുല്‍ ഉലൂമിനെ സമീപിച്ച പശ്ചാത്തലത്തിലാണ് ഫത്‌വ. കുഞ്ഞുങ്ങള്‍ തമ്മില്‍ കുറഞ്ഞത് മുപ്പതു മാസത്തെ ഇടവേള വേണമെന്ന ഡോക്ടറുടെ ഉപദേശത്തെത്തുടര്‍ന്നാണ് ദമ്പതിമാര്‍ മതപാഠശാലയിലെത്തിയത്.

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ഹക്കീമിന്റെ അനുമതിയോടെയേ ആകാവൂ എന്ന് മതപാഠശാല മുമ്പ് ഫത്‌വ പുറപ്പെടുവിച്ചത് വാര്‍ത്തയായിരുന്നു.

English summary
The Darul Uloom Deoband in UP has ruled in its latest fatwa that, If a holy Muslim doctor advises that a woman is unable to bear birth pangs, then a less than three months old pregnancy can be terminated but if it is more than three months old, the abortion is absolutely unlawful,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X