കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ബിജെപിയ്ക്ക് തിരിച്ചടി

  • By Ajith Babu
Google Oneindia Malayalam News

Gujarat
അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിയ്ക്കും മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്കും കനത്തതിരിച്ചടി. തലസ്ഥാനമായ ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള 33 സീറ്റുകളില്‍ 18 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചതാണ് ബിജെപിയ്ക്ക് തിരിച്ചടിയായത്. വീറുംവാശിയും നിറഞ്ഞ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ മാത്രമാണ് ബിജെപിയ്ക്ക് ജയിക്കാനായത്.

ബിജെപിയിലെ തലമുതിര്‍ന്ന നേതാവ് എല്‍കെ ആദ്വാനി പ്രതിനിധീകരിയ്ക്കുന്ന മണ്ഡലമാണ് ഗാന്ധിനഗറെന്നത് അവരുടെ പരാജയത്തിന്റെ ആഴം കൂട്ടുന്നു. ബിജെപിയില്‍ നിന്നുംതെറ്റിപ്പിരിഞ്ഞ പര്‍വീന്‍ പട്ടേല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചതും ബിജെപിയ്ക്ക് ക്ഷീണമായിട്ടുണ്ട്.

ഗുജറാത്തിലെ കോണ്‍ഗ്രസ് ഘടകത്തിന്റെ നേതൃത്വം ഏറ്റെടുത്ത അര്‍ജ്ജുന്‍ മോദ്‌വാഡിയയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷിയ്ക്കാനുള്ളതാണ് തിരഞ്ഞെടുപ്പ് ഫലം. അര്‍ജ്ജുന്റെ കീഴില്‍ ആദ്യമായാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് ബിജെപി ഭരിയ്ക്കുന്നത്. സൗരാഷ്ട്രയിലെ ജുനഗഡിന് പിന്നാലെ ഗാന്ധിനഗറിലും കോണ്‍ഗ്രസ് ഭരണത്തിലെത്തിയത് മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്ന സൂചനകളാണ് നല്‍കുന്നത്.

English summary
In a setback to BJP in general and Gujarat Chief Minister Narendra Modi in particular, Congress today won 18 out of 33 seats that went to polls on April 19 for the newly-constituted Gandhinagar Municipal Corporation (GMC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X