കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയില്‍ വിമാനം തകര്‍ന്ന് 44 മരണം

  • By Ajith Babu
Google Oneindia Malayalam News

44 dead after jet crashes in Russia
മോസ്‌കോ: വടക്കു പടിഞ്ഞാറന്‍ റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് 44 പേര്‍ മരിച്ചു. 10 വയസുള്ള കുട്ടിയുള്‍പ്പെടെ എട്ടു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തലസ്ഥാനമായ മോസ്‌കോയില്‍ നിന്നു പെട്രോസാവോഡ്‌സ്‌കിലേയ്ക്കു പോകുകയായിരുന്ന റഷ്എയറിന്റെ ടിയു-134 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വടക്കന്‍ റഷ്യയിലെ കരേലിയ മേഖലയിലുള്ള പെട്രോസാവോഡ്‌സ്‌ക് വിമാനത്താവളത്തില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ് വിമാനം തകര്‍ന്നുവീണത്. നിയന്ത്രണം നഷ്ടപ്പെട്ട് ദേശീയപാതയില്‍ അടിയന്തരമായി ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നു വീഴുകയും തീപിടിക്കുകയുമായിരുന്നുവെന്ന് വ്യോമകേന്ദ്രം അറിയിച്ചു.

ഒമ്പത് ജീവനക്കാരുള്‍പ്പെടെ 52 പേരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. വീഴ്ചയുടെ ആഘാതത്തില്‍ വിമാനം രണ്ടായി പിളരുകയും തീപിടിക്കുകയും ചെയ്തു. മരിച്ചവരില്‍ കൂടുതല്‍ പേരും റഷ്യന്‍ വംശജരാണ്. ഒരു സ്വിറ്റ്‌സര്‍ലണ്ട് സ്വദേശിയും മരിച്ചതായി അധികൃതര്‍ പറഞ്ഞു

ദുരന്തത്തില്‍ നിന്നു പരിക്കുകളോടെ രക്ഷപെട്ട യാത്രക്കാരുടെ നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അപകടകാരണം സംബന്ധിച്ച് അന്വേഷണം നടത്തിയ ശേഷമെ പറയാനാകുകയുള്ളുവെന്ന് കരേലിയ വ്യോമമന്ത്രാലയം വ്യക്തമാക്കി. മോസ്‌കോ ആസ്ഥാനമാക്കി സര്‍വീസ് നടത്തുന്ന സ്വകാര്യ വിമാനകമ്പനിയാണ് റഷ്എയര്‍.

English summary
Forty four people were killed and eight survived with serious injuries when a Russian passenger plane crashed onto a motorway before landing, leaving bodies strewn over the road, officials said on Tuesday, Jun 21
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X