കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ നടന്നത് ആസൂത്രിത ആക്രമണം: ചിദംബരം

  • By Lakshmi
Google Oneindia Malayalam News

Chidambaram
മുംബൈ: മുംബൈ നഗരത്തില്‍ മൂന്നിടത്തായി ജൂലൈ 13ന് ബുധനാഴ്ച വൈകീട്ട് നടന്ന സ്‌ഫോടനം ആസൂത്രിതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. അക്രമികള്‍ അത്യാധുനിക സ്‌ഫോടന ഉപാധികള്‍(ഐഇഡി) ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌ഫോടനത്തില്‍ 18 പേരാണ് മരിച്ചതെന്നും മന്ത്രി സ്ഥിരീകരിച്ചു. (സ്ഫോടനം-വീഡിയോ)

സ്‌ഫോടനസ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം ചിദംബരം മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനൊപ്പം വാര്‍ത്താസമ്മേളനത്തിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്. (മുംബൈ സ്ഫോടനത്തിന്റെ ചിത്രങ്ങള്‍)

ദാദറില്‍ നടന്ന സ്‌ഫോടനം താരതമ്യേന ശക്തികുറഞ്ഞതാണ്. ആസൂത്രിതമായ ആക്രമണമാണ് നടന്നത്. അമോണിയം നൈട്രോറ്റാണ് സ്‌ഫോടനത്തിന് പ്രധാനമായും ഉപയോഗിച്ചത്. പരുക്കേറ്റ് 131 പേരില്‍ 23 പേരുടെ നില ഗുരുതരമാണ്.

ഫോറന്‍സിക് വിദഗ്ധര്‍, എന്‍ഐഎ, എന്‍എസ്ജി വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിയ്ക്കും. അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന എല്ലാ സംഘടനകളും അന്വേഷണപരിധിയില്‍ വരും. 26/11 ആക്രമണത്തിന് ശേഷം മഹാരാഷ്ട്രയില്‍ രണ്ട് ആക്രമണങ്ങള്‍ ഉണ്ടായെന്നത് ദുഖകരമാണ്.

ഇന്ത്യയിലെ എല്ലാ നഗരങ്ങളും ആക്രമണഭീഷണിയിലാണ്. സ്‌ഫോടനപരമ്പര ഇന്ത്യാ-പാക് സംഭാഷണത്തെ ബാധിക്കുമോ എന്നത് ഇപ്പോള്‍ പറയാനാകില്ല. വളരെ അപകടകാരികളായ അയല്‍ക്കാരാണ് നമ്മുക്കുള്ളത്. പാകിസ്താനും അഫ്‍ഗാനിസ്താനും ഭീകരവാദത്തിന്റെ കേന്ദ്രങ്ങളാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഇന്ത്യയിലുള്ള വിദേശികള്‍ സുരക്ഷിതരാണ്. വിദേശികളെ ലക്ഷ്യമാക്കിയുള്ള ആക്രമണമല്ല ബുധനാഴ്ച നടന്നത്. ആക്രമണത്തിനുപിന്നിലുള്ളവരെ നിയമത്തിനുമുന്നിലെത്തിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
Union Home Minister P Chidambaram said that Mumbai blasts are co-ordinated attack, and IED used for the blasts. He visited all the blasts sites,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X