സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടില്‍ റെയ്ഡ്

മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഓഫീസിലും ഗോഡൗണിലും നടത്തിയ റെയ്ഡില്‍ എണ്‍പതോളം രേഖകള്‍ കണ്ടെടുത്തതായി സൂചനയുണ്ട്. 2005 മുതല്‍ ലോട്ടറി നിരോധനം വരെയുള്ള കാലയളവില്‍ മേഘ നടത്തിയ ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും കണ്ടെടുത്തത്. ലോട്ടറി സംബന്ധിച്ചു 32 കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ടതു 2009 സെപ്റ്റംബറില്‍ മേഘയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തിലുണ്ടായ തീപിടിത്തമാണ്.
തീപിടുത്തത്തെ തുടര്‍ന്ന്് കമ്പ്യൂട്ടറും നിരവധി രേഖകളും കത്തിനശിച്ചിരുന്നു. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല അപകട കാരണമെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. ഗോഡൗണ്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നികുതി നല്‍കാതെയും നറുക്കെടുക്കാതെയും മാര്‍ട്ടിന്‍ സര്‍ക്കാരിനേയും ജനങ്ങളെയും വഞ്ചിച്ചുവെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ പരാതിയുയര്‍ന്നിരുന്നു.












Click it and Unblock the Notifications