പിള്ളയെ വിളിച്ച പ്രശ്‌നം; നികേഷിനെതിരെ കേസ്

റിപ്പോര്‍ട്ടര്‍ ചാനലിലെ എം.വി നികേഷ്‌കുമാര്‍, പ്രദീപ് എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാനാണ് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മെഡിക്കല്‍ കോളജ് പൊലീസിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പരണിയം സ്വദേശി ജി. ബാബുവാണു ഹര്‍ജി നല്‍കിയത്. നികേഷ്‌കുമാറിനെതിരെ പ്രേരണാകുറ്റമാണ് ആരോപിച്ചിട്ടുള്ളത്. നേരത്തേ ഈ പ്രശ്‌നത്തില്‍ ജയില്‍ ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പിള്ളയെ വിളിച്ച മാധ്യമപ്രവര്‍ത്തകനെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കാമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടിവേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിക്കുകയായിരുന്നു. അതേസമയം ജയിലിനുള്ളിലെ ഫോണ്‍ ഉപയോഗം അടക്കമുള്ള അച്ചടക്കലംഘനം കര്‍ശനമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.












Click it and Unblock the Notifications