കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസ്: വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്തു നല്‍കി

  • By Nisha Bose
Google Oneindia Malayalam News

VS Achuthanathan
കൊല്‍ക്കത്ത: വിജിലന്‍സ് കേസില്‍ തന്റെ നിലപാടറിയിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തു നല്‍കി.

കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനിടെയാണ് വിഎസ് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തു നല്‍കിയത്. ചട്ടവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിഎസ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കത്തിനൊപ്പം തന്നെ തന്റെ ഭാഗം ന്യായീകരിയ്ക്കുന്നതിനായി കേസുമായി ബന്ധപ്പെട്ട വിവിധ രേഖകളും വിഎസ് കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുള്ളതായി അറിയുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ താന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെയ്ക്കുമെന്ന തന്റെ മുന്‍ നിലപാട് കത്തിലും വിഎസ് ആവര്‍ത്തിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിഎസ്‌നെതിരായ വിജിലന്‍സ് കേസ് ചര്‍ച്ചയ്ക്ക് വരില്ലെന്ന് പിബി അംഗം സീതാറാം യെച്ചൂരി മുന്‍പ് അറിയിച്ചിരുന്നു.

സംസ്ഥാന ഘടകം ആവശ്യപ്പെട്ടാല്‍ മാത്രമേ ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാവൂ എന്നായിരുന്നു യെച്ചൂരി അറിയിച്ചത്.

English summary
CPM stalwart V.S. Achuthanandan Tuesday wrote to the party's polit buro saying that he will quit as leader of the opposition in the state assembly if he is chargesheeted in the case relating to charges of irregularities in a land allotment.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X