കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ത്യ-പാക് സമത്വ സാഹസികയാത്ര' എവറസ്റ്റിലേക്ക്

  • By Aswathi
Google Oneindia Malayalam News

Everest
ഡെറാഡൂണ്‍: ഭൂമിയില്‍ പിറന്നു വീണത് ഒരുമിച്ച്. ജീവിതത്തില്‍ വിജയങ്ങള്‍ കീഴടക്കിയതും ഈ ഇരട്ടകള്‍ ഒരുമിച്ചു തന്നെ. ഉത്തരഖണ്ഡിലെ ഇരട്ട സഹോദരിമാരായ താഷി മാലിക്കും നുങ്ഷി മാലിക്കുമാണ് എവറസ്റ്റ് കീഴടക്കിയ ഇന്ത്യയിലെ ആദ്യ ഇരട്ടകള്‍ എന്ന ഖ്യാതിയോടെ ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്. മാര്‍ച്ച് എട്ടിനാണ് ഇരുപത്തിയൊന്നുകാരികളായ ഇരട്ട സഹോദരിമാര്‍ പര്‍വതാരോഹണത്തിന് തുടക്കമിട്ടത്.

ഇരുപത്തിരണ്ടുകാരിയായ സാമിന ബെഗ്, ഇരുപത്തിയൊമ്പതുകാരനായ മിര്‍സ അലി എന്നീ പാക് സഹോദരങ്ങള്‍ക്കൊപ്പം ഉത്തരാഖണ്ഡിലെ ഉള്‍നാടന്‍ ഗ്രാമമായ ജോരിയില്‍ നിന്നാണ് താഷിയും നുങ്ഷിയും യാത്ര ആരംഭിച്ചത്. ഇന്ത്യ-പാക് സമത്വ സാഹസികയാത്ര എന്നാണ് നാലംഗ സംഘം അവരുടെ ചരിത്ര യാത്രയ്ക്ക് പേര്‍ നല്‍കിയത്. താഷയും നുങ്ഷിയും എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇരട്ടകള്‍ എന്ന് ചരിത്രത്തില്‍ എഴുതി ചേര്‍ക്കുമ്പോള്‍ സാമിന ഈ നേട്ടം കൈവരിക്കുന്ന ആദ്യ പാക് വനിതയാണ്.

മെയ് 16ന് ആദ്യ ക്യാമ്പും 17ന് രണ്ടും മൂന്നും ക്യാമ്പും താണ്ടിയ സംഘം 18ാം തിയ്യതിയാണ് എവറസ്റ്റിന്റെ 7,900 അടി ഉയരമുള്ള നാലാമത്തെ ക്യാമ്പിലെത്തിയത്. ആഫ്രിക്കയിലെ കിളിമഞ്ജാരോയടക്കം ഒട്ടനവധി കൊടുമുടികള്‍ താഷിയും നുങ്ഷിയും ഒരുമിച്ച് കീഴടക്കിയിട്ടുണ്ട്. എവറസ്റ്റ് കീഴടക്കിയ മക്കളെ അഭിനന്ദിക്കാന്‍ ഉത്തരാഖണ്ഡ് പ്രധാനമന്ത്രി വിജയ് ബഹുഗുണ ഇരുവരുടെയും പിതാവ് കോള്‍ മാലിക്കിനെ അറിയിച്ചു.

English summary
Two Indian girls have scripted history by becoming the first twins ever to climb Mount Everest together.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X