കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ മെഡി. കോളേജ് തട്ടിപ്പിനെതിരെ മാര്‍ച്ച്

  • By Aswathi
Google Oneindia Malayalam News

KSU
കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുന്‍കൂറായി പണം വാങ്ങിയും ചോദ്യപേപ്പര്‍ ചോര്‍ത്തിനല്‍കിയും വന്‍ പ്രവേശന തട്ടിപ്പ് നടത്തിയതിനെതിരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കോഴിക്കോട് പരീക്ഷാ സെന്ററിലേക്ക് മാര്‍ച്ച് നടത്തി. പ്രവേശന പരീക്ഷ വെറും പ്രഹസനം മാത്രമാണെന്നാരോപിച്ചു കൊണ്ടാണ് മാര്‍ച്ച്. മാനേജ്‌മെന്‍് സീറ്റുകളിലേക്ക് ഒമ്പത് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്‌മെന്റ് സ്വന്തമായി തയ്യാറാക്കിയ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി മുപ്പതോളം വിദ്യര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി എന്നാണ് ആരോപണം.

വ്യാഴാഴ്ച്ചയാണ് കോഴിക്കോട് അത്തോളിയിലെ മലാബാര്‍ മെഡിക്കല്‍ കോളേജില്‍ മുന്‍കൂറായി പണം നല്‍കി സീറ്റുറപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീശീലനം നല്‍കിയത്. മൂന്ന് സെറ്റ് ചോദ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു പരിശീലനം. ഒമ്പത് സ്വാശ്രയ മെഡിക്കല്‍ കോളേജിലെ 315 മാനേജ്‌മെന്റ് സീറ്റുകളിലേക്ക് 1300 കുട്ടികള്‍ പരീക്ഷ എഴുതുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി അനില്‍ കുമാര്‍ പറഞ്ഞു. ഈ സിറ്റുകളിലേക്കാണ് ലക്ഷങ്ങളുടെ പരിശീലന തട്ടിപ്പ് നടന്നത്.

എംബിബിഎസ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുന്നതിനും പരിശീലനം നടത്തുന്നതിനുമായി 55 മുതല്‍ 70 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. ഇതില്‍ പകുതി തുകയെങ്കിലും ഇടനിലക്കാര്‍ വഴി മുന്‍കൂറായി കൊടുത്തവരെയാണ് പരിശീലനത്തില്‍ പങ്കെടുപ്പിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

കോഴിക്കോട് എംഇഎസ് രാജ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വെള്ളിയാഴ്ച്ച നടക്കുന്ന പ്രവേശന പരീക്ഷാ കേന്ദ്രത്തിലേക്കാണ് മാര്‍ച്ച് നടത്തിയത്. പരീക്ഷയുടെ മുന്നോടിയായാണ് വ്യാഴാഴ്ച പരിശീലനം നല്‍കിയതില്‍ തട്ടിപ്പ് നടത്തിത്. കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ തയ്യാറാക്കിയ മൂന്ന് സെറ്റ് ചോദ്യങ്ങള്‍ ഉപയോഗിച്ച് ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരിന്നു പരീക്ഷ നടത്തേണ്ടിയിരുന്നത്.

English summary
KSU activists marched towards the Kozhikode MES Raja Residential School where exams are being held to the management seats of nine self-financing private medical colleges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X