കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങള്‍ക്ക് 'നോ പാര്‍ക്കിങ്':പ്രതിഷേധം ശക്തം

  • By Soorya Chandran
Google Oneindia Malayalam News

ഹസ്റ്റണ്‍: മുസ്ലീങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് ഷോപ്പിങ് മാളിന് മുന്നില്‍ ബോര്‍ഡ് വച്ചത് അമേരിക്കയില്‍ വന്‍ വിവാദത്തിന് വഴിവച്ചു. ടെക്‌സാസിനടുത്ത് സ്പ്രിങ് ബ്രാഞ്ചിലാണ് സംഭവം.

സ്പ്രിങ് ബ്രാഞ്ചിലെ അല്‍ ഫറൂഖി പള്ളിക്ക് മുന്നിലുള്ള ഷോപ്പിങ് മാളിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. 'വെസ്റ്റ് വ്യൂ ഷോപ്പിങ് സെന്ററില്‍ മുസ്ലീങ്ങള്‍ക്ക് പാര്‍ക്കിങ് ഇല്ല. വണ്ടി പാര്‍ക്ക് ചെയ്താല്‍ എടുത്ത് പുറത്തിടും.' എന്നായിരുന്നു ഷോപ്പിങ് മാളിന് പുറത്തെ ബോര്‍ഡില്‍ എഴുതിവച്ചിരുന്നത്.

No Muslim Parking Sign

റംസാന്‍ മാസത്തിന്റെ അവസാനമായിരുന്നതിനാല്‍ പള്ളിയില്‍ നല്ല തിരക്കായിരുന്നു. അതുകൊണ്ട് പള്ളിയിലെത്തുന്നവര്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കുള്ള പാര്‍ക്കിങ് സ്ഥലം കയ്യടക്കുമോ എന്ന് ഭയന്ന് ഷോപ്പിങ് മാളിലെ ആരെങ്കിലും ബോര്‍ഡ് സ്ഥാപിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മാളിലെ ജീവനക്കാര്‍ ആരും തന്നെ ബോര്‍ഡിന്റെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ല.

സംഭവം ടെക്‌സാസില്‍ മാത്രമല്ല, അമേരിക്കയിലെ മൊത്തം മുസ്ലീം മത വിശ്വാസികളേയും ചൊടിപ്പിച്ചിട്ടുണ്ട്. ഇത് തികച്ചും വംശീയ ചേരിതിരിവ് സൃഷ്ടിക്കുന്നതാണെന്നാണ് മുസ്ലീം മതവിശ്വാസികളുടെ പക്ഷം. ഇത്തരത്തില്‍ ബോര്‍ഡ് വച്ചത് അന്വേഷിക്കണമെന്ന് കൗണ്‍സില്‍ ഫോര്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അടുത്ത കാലത്തായി അമേരിക്കയിലെ ഇസ്ലാം മതവിശ്വാസികള്‍ക്കെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. പുതിയ പള്ളികള്‍ നിര്‍മിക്കുന്നതിനെ ചൊല്ലിയാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. പലയിടത്തും പള്ളി നിര്‍മാണം കോടതിയുടെ വിധി കാത്ത് കിടക്കുകയാണ്.

English summary
New signs posted outside a mosque in Spring Branch, Texas, have sparked outrage from Muslims nationwide.In black letters, the signs reads, "No Muslim parking in the Westview Shopping Center. Your car will be towed."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X