കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎച്ച്പി പദയാത്ര;330 പേര്‍ കരുതല്‍ തടങ്കലില്‍

  • By Soorya Chandran
Google Oneindia Malayalam News

ലഖ്‌നൗ: വിശ്വ ഹിന്ദു പരിഷത്തിന്റെ ചൗരാസി കോസി പരിക്‌രമയാത്ര തുടങ്ങാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്.330 വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെയാണ് 2013 ആഗസ്റ്റ് 23 ന് പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

വിശ്വ ഹിന്ദു പരിഷത്തിന്റെ പദയാത്രക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. പദയാത്ര വര്‍ഗ്ഗീയപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സര്‍ക്കാര്‍ നടപടി. എന്നാല്‍ സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് യത്രയുമായി മുന്നോട്ട് പോകാനാണ് വിഎച്ച്പിയുടെ തീരുമാനം.

Ayodhya Security

സംസ്ഥാന സര്‍ക്കാരിന്റെ വിലക്കിനെതിരെ അലഹബാദ് ഹൈക്കോടതിയെ സീപിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളി. പരമ്പതാഗത മത ചടങ്ങിന്റെ ഭാഗമല്ല പരിക്രമയാത്ര എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

അയോധ്യയില്‍ നിന്നാണ് പദയാത്ര തുടങ്ങുന്നത്. സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് വിഎച്ച്പി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെ അയോധ്യയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫൈസാബദ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ ക്ഷേത്രങ്ങളിലേയും ആശ്രമങ്ങളിലേയും ആളുകളോട് ആഗസ്റ്റ് 26 ന് ഉച്ചക്ക് മൂന്ന് മണി വരെ തങ്ങളുടെ സ്ഥലം വിട്ട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി. അല്ലാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിഎച്ച്പിയുടെ പ്രമുഖ നേതാക്കള്‍ക്കെതിരെ വെള്ളിയാഴ്ച തന്നെ ജില്ലാ മജിസ്‌ട്രേറ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രവീണ്‍ തൊഗാഡിയ. അശോക് സിംഗാള്‍, രാംവിലാസ് വേദാന്തി തുടങ്ങിയവരും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

പദയാത്ര ഏത് വിധേനയും തടയാന്‍ അറസ്റ്റുകള്‍ പുരോഗമിക്കുകയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് പദയാത്ര തടയുന്നതിനായി മുഖ്യമന്ത്രി അഖിലേഷ് യാദവ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്യുന്നവരെ പാര്‍പ്പിക്കാന്‍ 38 താത്കാലിക ജയിലുകളും സജ്ജമാക്കിയിട്ടൂണ്ട്.

English summary
A day before Vishwa Hindu Parishad's proposed '84 Kosi Parikrama Yatra', more than 330 activists were taken into preventive custody on Saturday while the outfit vowed to go ahead with its plan, defying a ban by the state government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X