ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മനോരമയുടെ മുഖ്യ വാർത്ത ഒന്നുകൂടെ ഇന്ന് 'മുക്കിയ വാർത്ത' യായി മാറി', പരിഹസിച്ച് എഎം ആരിഫ്

Google Oneindia Malayalam News

ആലപ്പുഴ: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു വിജയിച്ചതായി നല്‍കിയ വാര്‍ത്ത മനോരമയെ വെട്ടിലാക്കിയിരിക്കുകയാണ്. കായംകുളത്ത് വിജയിച്ച യു പ്രതിഭ മനോരമ വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ട്രോളുകളും നിറയുന്നു.

വിവാദം കത്തുമ്പോൾ യോഗം കൂടി 'അമ്മ', കൂൾ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ

അതിനിടെ മനോരമയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ആലപ്പുഴ എംപി എഎം ആരിഫ്. അരിത ബാബുവിന് എതിരെ ആരിഫ് എംപി നടത്തിയ പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പ് പരാമര്‍ശം കായംകുളത്ത് ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണമായതായി വാര്‍ത്തയില്‍ പറയുന്നുണ്ട്.

Recommended Video

cmsvideo
ദിലീപിനെ പൂട്ടാനുറച്ച് പ്രോസിക്യൂഷന്‍, 3 സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി

1

എഎം ആരിഫ് എംപിയുടെ പ്രതികരണം: '' അന്നത്തെ മുഖ്യ വാർത്ത ഇന്ന് മുക്കിയ വാർത്ത ആയി.. "പാളിയത് പാരഡിയിലോ പാൽ സൊസൈറ്റിയിലോ? കായംകുളത്ത് വിശ്വാസത്തിലും കൈപൊള്ളി സിപിഎം" മനോരമ ലേഖകൻ. തിരഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥി പ്രതിഭയുടെ പരാജയം പ്രതീക്ഷിച്ച് എഴുതി തയ്യാറാക്കിയിരുന്ന വാർത്ത അബദ്ധത്തിൽ ഓൺലൈനിൽ നൽകിയത് സോഷ്യൽ മീഡിയ കയ്യോടെ പിടിച്ചപ്പോൾ മുക്കി വാർത്ത ഇങ്ങനെ ആയിരുന്നു..

2

"ആലപ്പുഴ ∙ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് അടക്കിവാണ കായംകുളത്ത് ഇത്തവണ ഇടതുപക്ഷത്തെ വീഴ്ത്തിയത് വിലയ്ക്കു വാങ്ങിയ വിവാദങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ബാക്കിവച്ച ഏക ഇടതു 'കനൽത്തരി’ എ.എം. ആരിഫ് അവസാന മണിക്കൂറുകളിൽ ഊതിക്കത്തിച്ച 'പാൽ സൊസൈറ്റി’ വിവാദവും പാരഡിയിൽ ചെട്ടികുളങ്ങരയിലെ വിശ്വാസികൾ ഇടഞ്ഞതും വീഴ്ചയ്ക്ക് ആക്കം കൂട്ടിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. പാർട്ടിയിലെ ഉൾപ്പോരു മുതൽ എതിര്‍ സ്ഥാനാർഥിയുടെ വീടാക്രമണം വരെ തിരിഞ്ഞുകുത്തിയ കായംകുളത്തെ തിരഞ്ഞെടുപ്പു ഫലം പാർട്ടിക്കുള്ളിൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കും. നിലവിലെ എംഎൽഎ യു.പ്രതിഭയെ ........ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് യുഡിഫിലെ അരിതാ ബാബു ഒരിടവേളയ്ക്കു ശേഷം കായംകുളത്തെ വലത്തേക്ക് 'കൈ’ പിടിച്ചത്.

3

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ 11,857 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിന്നാണ് കോൺഗ്രസിലെ ഇളമുറക്കാരിക്കു മുൻപിൽ എംഎൽഎ അടിയറവു പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മണ്ഡലത്തിൽ ഇടതുപക്ഷം തോൽവി മണത്തിരുന്നു. അനായാസം ജയിക്കാമായിരുന്ന മണ്ഡലത്തിൽ അനാവശ്യമായ പ്രവർത്തനങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തൽ ജില്ലാ നേതൃത്വത്തിനും ഉണ്ടായിരുന്നു. എംഎൽഎയും പ്രാദേശിക നേതാക്കളും തമ്മിൽ നിലനിന്ന പ്രശ്നങ്ങളും ഇതിനു കാരണമായി.

4

ആലപ്പുഴ എം.പി എ.എം ആരിഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ അരിതാ ബാബുവിനെതിരെ നടത്തിയ 'പാൽസൊസൈറ്റി തിരഞ്ഞെടുപ്പ്’ പരാമർശം തിരിച്ചടിക്കുമെന്ന് പ്രാദേശിക നേതൃത്വം അന്നേ കണക്കുകൂട്ടിയിരുന്നു. ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരെ എ. വിജയരാഘവൻ നടത്തിയ പരാമർശത്തിനു സമാനമാണെന്നായിരുന്നു വിലയിരുത്തൽ. വിവാദ പ്രസംഗം യുഡിഎഫ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. പ്രാദേശിക പ്രശ്നങ്ങൾ നിലനിൽക്കെ പാർട്ടിയിലെതന്നെ ചിലർ ഈ പ്രസംഗം സ്ഥാനാർഥിക്ക് എതിരെ ഉപയോഗിച്ചതായും പറയപ്പെടുന്നു.

5

ആരിഫിന്റെ പരാമർശം ബോധപൂർവമാണെന്ന ആക്ഷേപവും തിരഞ്ഞെടുപ്പിനു പിന്നാലെ ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടെ ഉയർന്നു." പാൽ കുപ്പിയും പാൽ പാത്രവും പാലും ചർച്ച ചെയ്യാൻ ഇത് പാൽ സൊസൈറ്റിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് അല്ല ഗൗരവതരമായ രാഷ്ട്രീയ വിഷയങ്ങളും വികസനവും ചർച്ച ചെയ്യപ്പെടേണ്ട നിയമസഭാ തിരഞ്ഞെടുപ്പ് ആണ് എന്ന് പറഞ്ഞതിനെ, എതിർ സ്ഥാനാർത്ഥിയെ വ്യക്തിപരമായി അവഹേളിച്ചു എന്ന രീതിയിൽ ഉയർത്തി കൊണ്ടുവന്ന മാധ്യമങ്ങളുടെ അജൻഡ എന്തായിരുന്നു എന്ന് മനോരമ ഓൺലൈൻ ഇന്ന് മാറ്റിയ വാർത്തയിൽ നിന്ന് വ്യക്തം. മനോരമയുടെ മുഖ്യ വാർത്ത ഒന്നുകൂടെ ഇന്ന് 'മുക്കിയ വാർത്ത' യായി മാറി.

6

LDF സ്ഥാനാർത്ഥി പ്രതിഭയുടെ പരാജയ വാർത്ത എഴുതി കാത്തിരുന്നതും, ഒപ്പം, എന്നെ രാഷ്ട്രീയമായി തകർക്കാനുള്ള ശ്രമവും നടന്നില്ല. തെറ്റായ വാർത്ത ഇടേണ്ടി വന്നതിൽ പിഴവ് അംഗീകരിച്ച് ഇന്ന് നൽകിയ വാർത്തയിലും, ഫലം വരുന്നതിന് മുൻപായി പശ്ചാത്തല വിവരങ്ങൾ തയ്യാറാക്കി വയ്ക്കാറുണ്ട് അങ്ങനെ സംഭവിച്ചതാണ് എന്നാണ് പറഞ്ഞിട്ടുള്ളത്. ഫലം വന്ന് കഴിഞ്ഞ് പാർട്ടിയുടെ കമ്മറ്റിയിൽ നടക്കാനിരിക്കുന്ന ചർച്ചയുടെ വിവരങ്ങൾ കൂടെ ആ വാർത്തയിൽ വന്നതിന് ഈ വിശദീകരണമൊന്നും മതിയാവില്ല. മലയാള മനോരമയുടെ വാർത്തകൾക്ക് ജനം എത്രമാത്രം ക്രഡിബിലിറ്റി നൽകുമെന്ന് 2021 ലെ തിരഞ്ഞെടുപ്പ് കാണിച്ചു തന്നിട്ടുണ്ട്...''

English summary
Alappuzha MP AM Ariff against Manorama for wrong news on Kayamkulam election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X