കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിവ് ഇന്‍: വനിതാ ടെക്കിക്ക് നേരെ പോലീസ് 'സദാചാര പോലീസാ'യി!

Google Oneindia Malayalam News

ബെംഗളൂരു: നിങ്ങളുടെ വിവാഹം കഴിഞ്ഞത് 2014 ഒക്ടോബര്‍ 27 ന് അല്ലേ. പക്ഷേ നിങ്ങള്‍ പറയുന്നത് പങ്കാളിക്കൊപ്പം 2014 മാര്‍ച്ച് 1 മുതല്‍ താമസിക്കുന്നു എന്നാണല്ലോ. അതെങ്ങനെ ശരിയാകും. വിവാഹം കഴിയുന്നത് മുമ്പേ മറ്റൊരു പുരുഷന്റെ കൂടെ താമസിക്കുന്നത് ശരിയല്ല, ആണോ - പാസ്‌പോര്‍ട്ട് പുതുക്കുന്നതിന്റെ ഭാഗമായി പോലീസ് സ്്‌റ്റേഷനിലെത്തിയ ടെക്കിയോട് കടുഗോഡി പോലീസിന്റെ ചോദ്യമാണിത്.

മൈക്രോസോഫ്റ്റില്‍ സീനിയര്‍ പ്രോഗ്രാം മാനേജരായ അനന്യ മുഖര്‍ജി (പേര് യഥാര്‍ഥമല്ല) യോടാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഈ ചോദ്യം ചോദിച്ചത്. പാസ്‌പോര്‍ട്ട് പുതുക്കുന്നതിനായി നല്‍കിയ സ്ഥിരം മേല്‍വിലാസം കണ്ടപ്പോഴാണത്രെ പോലീസ് ഉദ്യോഗസ്ഥന് സദാചാരക്കുരു പൊട്ടിയത്. വിവാഹ സര്‍ട്ടിഫിക്കറ്റില്‍ കാണുന്നതിലും ആറ് മാസം മുമ്പേ യാണ് ഭര്‍ത്താവിനൊപ്പം താമസം തുടങ്ങിയത് എന്നതാണ് അനന്യ മുഖര്‍ജിക്ക് പ്രശ്‌നമായത്.

moral-policing

കമ്പനിയിലെ എച്ച് ആറിന്റെ കത്തും അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷനിലെ ബന്ധപ്പെട്ടവര്‍ അറ്റസ്റ്റ് ചെയ്ത റസീറ്റും മറ്റുമായി ആറ് തവണ പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങിയിട്ടും അനന്യ മുഖര്‍ജിയുടെ പാസ്‌പോര്‍ട്ട് അപേക്ഷ പരിഗണിക്കപ്പെട്ടില്ല. ഇതേ ദിവസം അപേക്ഷ നല്‍കിയ ഭര്‍ത്താവ് രാമന്‍ സുബ്രഹ്മണ്യന് (പേര് യഥാര്‍ഥമല്ല) 10 ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് പുതുക്കിക്കിട്ടി. ചോദ്യങ്ങളില്ല, സംശയവുമില്ല.

പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നിരസിച്ചു എന്ന എസ് എം എസാണ് അനന്യ മുഖര്‍ജിക്ക് കിട്ടിയത്. ഇതേത്തുടര്‍ന്ന് ഇവര്‍ വിശാദംശങ്ങള്‍ അടക്കം പോലീസ് സൂപ്രണ്ടിന് ഒരു കത്തെഴുതി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിലാസം പരിശോധിക്കാനായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വരുമെന്ന സന്ദേശം കിട്ടി. വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി പാസ്‌പോര്‍ട്ട് കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണ് അനന്യ ഇപ്പോള്‍.

English summary
Live-in relationship give bitter experience to techie and partner in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X