ചരിത്ര നേട്ടത്തില്‍ നിഫ്റ്റി: 100000 കടന്നു, ഓഹരി സൂചിക റെക്കോര്‍ഡ് നേട്ടത്തില്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഓഹരി സൂചികളില്‍ വ്യാപാരം തുടങ്ങിയത് റെക്കോര്‍ഡിട്ട്. ചരിത്രത്തില്‍ ആദ്യമായി 10,000 കടന്ന നിഫ്റ്റിയാണ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. കഴിഞ്ഞ ദിവസം സെന്‍സെക്സ് ചരിത്ര നേട്ടത്തില്‍ എത്തിയതിന് പിന്നാലെയാണ് നിഫ്റ്റി റെക്കോര്‍ഡ് നേട്ടത്തിലെത്തുന്നത്. ഒരു മാസം മുമ്പ് 9,511 പോയിന്റിൽ എത്തിയ നിഫ്റ്റി ഇപ്പോൾ 500 പോയിന്റു കൂടി കടന്നിട്ടുണ്ട്.

ഓഹരി സൂചികകളില്‍ വ്യാപാരം ആരംഭിച്ച് ആദ്യ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സെന്‍സെക്സ് അഞ്ച് പോയിന്‍റ് ഉയര്‍ന്ന് 32,253 ലെത്തിയിരുന്നു. നിഫ്റ്റി 31 പോയിന്‍റ് ഉയര്‍ന്ന് 10000ലാണ് രാവിലെ 9.30 ഓടെ വ്യാപാരം നടന്നത്. പ്രീ ഓപ്പണിംഗ് സെഷനിലാണ് നിഫ്റ്റിയുടെ നേട്ടം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 923 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 590 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

 sensex-2

ആദിത്യ ബിര്‍ള, വേദാന്ത, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐഡിയ സെല്ലുലാര്‍ ഇന്‍ലെക്റ്റ് ഡിസൈന്‍, ശ്രീ രേണുക ഷുഗേഴ്സ്, എം ആന്‍ഡ് എം ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും ജയപ്രകാശ് അസോസിയേറ്റ്സ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, ജമ്മു കശ്മീര്‍ ബാങ്ക്, വിപ്രോ, സണ്‍ ഫാര്‍മ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നഷ്ടത്തിലുമാണുള്ളത്.
English summary
The Nifty hit the historic 10,000 mark today, propelling Indian stock markets to yet another high this year. The Nifty has gained over 22 per cent this year, making it one of the world's top performers in 2017.
Please Wait while comments are loading...