ആമസോണില്‍ ഓഫര്‍ പെരുമഴ!!പകുതി വിലക്ക് ഫോണ്‍!!ഡിസ്‌കൗണ്ട് 65 ശതമാനം!!അറിയേണ്ട 10 കാര്യങ്ങള്‍..

Subscribe to Oneindia Malayalam

ആമസോണില്‍ ഓഫര്‍ പെരുമഴ. ഇത്തവണ ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് രംഗത്തെ അതികായന്‍മാരിലൊന്നായ ആമസോണ്‍ രംഗത്തെത്തിയിരിക്കുന്നത്. വമ്പന്‍ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് രംഗത്തെത്തിയതിനു പിന്നാലെയാണ് ഫ്‌ളിപ്കാര്‍ട്ടിനെ വെല്ലുന്ന ഓഫറുകള്‍ ആമസോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9 മുതല്‍ 12 വരെയാണ് ആമസോണ്‍ ഓഫര്‍ വില്‍പന നടത്തുന്നത്.

ഓഫര്‍ പ്രകാരം സ്മാര്‍ട്ട് ഫോണുകള്‍ക്ക് 40 ശതമാനം വരെ വിലക്കുറവുണ്ട്. ആപ്പിള്‍,സാസംങ്ങ്,വണ്‍ പ്ലസ്,ലെനോവോ,സോണി, മോട്ടറോള തുടങ്ങിയ കമ്പനികളുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ വില്‍പനക്കുണ്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെയും വിലക്കുറവുണ്ട്. പവര്‍ ബാങ്കിന് 65 ശതമാനം വരെയാണ് ഓഫര്‍. ആമസോണ്‍ പേ ഉപഭോക്താക്കള്‍ക്ക് 15 ശതമാനവും ഡിസ്‌കൗണ്ട് ഉണ്ട്. ഇതാ നിങ്ങളറിയേണ്ട 10 കാര്യങ്ങള്‍

മൊബൈല്‍ ഫോണ്‍ ഓഫറുകള്‍

മൊബൈല്‍ ഫോണ്‍ ഓഫറുകള്‍

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ മൊബൈല്‍ ഫോണുകള്‍ക്ക് 40 ശതമാനം വരെ ഓഫറുണ്ട്. സാസംങ്ങ്, മോട്ടറോള, വണ്‍ പ്ലസ് ഫോണുകള്‍ക്ക് 2000 രൂപ വരെ വിലക്കുറവുണ്ടാകും. ഹോണര്‍ ഫോണുകള്‍ക്ക് 1000 രൂപയും ലെനോവോക്ക് 5000 രൂപയും വിലക്കുറവുണ്ടാകും. ഐഫോണിന് 35 ശതമാനം വരെ ഓഫര്‍ ലഭിക്കും. കൂള്‍പാഡിന് 35 ശതമാനം ഓഫറും ഇന്‍ഫോക്കസിന് 7 ശതമാനം ഓഫറും ലഭിക്കും.

ആക്‌സസറികള്‍

ആക്‌സസറികള്‍

ഹെഡ്‌സെറ്റ്, പവര്‍ ബാങ്ക്, ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ എന്നിവയ്ക്ക് 40 ശതമാനം വരെ ഓഫറുണ്ട്. ഫിലിപ്പ്, ബോട്ട്, സ്‌കള്‍ കാന്‍ഡി എന്നീ കമ്പനികളുടെ ഹെഡ്‌സെറ്റുകള്‍ക്ക് 40 ശതമാനം ഓഫറും സോണി ഹെഡ്‌സെറ്റുകള്‍ക്ക് 45 ശതമാനം ഓഫറും ലഭിക്കും. ഇന്റക്‌സ്, ലെനോവോ, അമ്പ്രെയ്ന്‍ എന്നീ ബ്രാന്‍ഡുകളുടെ പവര്‍ ബാങ്കുകള്‍ 60 ശതമാനം ഓഫറിലും ലഭിക്കും.

ഫാഷന്‍

ഫാഷന്‍

തുണിത്തരങ്ങള്‍ക്കും പാദരക്ഷകള്‍ക്കും വാച്ചുകള്‍ക്കും ജ്വല്ലറികള്‍ക്കും ഹാന്‍ഡ്ബാഗുകള്‍ക്കും ലഗേജുകള്‍ക്കും 70 ശതമാനം വരെ ഓഫര്‍ ലഭിക്കും. യുഎസ് പോളോ,അഡിഡാസ്, പ്യൂമ, റിബുക്ക്, ഫോസില്‍, കാസിനോ, സഫാരി, അമേരിക്കന്‍ ടൂറിസ്റ്റര്‍, വൈല്‍ഡ് ക്രാഫ്റ്റ് എന്നീ കമ്പനികളെല്ലാം ഓഫര്‍ നിരക്കില്‍ വില്‍പന നടത്തുന്നുണ്ട്.

ആമസോണ്‍ പേ ബാലന്‍സ് ഓഫര്‍

ആമസോണ്‍ പേ ബാലന്‍സ് ഓഫര്‍

ആമസോണ്‍ പേ ബാലന്‍സില്‍ 500 രൂപ നിക്ഷേപിച്ചാല്‍ 15 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും, അതായത് 300 രൂപ വരെ. ആഗസ്റ്റ് 4 മുതല്‍ 12 വരെയാണ് ഈ ഓഫര്‍. സെപ്റ്റംബര്‍ 2 ന് അകം ക്യാഷ്ബാക്ക് ക്രെഡിറ്റാകും.

െൈപ്രം എക്‌സക്ലൂസീവ് ഡീല്‍സ്

െൈപ്രം എക്‌സക്ലൂസീവ് ഡീല്‍സ്

ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കു വേണ്ടി എക്‌സ്‌ക്ലൂസീവ് ഡീലുകളാണുള്ളത്. അഡിഡാസ്, ബോഷ്, ബോസ്, ഫിറ്റിബിറ്റ്, എല്‍ജി, പ്യൂമ, ബിബ, ബ്ലൂ സ്റ്റാര്‍ എന്നീ കമ്പനികളെല്ലാം ഓഫര്‍ നിരക്കില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

ഗൃഹോപകരണങ്ങള്‍

ഗൃഹോപകരണങ്ങള്‍

ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ ഗൃഹോപകരണങ്ങള്‍ക്ക് 70 ശതമാനം വരെ ഓഫറുണ്ട്. ഡൈനിങ്ങ് സെറ്റുകള്‍,ഫര്‍ണ്ണീച്ചറുകള്‍ എന്നിവയ്ക്ക് 60 ശതമാനം വരെയാണ് ഓഫര്‍.

ടിക്കറ്റുകള്‍

ടിക്കറ്റുകള്‍

സിനിമാ ടിക്കറ്റ്, യാത്രാ ടിക്കറ്റ്, ഫുഡ് ഡെലിവറി എന്നിവയ്ക്ക് 25 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. ആമസോണ്‍ പേ ബാലന്‍സോ പാര്‍ട്ണര്‍ വെബ്‌സൈറ്റ് ആപ്പുകളോ ഉപയോഗിക്കുകയാണ് വേണ്ടത്.

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക്

കളിപ്പാട്ടങ്ങള്‍ക്ക് 20 മുതല്‍ 60 ശതമാനം വരെ ഓഫറുണ്ട്. കുട്ടികലെയും സന്തോഷിപ്പിക്കാമെന്നു ചുരുക്കം

ആപ്പ് ഒണ്‍ലി ഓഫര്‍

ആപ്പ് ഒണ്‍ലി ഓഫര്‍

തിരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികള്‍ക്ക് ഒമ്‌നി ചാനലായ ട്രാവല്‍ കമ്പനി ഗൂമോ സ്‌പോണ്‍സര്‍ ചെയ്യുന്ന ബാലി ട്രിപ്പിലേക്കും അവസരം ലഭിക്കും

English summary
Amazon Great Indian Sale Offers Announced
Please Wait while comments are loading...