കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളപ്പൊക്കം: ഭാരതി അക്‌സ ഇന്‍ഷുറന്‍സ് നടപടികള്‍ ലളിതമാക്കി

  • By Desk
Google Oneindia Malayalam News

കൊച്ചി: ഭാരതി അക്‌സ ലൈഫ് ഇന്‍ഷുറന്‍സ്, ഭാരതി അക്‌സ ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്ലെയിം നടപടിക്രമങ്ങള്‍ ലളിതമാക്കി. പുതിയ നിര്‍ദേശപ്രകാരം ക്ലെയിം ഉന്നയിക്കുന്നതിന് നോമിനിയുടെ കാന്‍സല്‍ ചെയ്ത ബാങ്ക് ചെക്കിനൊപ്പമുള്ള കുറിപ്പ്, അംഗീകൃത ആശുപത്രിയില്‍നിന്നോ പൊലീസില്‍നിന്നോ സായുധ സേനയില്‍നിന്നോ ഉള്ള മരണസര്‍ട്ടിഫിക്കറ്റ്, നോമിനിയുടെ ആധാര്‍കാര്‍ഡ് എന്നിവ മതിയാവും. കാലതാമസമില്ലാതെ ക്ലെയിം നല്‍കുന്നതിന് എല്ലാ ജില്ലകളിലും സഹായകേന്ദ്രങ്ങളും ഏര്‍പ്പെടുത്തി.

vikas

പ്രിമിയം അടയ്ക്കുന്നതിനുള്ള 15, 30 ദിവസത്തെ അധികദിവസ കാലാവധി 60 ദിവസമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 2018 ജുലൈ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഇത് ബാധകമാണ്. വൈകി അടക്കുന്ന പ്രിമിയങ്ങളില്‍ പിഴ ഒഴിവാക്കി. സമാനമായി കസ്റ്റമേഴ്‌സിനെ സഹായിക്കുന്നതിനായി കൊച്ചി, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ഒരുക്കുകയും ക്ലെയിം നടപടികള്‍ വേഗത്തിലാക്കുന്നതിന് നോഡല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതായി ഭാരതി അക്‌സ ലൈഫ് ഇന്‍ഷുറന്‍സ് സിഇഒ വികാസ് സേത്, ഭാരതി അക്‌സ ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ സഞ്ജീവ് ശ്രീനിവാസന്‍ എന്നിവര്‍ അറിയിച്ചു.

sanjeev

മോട്ടോര്‍ ക്ലെയിംസുകളുടെ കാര്യത്തില്‍ രേഖകള്‍ പലതും ഒഴിവാക്കിയിട്ടുണ്ട്. ചെറിയ കേടുപാടുകള്‍ക്ക് ഡിജിറ്റല്‍ മീഡിയ വഴി ഫോട്ടോ നല്‍കിയാല്‍ സര്‍വേ ഒഴിവാക്കും. വെള്ളപ്പൊക്കത്തില്‍ ആര്‍സി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ സോഫ്റ്റ് കോപ്പിയുടെ അടിസ്ഥാനത്തില്‍ അപേക്ഷ പരിഗണിക്കും. ഒരു ലക്ഷം രൂപവരെയുള്ള നഷ്ടപരിഹാരത്തിന് ഭാരതി അക്‌സ ജനറല്‍ ഇന്‍ഷുറന്‍സ് മോണിറ്ററി ക്ലെയിം ലെറ്ററും ഡാമേജ് സര്‍ട്ടിഫിക്കറ്റും ബദല്‍ ലെറ്ററും ഒഴിവാക്കിയിട്ടുണ്ട്. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ വാഹനങ്ങള്‍ക്ക് നഷ്ടപരിഹാര എസ്റ്റിമേറ്റ് ഒഴിവാക്കുകയും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

English summary
Kerala Flood;bharti axa made insurance process easier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X