അ‍ഞ്ച് എടിഎം ഇടപാടുകള്‍ക്ക് ശേഷം അധിക ചാര്‍ജ്: ചട്ടം ഒക്ടോബര്‍ മുതല്‍, പണികൊടുത്തത് പിഎന്‍ബി!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: എടിഎം ഇടപാടുകള്‍ക്കുള്ള നിരക്ക് പരിഷ്കരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്. എടിഎം വഴി നടത്തുന്ന അഞ്ച് ഇടപാടുകള്‍ക്ക് ശേഷം ഉപയോക്താക്കളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കുമെന്നാണ് പ‍ഞ്ചാബ് നാഷണ്‍ ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചിട്ടുള്ളത്. നിലവില്‍ എടിഎം വഴി പണം പിന്‍വലിക്കുന്നതിന് പഞ്ചാബ് നാഷണല്‍ ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ഈ കീഴ്വഴക്കമാണ് ഒക്ടോബര്‍ മുതല്‍ ഇല്ലാതാവുന്നത്.

അഞ്ച് ഇടപാടുകള്‍ക്ക് ശേഷം പണം പിന്‍വലിക്കുന്ന പ‍ഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ട് ഉടമകളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കുമെന്നും ഇത് 2017 ഒക്ടോബര്‍ 1 മുതല്‍ ഈ ചട്ടം പ്രാബല്യത്തില്‍ വരുമെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് ഉപയോക്താക്കള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 അഞ്ചിന് ശേഷം ചാര്‍ജ്

അഞ്ചിന് ശേഷം ചാര്‍ജ്

സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പുറമേ കറന്‍റ് ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് ഉടമകളില്‍ നിന്നും ആദ്യത്തെ അഞ്ച് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം പത്തുരൂപ വീതം ഇടാക്കുമെന്നും ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 സാമ്പത്തിക ഇടപാടുകള്‍ക്ക് മാത്രമല്ല

സാമ്പത്തിക ഇടപാടുകള്‍ക്ക് മാത്രമല്ല

എടിഎം വഴി പണം പിന്‍വലിക്കുന്നതിന് പുറമേ എടിഎം വഴി നടത്തുന്ന സാമ്പത്തികേതര ഇടപാടുകളും പുതിയ ചട്ടത്തിന്‍റെ പരിധിയില്‍ വരും. എടിഎം വഴി മിനി സ്റ്റേറ്റ്മെന്‍റ് എടുക്കുന്നതും, ബാലന്‍സ് പരിശോധിക്കുന്നതും, പിന്‍കാര്‍ഡ് മാറ്റുന്നതും ഇടപാടായി കണക്കാക്കി അധിക ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കും. ഫോണ്‍ വഴിയുള്ള പണമിടപാടുകളും ഇതിന്‍റെ പരിധിയില്‍ വരുമെന്നും ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

എടി​എം ഇടപാടുകള്‍

എടി​എം ഇടപാടുകള്‍

2014ല്‍ എടിഎം വഴി നടത്തുന്ന സൗജന്യ ഇടപാടുകള്‍ പരിമിതപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. ഇതിന് പുറമേ മറ്റ് എടിഎം വഴിയുള്ള എടി​എം ഇടപാടുകള്‍ നിയന്ത്രിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എടിഎം ഇടപാടുകളില്‍ പ്രതിമാസം അഞ്ച് ഇടപാടുകള്‍ സൗജന്യമായിരിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു.

ബാങ്കുകള്‍ പണം ഈടാക്കിത്തുടങ്ങി

ബാങ്കുകള്‍ പണം ഈടാക്കിത്തുടങ്ങി


മാര്‍ച്ച് ഒന്നുമുതല്‍ എച്ച്ഡിഎഫ്‌സി, ആക്‌സിസ്, ഐസിഐസി ബാങ്കുകളാണ് ഓരോ അധിക ഇടപാടിനും 150 രൂപ വീതം ഈടാക്കുന്നത്. നോട്ട് നിരോധനത്തോടെ രാജ്യത്ത് കറന്‍സി രഹിത ഇടപാടുകള്‍ക്ക് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള ഈ നടപടി. ഓരോ മാസത്തിലും നാല് സൗജന്യ ഇടപാടുകള്‍ക്ക് ശേഷമാണ് ചാര്‍ജ് ഈടാക്കുക.

ഐസിഐസിഐയില്‍ നിയന്ത്രണം

ഐസിഐസിഐയില്‍ നിയന്ത്രണം

ഐസിഐസിഐ ബാങ്കില്‍ മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് ഒരു ദിവസം നിക്ഷേപിക്കാവുന്ന തുക 50,000 രൂപ ആയാണ് നിജപ്പെടുത്തിയിട്ടുള്ളത്. ആക്‌സിസ് ബാങ്കിലെ പത്തുലക്ഷം വരെയുള്ള നിക്ഷേപം സൗജന്യമായിരിക്കും. പത്തുലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് അധിക ചാര്‍ജ്ജ് തുകയുടെ അഞ്ച് ശതമാനമെങ്കില്‍ അതും അല്ലാത്ത പക്ഷം ഓരോ നിക്ഷേപത്തിനും 150 രൂപയും ആണ് ഈടാക്കുക.

 എച്ച്ഡിഎഫ്സി- ഐസിഐസിഐ

എച്ച്ഡിഎഫ്സി- ഐസിഐസിഐ

സേവിംഗ്‌സ്, ശമ്പള അക്കൗണ്ടുകള്‍ക്ക് നാല് ഇടപാടുകള്‍ക്ക് ശേഷമുള്ള നിയന്ത്രണം ബാധകമായിരിക്കുമെന്ന് എച്ച്ഡിഎഫ്‌സി പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്. മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് ഒരു ദിവസം കൈമാറാവുന്ന തുക 25,000 രൂപയാക്കി പരിമിതപ്പെടുത്തി. ഇതും മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാല്‍ ഐസിഐസി ബാങ്കില്‍ നിന്നുള്ള ആദ്യത്തെ നാല് ഇടപാടുകളും ആക്‌സിസ് ബാങ്കില്‍ നിന്നുള്ള അഞ്ച് ഇടപാടുകളും സൗജന്യമായിരിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The customers of Punjab National Bank have to shell out more money from October over withdrawal from ATMs after five transactions.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്