ജിയോ യൂസേഴ്‌സ് ജാഗ്രതൈ!!! ജിയോയുടെ പേരില്‍ കിടു തട്ടിപ്പ്: വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത് വൈറസ്!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: റിലയന്‍സ് ജിയോയുടെ പേരില്‍ പ്രചരിക്കുന്നത് കിടിലന്‍ വൈറസെന്ന സ്ഥിരീകരണവുമായി റിലയന്‍സ് ജിയോ. ജിയോ ടീമിന്റെ പേരില്‍ ഇന്റര്‍നെറ്റ്- വോയ്‌സ് കോള്‍ സര്‍വ്വീസുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇന്‍സ്റ്റന്റ് മെസേജ് വെബ്ബ്‌സൈറ്റുകളിലും പ്രചരിച്ച മെസേജുകള്‍ക്കുള്ള പ്രതികരണമെന്നോണമാണ് ജിയോയുടെ വിശദീകരണം.

ഡിസംബര്‍ 20 ന് മുമ്പ് ജിയോ ഇന്റര്‍നെറ്റ് വോയ്‌സ് കോള്‍ സര്‍വ്വീസുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം ജിയോ ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റും വോയ്‌സ് കോള്‍ സര്‍വ്വീസും ഉപയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു സോഷ്യല്‍ മീഡയലും മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലും പ്രചരിച്ച സന്ദേശം.

വ്യാജന്‍ കമ്പനിയുടെ പേരില്‍

വ്യാജന്‍ കമ്പനിയുടെ പേരില്‍

ജിയോ ടീമിന്റെ പേരില്‍ പ്രചരിച്ച വ്യാജ സന്ദേശത്തില്‍ ജിയോ സിം ഡിആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇപ്പോള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതോടെ മാര്‍ച്ച് 31 വരെ അണ്‍ലിമിറ്റഡായി ബ്രൗസ് ചെയ്യാമെന്നും മെസേജില്‍ അവകാശപ്പെടുന്നു. അപ്‌ഗ്രേഡ് ചെയ്യുന്നതിനായി ഒരു ലിങ്കും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.

 തട്ടിപ്പ് തന്നെ

തട്ടിപ്പ് തന്നെ

വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന വ്യാജ മെസേജിനൊപ്പം ആപ്പ് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ഒരു ലിങ്കും നല്‍കിയിട്ടുണ്ട്.
മെസേജില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു പുതിയ പേജിലേയ്ക്കാണ് എത്തുന്നത്.

ഹാക്കര്‍മാരുടെ വിദ്യ

ഹാക്കര്‍മാരുടെ വിദ്യ

ജിയോ ഉപയോക്താക്കള്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ ഉപയോക്താക്കളുടെ ഫോണില്‍ സൂക്ഷിച്ചിട്ടുള്ള കോണ്ടാക്ട് ലിസ്റ്റും മറ്റ് വ്യക്തിഗത വിവരങ്ങളും ലഭിക്കാനുള്ള ഹാക്കര്‍മാരുടെ തട്ടിപ്പാണെന്നാണ് റിലയന്‍സ് ജിയോ വിലയിരുത്തുന്നത്.

ഔദ്യോഗികമല്ല

ഔദ്യോഗികമല്ല

റിലയന്‍സ് ജിയോ ഇന്‍ര്‍നെറ്റ്- വോയ്‌സ് കോള്‍ സര്‍വ്വീസ് അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇത്തരത്തില്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടില്ലെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിയോയുടെ ഔദ്യോഗിക വെബ്ബ്‌സൈറ്റ് സന്ദര്‍ശിക്കാനും കമ്പനി ആവശ്യപ്പെടുന്നു.

English summary
റിലയന്‍സ് ജിയോയുടെ പേരില്‍ പ്രചരിക്കുന്നത് കിടിലന്‍ വൈറസെന്ന സ്ഥിരീകരണവുമായി റിലയന്‍സ് ജിയോ. ജിയോ ടീമിന്റെ പേരില്‍ ഇന്റര്‍നെറ്റ്- വോയ്‌സ് കോള്‍ സര്‍വ്വീസുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇന്‍സ്റ്റന്റ് മെസേജ് വെബ്ബ്‌സൈറ്റുകളിലും പ്രചരിച്ച മെസേജുകള്‍ക്കുള്ള പ്രതികരണമെന്നോണമാണ് ജിയോയുടെ വിശദീകരണം.
Please Wait while comments are loading...