ജിഎസ്ടിയെ തോല്‍പ്പിക്കാനാകും മക്കളേ!!ജിഎസ്ടി മറികടക്കാന്‍ വ്യാപാരികള്‍ ചെയ്യുന്നത്...

Subscribe to Oneindia Malayalam

ദില്ലി: ജൂലൈ 1 മുതല്‍ രാജ്യത്ത് ഏകീകൃത നികുതി വ്യവസ്ഥ നിലവില്‍ വന്നതോടെ ഉത്പന്നങ്ങളുടെയും സേവനങ്ങളും വിലയിലും മാറ്റം വന്നിരിക്കുകയാണ്. പൊതുവിപണിയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വ്യപാരികളില്‍ ചിലര്‍ ജിഎസ്ടിയെ മറികടക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്. അതിവിദഗ്ധമായാണ് ഇവര്‍ ജിഎസ്ടിയെ അതിജീവിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ ഇങ്ങനെ: 500 രൂപക്കു മുകളിലുള്ള ചെരിപ്പിന് 18 ശതമാനമാണ് ജിഎസ്ടി. 500 രൂപയില്‍ താഴെയുള്ള ചെരിപ്പിന് 5 ശതമാനവും. അപ്പോള്‍ 500 രൂപക്കു മുകളിലുള്ള ഒരു ജോഡി ചെരുപ്പുകള്‍ രണ്ടാക്കി വില്‍പന നടത്തിയാലോ..? അതായത് ചെരിപ്പുകള്‍ ഓരോന്നായി വില്‍ക്കുക. ജിഎസ്ടിയില്‍ നിന്നും അതിവിദഗ്ധമായി ഒഴിവാകുകയും ചെയ്യാം. ചെന്നൈയിലെ ഒരു ചെരിപ്പു കടയില്‍ സംഭവിക്കുന്നതാണിത്.

ഞാന്‍ ഒളിവില്‍പ്പോയിട്ടില്ല!! മാധ്യമങ്ങള്‍ വേട്ടയാടുന്നു!! ഇതാണ് സത്യമെന്ന് കാവ്യ...

 gst-bill-

തീര്‍ന്നില്ല, ഇനിയുമുണ്ട് ഉദാഹരണങ്ങള്‍.. ആയിരം രൂപക്കു മുകളിലുള്ള വസ്ത്രങ്ങള്‍ക്ക് 12 ശതമാനം ആണ് നികുതി. 1000 രൂപയില്‍ താഴെയുള്ള വസ്ത്രങ്ങള്‍ക്ക് 5 ശതമാനവും. അപ്പോള്‍ ചുരിദാര്‍ പോലുള്ള വസ്ത്രങ്ങളുടെ ദുപ്പട്ടയും പാന്റും ടോപ്പുമൊക്കെ വെവ്വേറെ വിറ്റാല്‍ ഓരോ ഉത്പന്നങ്ങളായി. 1000 രൂപക്കു മുകളിലുള്ള ചുരിദാര്‍ 1000 രൂപയില്‍ താഴെയായി.

രജിസ്‌ട്രേഡ് ബ്രാന്‍ഡിനു കീഴില്‍ പാക്ക് ചെയ്യാത്ത ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പനീര്‍, തെന്‍ എന്നിവയ്‌ക്കെല്ലാം ജിഎസ്ടി കുറയും. രജിസ്‌ട്രേഡ് ബ്രാന്‍ഡില്‍ ആണെങ്കില്‍ ഇവയ്ക്ക് 5 ശതമാനം ജിഎസ്ടി എന്ന പരിധിയില്‍ വരികയും ചെയ്യും. ഇത്തരം തന്ത്രങ്ങളാണ് ജിഎസ്ടി കുറക്കാനും ജിഎസ്ടിയില്‍ നിന്ന് ഒഴിവാകാനും വ്യാപാരികള്‍ പരീക്ഷിക്കുന്നത്.

English summary
Traders dig out loopholes to pay less, avoid tax
Please Wait while comments are loading...