റിയല്‍ എസ്റ്റേറ്റ് മേഖലയും ജിഎസ്ടിക്ക് കീഴിലേയ്ക്ക്! വ്യക്തമായ സൂചന നല്‍കി ജെയ്റ്റ്ലി, യോഗത്തില്‍!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: റിയല്‍ എസ്റ്റേറ്റ് മേഖലയെ ചരക്കുസേവന നികുതിയ്ക്ക് കീഴില്‍ കൊണ്ടുവന്നേക്കുമെന്ന സൂചന നല്‍കി കേന്ദ്രധനമന്ത്രി. നികുതി പിരിവിന് ഏറ്റവുമധികം സാധ്യതയുള്ള മേഖലയാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കമെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം നികുതി വെട്ടിപ്പ് നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്ന കണ്ടെത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഈ നീക്കം. നവംബര്‍ ഒമ്പതിന് ഗുവാഹത്തിയില്‍ വച്ച് നടക്കുന്ന ജിഎസ്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രഭാഷണം നടത്തുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ജിയോ ഫീച്ചര്‍ ഫോണിന് എയര്‍ടെല്‍ ഭീഷണി! എയര്‍ടെല്ലിന്‍റെ ഫീച്ചര്‍ ഫോണ്‍ 1,399 രൂപയ്ക്ക്!!

രാജ്യത്ത് ഏറ്റവുമധികം നികുതി വെട്ടിപ്പും പണം സമ്പാദനവും നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്നും ജിഎസ്ടി ഇപ്പോഴുള്ളത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുറത്താണെന്നും ചില സംസ്ഥാനങ്ങള്‍ റിയല്‍ എസ്റ്റേറ്റിനെ ജിഎസ്ടിയിക്ക് കീഴില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നുണ്ടെന്നും ചില സംസ്ഥാനങ്ങള്‍ ഇതിന് വേണ്ടി നിര്‍ബന്ധിക്കുമ്പോള്‍ ചില സംസ്ഥാനങ്ങള്‍ അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നതെന്നും അതിനാല്‍ വിഷയത്തില്‍ ഗൗരവകരമായ ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ജിഎസ്ടിയ്ക്ക് കീഴില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൊണ്ടുവരണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

arun-jaitley

കോംപ്ലക്സ് നിര്‍മാണം, കെട്ടിട നിര്‍മാണം, സിവില്‍ സ്ട്രെക്ചര്‍, വസ്തു വാങ്ങല്‍- വില്‍പ്പന എന്നിവയ്ക്ക് നിലവില്‍ 12 ശതമാനം നികുതിയാണ് ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതോടെ 12 ശതമാനമെങ്കിലും നികുതി ചുമത്താനാവുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

English summary
Identifying real estate as the one sector where maximum amount of tax evasion takes place, Finance Minister Arun Jaitley on Wednesday said there was a strong case to bring it under the ambit of the Goods and Services Tax (GST).

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്