എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

40000 കടന്ന് ഭക്ഷ്യ കിറ്റ് വിതരണം: അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസവുമായി തൊഴില്‍വകുപ്പ്

Google Oneindia Malayalam News

എറണാകുളം: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനിടയില്‍ എറണാകുളത്ത് അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമായി തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍ തുടരുകയാണ്. നാല്‍പ്പതിനായിരത്തലധികം പേര്‍ക്കാണ് ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെയാണ് കിറ്റു വിതരണം നടത്തിയത്. നാല്‍പതിനായിരാമത്തെ ഭക്ഷ്യ കിറ്റ് ബീഹാര്‍ സ്വദേശി ധര്‍മ്മേന്ദ്രയ്ക്ക് കൈമാറിക്കൊണ്ട് ഞായറാഴ്ചത്തെ വിതരണ ഉദ്ഘാടനം റൂറല്‍ എസ് പി കെ. കാര്‍ത്തിക് നിര്‍വഹിച്ചു.

1

ഇതര സംസ്ഥാനത്ത് നിന്നെത്തി കേരളത്തില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണമെത്തിക്കുക എന്ന സര്‍ക്കാര്‍ നയം പൂര്‍ണ്ണ തോതില്‍ നടപ്പാക്കുകയാണ് എറണാകുളം ജില്ലയില്‍ തൊഴില്‍ വകുപ്പ്. ജില്ലയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കിറ്റു വിതരണം.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിന് ജില്ലയില്‍ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി സുരേഷ് കുമാര്‍,ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ആര്‍ ഹരികുമാര്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരായ പി എം ഫിറോസ് ,പി .എസ് മാര്‍ക്കോസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍ എന്നിവരും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്നിലുണ്ട്..

ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) പുരുഷോത്തമന്‍ ജില്ലാ ഭരണകൂടത്തിനായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. തൊഴിലാളികളുടെ വിവരശേഖരണവും തുടരുകയാണ്. നിലവില്‍ എറണാകുളം ജില്ലയില്‍ 63237 അതിഥി തൊഴിലാളികളുടെ വിവരശേഖരണം ആണ് പൂര്‍ത്തിയായത്.

അതേസമയം ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ ഭക്ഷണ ശാലകളില്‍ പാഴ്‌സല്‍ സൗകര്യം അനുവദിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. ചെല്ലാനത്ത് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കോവിഡ് പരിശോധന സൗകര്യം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

Recommended Video

cmsvideo
Central government is not supplying free food kit to any states

തിങ്കളാഴ്ച മുതല്‍ കൊച്ചി നഗരസഭയിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് പരിശോധന, വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. കടല്‍ ക്ഷോഭത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട തീരദേശ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സഹായം അനുവദിക്കുന്നത് പരിഗണിക്കും.

Ernakulam
English summary
food kit distribution past 4000, more immigrant workers will get help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X