മുളന്തുരുത്തിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി: ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം
മുളന്തുരുത്തി: കൊച്ചിയിൽ യുവാവിനെ പെരുമ്പിള്ളിയിൽ വടിവാൾ ആക്രമണത്തിൽ യുവാവ് മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി കളിക്കളം റോഡിൽ മലേക്കുരിശിന് സമീപത്ത് ഇച്ചിരവേലിൽ ജോജി മത്തായി(24)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വൈകിട്ട് രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് വീട്ടിനുള്ളിൽ കയറി ജോജിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ പിതാവിനും പരിക്കേറ്റിരുന്നു. കാലിനാണ് വെട്ടേറ്റിട്ടുള്ളത്.

സംഭവം നടന്ന് ഉടനെ തന്നെ അച്ഛനെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജോജിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. നെഞ്ചിനേറ്റ വെട്ടാണ് മരണകാരണമെന്നാണ് സൂചന. ആക്രമണത്തിന് തൊട്ടുപിന്നാലെ അക്രമികൾ വടിവാൾ അടക്കമുള്ള ആയുധങ്ങളും എത്തിയ ബൈക്കും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. എന്നാൽ ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭത്തിൽ പോലീസ് പ്രതികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുളന്തുരുത്തി പോലീസിനാണ് അന്വേഷണച്ചുമതല.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications