കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി പാര്‍ട്ടി പുഃനസംഘടിപ്പിക്കുന്നു

  • By Aswathi
Google Oneindia Malayalam News

ദില്ലി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ പ്രൗഢിയും ജനസമ്മതിയും തങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്ന് ആം ആദ്മി പാര്‍ട്ടി തിരിച്ചറിഞ്ഞത് ലോകസഭാ തിരഞ്ഞെടുപ്പിന് തിച്ചടികിട്ടിയതോടെയാണ്. പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വന്നതോടെ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങളും വിവാദങ്ങളും ഉടലെടുത്തു തുടങ്ങി. ഇനി നടക്കാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പോടെ പാര്‍ട്ടി പുഃസംഘടിപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം.

പാര്‍ട്ടിക്കകത്ത് അഴിച്ചുണികള്‍ നടത്തി വിവാദങ്ങള്‍ക്ക് തത്കാലം വിരാമമിടാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിച്ചെന്ന് കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. 'മിഷന്‍ വിസ്താര്‍' എന്നാണ് പുഃസംഘടനാ പ്രവര്‍ത്തനത്തിന് പേര്‍ നല്‍കിയിരിക്കുന്നത്. പാര്‍ട്ടി വ്യക്തികേന്ദ്രീകൃതമാകുന്നുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ബൂത്ത് തലം മുതല്‍ ദേശീയതലം വരെ പുഃനസംഘടനാപ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചത്.

kejriwal

ദേശീയ എക്‌സിക്യുട്ടീവ് അംഗവും ബംഗലൂരു സ്വദേശിയുമായ പൃഥ്വി റെഡ്ഡിയാണ് പുഃസംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സമിതിയുടെ അദ്ധ്യക്ഷന്‍. പുതുതായി രൂപീകരിക്കുന്ന രാഷ്ട്രീയ സമിതിയായിരിക്കും തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന ആരോപണവുമായി നേരത്തെ യോഗേന്ദ്ര യാദവ് രംഗത്ത് വന്നിരുന്നു.

വിവാദങ്ങളുപേക്ഷിച്ച് ജനകീയ വിഷയങ്ങള്‍ക്കായിരിക്കും പാര്‍ട്ടി ഇനി ഊന്നല്‍ നല്‍കുകയെന്ന് കെജ്രിവാള്‍ പറഞ്ഞു. അതിനിടയില്‍ പ്രധാനമന്ത്രി മോദിയെയും എന്‍ ഡി എ സര്‍ക്കാറിനെയും കെജ്രിവാള്‍ അഭിനന്ദിച്ചു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത ഭരണം മോദി സര്‍ക്കാര്‍ കാഴചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാചകവാതകത്തിന്റെ വിലവര്‍ദ്ധിപ്പിക്കരുതെന്ന് പുതിയ സര്‍ക്കാറിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

English summary
Reeling under electoral debacle, Aam Aadmi Party convener Arvind Kejriwal on Sunday declared that the fledgling party was going into rebuilding mode to strengthen its roots.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X