പ്രമുഖ നടിയെ അയാള്‍ 'പീഡിപ്പിച്ചത്' എട്ടുമാസം!! ഒടുവില്‍ പിടിയില്‍, യുവാവിന്റെ ലക്ഷ്യം....

  • By: Sooraj
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യയില്‍ സെലിബ്രിറ്റികള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിവസേന വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ടെലിവിഷന്‍ ഷോകളിലൂടെ എത്തി പിന്നീട് സിനിമയില്‍ സജീവമായ നടിയാണ് ഏറ്റവും ഒടുവിലായി ആക്രമിക്കപ്പെട്ടത്. സ്വകാര്യ ചാനലില്‍ ഹിറ്റായി മാറിയ ദേവോന്‍ കെ ദേവ് എന്ന പുരാണ പരമ്പരയില്‍ പാര്‍വതിയായി എത്തി ശ്രദ്ധിക്കപ്പെട്ട സൊനാരിക ബഡോരിയയാണ് 'പീഡിപ്പിക്കപ്പെട്ട' ആ സെലിബ്രിറ്റി.

ചെയ്തത്

23 കാരനായ കോളേജ് വിദ്യാര്‍ഥിയാണ് നടിയെ മാനസികമായി ആക്രമിച്ചത്. മഹാരാഷ്ട്രയിലെ ഗഡ്ചിറോലി ജില്ലയില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ഥിയായ സ്വപ്‌നില്‍ സഹാരെയെയാണ് നടിയെ ഉപദ്രവിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

എട്ടു മാസം ഉപദ്രവിച്ചു

നടിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച പ്രതി എട്ടു മാസത്തോളമായി ഇവരെ ഉപദ്രവിച്ചതായി പോലീസ് പറഞ്ഞു. അയാള്‍ നിരന്തരം തനിക്കു അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും മറ്റു അയക്കുകയും കോള്‍ ചെയ്യുകയും ചെയ്തയായി നടി വെളിപ്പെടുത്തി.

അലോസരപ്പെടുത്തി

തുടര്‍ച്ചയായുള്ള പ്രതിയുടെ ഫോണ്‍ വിളിയും സന്ദേശങ്ങളും തന്നെ അലോസരപ്പെടുത്തിയതായി സൊനാരിക പറഞ്ഞു. ചില സന്ദേശങ്ങള്‍ തന്നെ വളരെയധികം ഭയപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു.

നമ്പര്‍ ബ്ലോക്ക് ചെയ്തു

നമ്പര്‍ ഞാന്‍ ബ്ലോക്ക് ചെയ്തപ്പോള്‍ അയാള്‍ മറ്റു നമ്പറുകളില്‍ നിന്ന് ഉപദ്രവം തുടര്‍ന്നു. ഏകദേശം 25 ഓളം നമ്പറുകളാണ് ഇയാള്‍ എന്നെ വിളിക്കാന്‍ ഉപയോഗിച്ചതെന്നു അടുത്തിടെ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സൊനാരിക വെളിപ്പെടുത്തി.

 ഫോണ്‍ ഓഫ് ചെയ്തു

യുവാവിന്റെ ശല്യം സഹിക്കാന്‍ പറ്റാതായതോടെ ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പക്ഷെ അയാള്‍ എന്റെ അച്ഛനെയും മറ്റു കുടുംബാംഗങ്ങളെയുമെല്ലാം വിളിച്ചുകൊണ്ടിരുന്നതായി നടി പറഞ്ഞു.

പോലീസ് കണ്ടെത്തി

നടി നല്‍കിയ മൊബൈല്‍ നമ്പറുടെ ഉറവിടവും മറ്റും പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ചു പോലീസിനു ലഭിച്ചത്. തുടര്‍ന്നു മഹാരാഷ്ട്രയില്‍ വച്ച് ഇയാളെ പിടികൂടുകയായിരുന്നു.

യുവാവ് പറഞ്ഞത്

താന്‍ സൊനാരികയെ വളരെയധികം സ്‌നേഹിച്ചിരുന്നതായും സീരിയല്‍ കണ്ടതു മുതലാണ് പ്രേമം തലയ്ക്കു പിടിച്ചതെന്നും യുവാവ് പോലീസിനോടു പറഞ്ഞു. സൊനാരികയെ വിവാഹം ചെയ്യണമെന്ന ലക്ഷ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂവെന്നും സ്വപ്‌നില്‍ കൂട്ടിച്ചേര്‍ത്തു.

English summary
TV actress Sonarika Bhadoria — known as the small screen's 'Parvati' for her role in the hugely popular show Devon Ke Dev Mahadev — got a stalker arrested after being harassed for several months.
Please Wait while comments are loading...