കോക്പിറ്റില്‍ പുക; പറന്നുയര്‍ന്ന എയര്‍ ഇന്ത്യ തിരിച്ചിറക്കി; ഒഴിവായത് വന്‍ അപകടം

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഭുവനേശ്വറിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം കോക്ക്പിറ്റില്‍ പുക കണ്ടെതിനെത്തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. 155 യാത്രക്കാരുമായി പോവുകയായിരുന്നു വിമാനം. ഉടന്‍ തിരിച്ചിറക്കാനായതോടെ വന്‍ അപകടമാണ് ഒഴിവായത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം പ്രശ്നങ്ങളൊന്നുമില്ലാതെ തിരിച്ചിറക്കാനായെന്നും എയര്‍ ഇന്ത്യ വക്താവ് പിന്നീട് അറിയിച്ചു. പറന്നുയര്‍ന്ന ഉടനെയാണ് കോക്പിറ്റില്‍ പുക ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പൈലറ്റ് വിമാനം തിരിച്ചറിക്കുകയായിരുന്നു. എഞ്ചിനീയര്‍മാര്‍ പുക ഉയരാനുള്ള കാരണം പരിശോധിച്ച് വരികയാണ്.

airindia

വിമാനം തിരിച്ചിറക്കുകയാണെന്ന വിവരം ലഭിച്ചയുടനെ അടിയന്തിര സൗകര്യങ്ങളെല്ലാം വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഭുവനേശ്വറില്‍ എത്തിച്ചു. പറന്നുയരുന്നതിന് മുന്‍പ് വിമാനം വേണ്ടവിധം പരിശോധിച്ചില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം എയര്‍ ഇന്ത്യ പരിശോധിച്ചുവരികയാണ്.

English summary
Bhubaneswar- bound AI flight returns to Mumbai after pilot detects smoke in cockpit
Please Wait while comments are loading...