കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 പേര്‍ മരിച്ചു,പക്ഷേ...അമര്‍നാഥ് ഭീകരാക്രമണത്തെക്കുറിച്ച് ബസ് ഡ്രൈവര്‍ പറയുന്നു..

ഇത്ര ജാഗ്രതയോടെ ബസ് ഓടിച്ചില്ലായിരുന്നുവെങ്കില്‍ തങ്ങളില്‍ പലരും ഇപ്പോള്‍ ജീവനോടെ ഉണ്ടാകുകയില്ലായിരുന്നുവെന്ന് രക്ഷപെട്ടവര്‍

Google Oneindia Malayalam News

ശ്രീനഗര്‍: 7 പേരുടെ മരണത്തിനിടയാക്കിയ അമര്‍നാഥ് ഭീകരാക്രമണത്തെ കുറിച്ചുള്ള ഞെട്ടലില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ഷെയ്ഖ് സലീം ഗഫൂര്‍ ഭായ് വിട്ടുമാറിയിട്ടില്ല. തീവ്രവാദികള്‍ ബസിനു നേരെ വെടിയുണ്ടകള്‍ പായിച്ചുകൊണ്ടിരുന്നപ്പോഴും ബസിനുള്ളിലെ യാത്രക്കാരെ എങ്ങനെയെങ്കിലും രക്ഷപെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഇരുട്ടില്‍ ഗഫൂര്‍ ഭായ് വണ്ടി മുന്നോട്ടോടിച്ചു കൊണ്ടേയിരുന്നു.

56 തീര്‍ത്ഥാടകരായിരുന്നു ബസിനുള്ളില്‍ ഉണ്ടായിരുന്നത്. മൂന്നു വശങ്ങളില്‍ നിന്നും വെടിയുണ്ടകള്‍ പതിച്ചു കൊണ്ടിരുന്നപ്പോഴും ഗഫൂര്‍ ഭായ് വണ്ടി നിര്‍ത്തിയില്ല. സുരക്ഷിതമായ പാത തേടി കണ്ണോടിച്ചു കൊണ്ടിരുന്നു. തീര്‍ത്ഥാടകരെ സുരക്ഷിതമായ സ്ഥലത്തെത്തിക്കുകയായിരുന്നു ഗഫൂര്‍ ഭായിയുടെ ഉദ്ദേശ്യമെന്ന് ബന്ധു ജാവേദ് മിശ്ര പറഞ്ഞു. കിലോമീറ്ററുകളോളം മുന്നോട്ടു പാഞ്ഞ് മറ്റു തീര്‍ത്ഥാടകരെ സുരക്ഷിതരാക്കുക തന്നെ ചെയ്തു സലീം ഗഫൂര്‍. ഗഫൂര്‍ ഇത്ര ജാഗ്രതയോടെ ബസ് ഓടിച്ചില്ലായിരുന്നുവെങ്കില്‍ തങ്ങളില്‍ പലരും ഇപ്പോള്‍ ജീവനോടെ ഉണ്ടാകുകയില്ലായിരുന്നുവെന്ന് രക്ഷപെട്ട തീര്‍ത്ഥാടകര്‍ പറയുന്നു.

ഭീകരര്‍ ആക്രമിച്ചത് സുരക്ഷയില്ലാതെ സഞ്ചരിച്ച വാഹനത്തെ!! വെളിപ്പെടുത്തല്‍ പുറത്ത്, സുരക്ഷാ വീഴ്ച!!ഭീകരര്‍ ആക്രമിച്ചത് സുരക്ഷയില്ലാതെ സഞ്ചരിച്ച വാഹനത്തെ!! വെളിപ്പെടുത്തല്‍ പുറത്ത്, സുരക്ഷാ വീഴ്ച!!

amarnathshrine-1

ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ആക്രമണം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള ബസിനു നേരെയാണ് ആക്രമണമുണ്ടായത്.

അമര്‍നാഥ് യാത്ര ആരംഭിച്ചതു മുതല്‍ യാത്ര ഭീകരവാദികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കശ്മീര്‍ താഴ്വരയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

English summary
Had Saleem not kept driving, more could have lost their lives, believe pilgrims who survived the attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X