ഗജേന്ദ്ര ചൗഹാന് പകരം അനുപം ഖേര്‍; പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം തുടങ്ങുമോ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ബോളിവുഡ് താരം അനുപം ഖേറിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതോടെ വിദ്യാര്‍ഥികള്‍ വീണ്ടും സമരത്തിനൊരുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. വലിയ സിനിമാ പാരമ്പര്യമില്ലാത്ത ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചത് നേരത്തെ സമര കോലാഹലങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

വനിതാ ശൗചാലയത്തിലേക്ക് 'പാഞ്ഞുകയറി' രാഹുല്‍... പിന്നെ നടന്നത്, സംഭവം മോദിയുടെ നാട്ടില്‍

ചൗഹാന്റെ രണ്ടു വര്‍ഷത്തെ കാലാവധി ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ചതോടെയാണ് അനുപം ഖേറിനെ നിയമിച്ചത്. അനുപം ഖേറിന്റെ നിയമനം തമാശയാണെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. സ്വകാര്യ സ്‌കൂള്‍ നടത്തുന്ന അനുപം ഖേറിന് എങ്ങിനെയാണ് സര്‍ക്കാര്‍ ഇത്തരമൊരു ചുമതല നല്‍കിയതെന്ന് വിദ്യാര്‍ഥി നേതാവ് ഹരിശങ്കര്‍ നാച്ചിമുത്തു ചോദിക്കുന്നു.

anupam-kher

അനുപം ഖേറിനും ഗജേന്ദ്ര ചൗഹാനും എന്തെങ്കിലും വ്യത്യാസമുള്ളതായി തോന്നുന്നില്ല. ഇത് തമാശയാണ്. സര്‍ക്കാരില്‍ നിന്നും ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും നാച്ചിമുത്തു വ്യക്തമാക്കി. മറ്റൊരാളെ നിയമിക്കണമെന്ന ആവശ്യം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശക്തമായി വരികയാണ്. ഇത് വിദ്യാര്‍ഥി സമരത്തിലേക്ക് നയിച്ചേക്കുമെന്നും സൂചനയുണ്ട്.

രണ്ട് ഹിസ്ബുല്ല നേതാക്കളുടെ തലയ്ക്ക് യുഎസ് വിലയിട്ടു; 78 കോടി രൂപ!

ബിജെപി സര്‍ക്കാരിനെ നിരന്തരം പ്രതിരോധിച്ച് രംഗത്തെത്തിയ നടനാണ് അനുപം ഖേര്‍. ഖേറിനെ നേരത്തെ പുരസ്‌കാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍ ബഹുമാനിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ചണ്ഡീഗഡില്‍ ബിജെപി നിയമസഭാംഗമാണ്. ബിജെപിയെ നിരന്തരം പിന്തുണയ്ക്കുന്നതിനുള്ള പ്രതിഫലമായാണ് പുതിയ സ്ഥാനമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

English summary
Anupam Kher’s appointment as chairperson is another joke, say FTII students
Please Wait while comments are loading...