അതിർത്തിയിൽ ചൈനയുടെ നുഴഞ്ഞു കയറ്റം, നിരീക്ഷണത്തിന് ഇന്ത്യയുടെ ഒട്ടകസേന വരുന്നു...

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: അതിർത്തി നിരീക്ഷണം ശക്തമാക്കി ഇന്ത്യ. സിക്കിം-ടിബറ്റ്-ഭൂട്ടാന്‍ അതിര്‍ത്തിയിലും ദോക്‌ലായിലും ചൈനീസ് സേനയുടെ സാന്നിധ്യമുണ്ടായ സാഹചര്യത്തിലാണ് അതിർത്തി നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നത്. ഒട്ടകങ്ങളെ ഉപയോഗിച്ചുള്ള അതിര്‍ത്തി നിരീക്ഷണത്തിനാണ് ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നു. ലഡാക്കിലെ ഇന്ത്യചൈന നിയന്ത്രണ രേഖയില്‍ ആണ് ഒട്ടകപ്പട്ടാളം വരുന്നത്. കൂടാതെ ചരക്കു നീക്കത്തിനും പടക്കോപ്പുകള്‍ എത്തിക്കാനും ഒട്ടകസേനയെ ഉപയോഗിക്കും.

ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ ആവശ്യമില്ല; വാർത്ത നിഷേധിച്ച് ഫേസ്ബുക്ക്
തുടക്കത്തിൽ രാജസ്ഥാൻ ബിക്കാനീറിലെ റിസർച് സെന്ററിൽ നിന്നുള്ള നാലു ഒട്ടകങ്ങളെയാകും നിയോഗിക്കുക. ഇതു പൂർണ്ണമായി വിജയിച്ചാൽ മുതുകില്‍ രണ്ടു മുഴകളോടു കൂടിയ ബാക്ട്രിയന്‍ വിഭാഗത്തില്‍പ്പെട്ട ഒട്ടകങ്ങളെക്കൂടി ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സാധാരണ ഒട്ടകങ്ങളെ അപേക്ഷിച്ച് കാര്യ ബാക്ട്രിയന്‍ ഒട്ടകങ്ങള്‍ക്ക് 220 കിലോഗ്രാം വരെ ചുമക്കാനാവും. സഞ്ചാരവേഗതയും കൂടുതലാണ്.

 ഇന്ത്യയിലെ ഒട്ടകസേന

ഇന്ത്യയിലെ ഒട്ടകസേന

ഇന്ത്യയിൽ 1880 കാലഘട്ടം മുതൽ ഒട്ടകസേനയുണ്ട്. ബിക്കാനീര്‍ മഹാരാജാവ് ഗംഗാ സിങ്ങാണ് ബിക്കാനീര്‍ ക്യാമല്‍ കോര്‍ ആരംഭിക്കുന്നത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ബിക്കാനീര്‍ ക്യാമല്‍ കോര്‍ കരസേനയുടെ ഭാഗമായി. പിന്നീട് അതിര്‍ത്തിരക്ഷാ സേന(ബിഎസ്എഫ്)യുടെ ഭാഗമായി. 1976 ൽ റിപ്പബ്ലിക് ദിനപരേഡിൽ ഒട്ടക കന്റിന്‍ജന്റ് മാർച്ച് ആരംഭിച്ചു. പിന്നീട് 1990 മുതല്‍ റിപ്പബ്ലിക് ദിന പരേഡില്‍ ക്യാമല്‍ ബാന്റും ആരംഭിച്ചു. നിലവില്‍ അതിര്‍ത്തിരക്ഷാ സേനയില്‍ 1200ല്‍ ഏറെ ഒട്ടകങ്ങളുണ്ട്.

ചൈനീസ് പൗരന്മാർക്ക് മുന്നറിയിപ്പ്

ചൈനീസ് പൗരന്മാർക്ക് മുന്നറിയിപ്പ്

ഇന്ത്യയിൽ ചൈനീസ് സാന്നിധ്യം കണ്ടെത്തിയ സഹചര്യത്തിൽ ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാർക്ക് ചൈനീസ് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരോധിത മേഖലകളിൽ പ്രവേശിക്കുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കു മുതിരരുതെന്നു എംബസി അറിയിച്ചിട്ടുണ്ട്. മണിപ്പുരിലെ ഇന്ത്യ - മ്യാൻമർ അതിർത്തിയിൽ, ചൈനീസ് ചാരനെന്നു സംശയിക്കുന്ന ഒരാൾ പിടിയിലായ പശ്ചാത്തലത്തിലണ് ചൈനീസ് എംബസി ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇന്ത്യയും ചൈനയും തമ്മിൽ ആരോഗ്യകരമായ ബന്ധം

ഇന്ത്യയും ചൈനയും തമ്മിൽ ആരോഗ്യകരമായ ബന്ധം

ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയ വിനിമയം ശക്തമാക്കണമെന്നു ചൈനീസ് പ്രതിരോധ വക്താവ് പറഞ്ഞു. എങ്കിൽ മാത്രമേ ഇരു രാജ്യങ്ങൾ തമ്മിലുളള ബന്ധം ശക്തമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ലക്ഷ്യമിട്ടാണ് ചൈനീസ് സേന പ്രവർത്തിച്ചത്. ദക്ഷിണ ചൈനാ കടല്‍, ദോക്ലാം എന്നീ വിഷയങ്ങൾ മികവോടെയാണ് സേന കൈകാര്യം ചെയ്തതെന്നും റെൻ കൂട്ടിച്ചേർത്തു.

 ഇന്ത്യ ഉടമ്പടികൾ പാലിക്കണം

ഇന്ത്യ ഉടമ്പടികൾ പാലിക്കണം

ഇന്ത്യ അതിർത്തി ഉടമ്പടികൾ കർശനമായി പാലിക്കുകയും സേനയെ നിലക്കു നിർത്തുകയും ചെയ്താൽ രാജ്യങ്ങൾ തമ്മിലുളള ബന്ധം നന്നാകുമെന്ന് ചൈനീസ് പ്രതിരോധ വക്താവ് പറഞ്ഞു. 2018 ലെ ഇന്ത്യ- ചൈന സൈനിക ബന്ധത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനാണ് റെൻ ഇങ്ങനെ മറുപടി പറഞ്ഞത്. ദോക്ലാം വിഷയത്തിൽ ചൈനീസ് സൈന്യത്തിന്റെ സമാധാന ഇടപെടലാണ് പ്രശ്നം സമാധാനമായി പരിഹരിക്കാൻ സാധിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Indian Army, concerned about the presence of Chinese troops near the Sikkim-Tibet-Bhutan trijunction despite troop disengagement after the Doklam stand-off, is planning a pilot project to introduce both double-humped (Bactrian) and single-humped camels as part of overall measures to check intrusion along the Line of Actual Control (LAC) in Ladakh.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്