കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണ്‍ ജെയ്റ്റ്‌ലിയുടെ അവസാന സഹായം സോണിയ ഗാന്ധിക്ക്, അതും റായ്ബറേലിയില്‍!!

Google Oneindia Malayalam News

ലഖ്‌നൗ: അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അവസാനത്തെ സമ്മാനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക്. സോണിയയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് തന്റെ എംപി ഫണ്ട് ഉപയോഗിച്ച് അദ്ദേഹം വികസന പ്രവര്‍ത്തനം നടത്തിയത്. സോണിയക്കുള്ള സമ്മാനമായിട്ടാണ് ഇതിനെ ബിജെപി കാണുന്നത്.

1

അതേസമയം ബിജെപി റായ്ബറേലിയില്‍ വലിയ പദ്ധതികള്‍ ജെയ്റ്റ്‌ലിയിലൂടെ കണ്ടിരുന്നുവെന്നാണ് സൂചന. അദ്ദേഹത്തെ അസുഖം മാറിയ ശേഷം റായ്ബറേലിയില്‍ നിന്ന് മത്സരിപ്പിക്കുമെന്ന് വരെ സൂചനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ഈ നീക്കമെന്ന് സൂചനയുണ്ട്. 200 സോളാര്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ തന്റെ എംപി ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ച് നിര്‍മിക്കണമെന്ന് റായ്ബറേലി ജില്ലാ ഭരണകൂടത്തിന് കത്തെഴുതിയിരുന്നു.

നല്ല രീതിയിലുള്ള വൈദ്യുതി സൗകര്യം ഇല്ലാത്ത ജില്ലയാണ് റായ്ബറേലി. എംപിമാര്‍ക്ക് സ്വന്തം ഫണ്ടില്‍ നിന്ന് അഞ്ച് കോടി രൂപ വര്‍ഷം പദ്ധതികള്‍ക്കായി ഉപയോഗിക്കാം. ജില്ലാ കളക്ടര്‍മാരോട് പദ്ധതി നടപ്പാക്കാനായി നിര്‍ദേശിക്കുകയും ചെയ്യാം. ഓഗസ്റ്റ് 17നാണ് ജെയ്റ്റ്‌ലിയുടെ ശുപാര്‍ശ ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്. മരിക്കുന്നതിന് ദിവസങ്ങള്‍ മുമ്പായിരുന്നു ഇത് ലഭിച്ചത്.

ജില്ലാ മജിസ്‌ട്രേറ്റ് നേഹ ശര്‍മ ജെയ്റ്റ്‌ലിയുടെ ശുപാര്‍ശ ലഭിച്ചതായി പറഞ്ഞു. ജില്ലാ ഗ്രാമീണ വികസന ഏജന്‍സിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുക. ഏതൊക്കെ ഇടങ്ങളിലാണ് ഹൈമാസ്റ്റ് വിളക്കുകള്‍ വേണ്ടതെന്നും തീരുമാനിച്ചിട്ടുണ്ട്. ദീപാവലിക്ക് മുമ്പ് റായ്ബറേലിയില്‍ വിളക്കുകള്‍ വരണമെന്നായിരുന്നു ജെയ്റ്റ്‌ലി ആഗ്രഹിച്ചിരുന്നതെന്ന് നേഹ ശര്‍മ പറഞ്ഞു. ഒരു രാഷ്ട്രീയ കുടുംബം ഭരിക്കുന്ന മണ്ഡലമായിട്ടും, പിന്നോക്കം നില്‍ക്കുന്ന മേഖലയായത് കൊണ്ടാണ് റായ്ബറേലി തിരഞ്ഞെടുത്തതെന്ന് ജെയ്റ്റ്‌ലി ഇവരോട് പറഞ്ഞിരുന്നു. സ്‌പൈസ് പാര്‍ക്ക് പ്രൊജക്ട്, സ്റ്റേഡിയം എന്നിവയും റായ്ബറേലിയില്‍ വേണമെന്ന് ജെയ്റ്റ്‌ലി ആഗ്രഹിച്ചിരുന്നു.

കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കുമാരസ്വാമി... 17ല്‍ 9 സീറ്റ് ജെഡിഎസ് നേടും!!കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കുമാരസ്വാമി... 17ല്‍ 9 സീറ്റ് ജെഡിഎസ് നേടും!!

English summary
arun jaitley last gift to sonias rae bareli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X