പ്രമുഖ താരവും മുന്‍ ഐപിഎസ് ഓഫീസറും കോണ്‍ഗ്രസിലേക്ക്: നിരവധി നേതാക്കളുമായി ചര്‍ച്ച
ഹൈദരാബാദ്: തെലങ്കാനയില്‍ വലിയൊരു തിരിച്ച് വരവിന്റെ പാതയിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ നേതാക്കളിലും പ്രവര്‍ത്തകരിലും വലിയ ആത്മവിശ്വാസമാണ് ഉണ്ടായിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡി എത്തിയതാണ്.
പുതിയ പിസിസി പ്രസിഡന്റിനൊപ്പം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന് മുഹമ്മദ് അസ്ഹറുദ്ദീന് ഉള്‍പ്പടേയുള്ള വര്‍ക്കിങ് പ്രസിഡന്റുമാരേയും പാര്‍ട്ടി നിയോഗിച്ചിരുന്നു. കോണ്‍ഗ്രസ് സംസ്ഥാനത്ത് അതിശക്തമായ തിരിച്ച് വരുന്നുവെന്ന സൂചനകള്‍ ശക്തമായതോടെ നിരവധി പേരാണ് ഇതിനോടകം പാര്‍ട്ടിയില്‍ ചേര്‍ന്നത്.
സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം
ഒരു ബാത്ത് ടവൽ മാത്രം; ടോപ്ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

ജനകീയരായ നേതാക്കളേയും വ്യക്തികളേയും കോണ്‍ഗ്രസില്‍ എത്തിക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യമെന്ന് പിസിസി അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ രേവന്ത് റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഇതിനായി അദ്ദേഹം പ്രത്യേക സമിതിക്ക് തന്നെ രൂപം കൊടുക്കുകയും ചെയ്തു.

രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മാത്രമല്ല, ജനപിന്തുണയുള്ള താരങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരയെല്ലാം അദ്ദേഹം കോണ്‍ഗ്രസിലേക്ക് എത്തിക്കുന്നുണ്ട്. അതില്‍ ഏറ്റവും സുപ്രധനമായ ചില പേരുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന് വന്നത്. മുന്‍ ഐപിഎസ് ഓഫീസര്‍, സിനിമ സെലിബ്രിറ്റി താരങ്ങള്‍ എന്നിവരുള്പ്പടേയുള്ളവരാണ് കോണ്‍ഗ്രസിലേക്ക് എത്തുന്നത്.

മുൻ ഐപിഎസ് ഓഫീസർ ആർഎസ് പ്രവീൺ കുമാറാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായിരിക്കുന്നത്. ഇദ്ദേഹത്തെ കോണ്‍ഗ്രസ് പരസ്യമായി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനപ്രിയ തെലുങ്ക് ടിവി അവതാരകയും തെലുങ്ക് ബിഗ് ബോസ് -1 ഫെയിം കാതി കാർത്തികയും കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രചാരണ സമിതി ചെയർമാൻ മധു യാഷ്കി ഗൗഡിനെ സന്ദർശിച്ച് കോൺഗ്രസിൽ ചേരാനും തെലങ്കാനയിൽ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

മധു യാഷ്കി ഗൗഡ് താരത്തെ കോൺഗ്രസിൽ ചേരാൻ ക്ഷണിച്ചോതെട എത്രയും പെട്ടെന്ന് പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറാണെന്ന് താരം അറിയിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി രാഷ്ട്രീയ രംഗവുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്ന താരമാണ് കാതി കാത്തി. 2020 നവംബറിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡബ്ബാക്ക് അസംബ്ലി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകുയം ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും ടിആര്‍എസ്, കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നില്‍ പിടിച്ച് നില്ക്കാന് സാധിച്ചില്ല. ഇടക്കാലത്ത് ബിജെപിയുടെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു. ഇതോടെയാണ് സ്വതന്ത്ര നിലപാട് മാറ്റി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി യോജിച്ച് പോവാന്‍ താരം തീരുമാനിച്ചത്.

മുതിർന്ന ടിആർഎസ് നേതാവും തെലങ്കാന ലെജിസ്ലേറ്റീവ് അസംബ്ലി ഡെപ്യൂട്ടി സ്പീക്കറുമായ പത്മ റാവു ഗൗഡിന്റെ ചെറുമകളാണെങ്കിലും ടിആർഎസിൽ ചേരാൻ താല്പര്യമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. കാതി കാര്‍ത്തികയെ പാര്‍ട്ടിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അത് ടിആര്‍എസിന് വലിയ തിരിച്ചടിയായേക്കും.

ടിജെഎസ് പ്രസിഡന്റ് എം കോടന്ദരം, തെലങ്കാന ഇൻടി പാർട്ടി പ്രസിഡന്റ് ചെരുക്കു സുധാകർ, ബല്ലാദീർ ഗദർ, വിമലക്ക തുടങ്ങിയ നേതാക്കളുമായുള്ള ചര്‍ച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രേവന്ത് റെഡ്ഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവരുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.
ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
പുതിയ മെയ്ക്കോവറില്‍ അന്ന രാജന്; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications