കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ ചേരിയിലേക്കുള്ള മടക്കം ഒന്നും കാണാതെയോ: നിതീഷ് ലക്ഷ്യം വെക്കുന്നത് പ്രധാനമന്ത്രി പദമോ?

Google Oneindia Malayalam News

പാട്ന: എന്‍ ഡി എ പാളയത്തോട് വിട പറഞ്ഞ് ഒരിക്കല്‍ കൂടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജെഡിയു പാളയത്തിലെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ബി ജെ പി സഖ്യം വിട്ടുവെന്ന് പ്രഖ്യാപിച്ച നിതീഷ് കുമാർ 4 മണിക്ക് ഗവർണ്ണറെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ മന്ത്രിസഭയിലെ ബി ജെ പി അംഗങ്ങള്‍ ഏത് സമയവും രാജിവെച്ചേക്കും. കേന്ദ്ര നിർദേശത്തിനായി കാത്തിരിക്കുകയാണ് ബി ജെ പി.

എന്‍ഡിഎ വിട്ട് വരുന്ന നിതീഷ് ആർജെഡി, കോണ്‍ഗ്രസ്, ഇടത് പാർട്ടികള്‍ എന്നിവരുടെ പിന്തുണയോടെയായിരിക്കും ഭരണം തുടരുക. മുന്നണിയില്‍ ഏറെ നാളായി തുടരുന്ന അസംതൃപ്തിയാണ് ഒടുവില്‍ നിതീഷ് കുമാറിന്റെ ചുവട് മാറ്റത്തിലേക്ക് എത്തിച്ചിരിക്കുന്നത്. തിങ്കളാഴ്ച നിതീഷും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണമാണ് ബിഹാറിലെ രാഷ്ട്രീയ ചൂട് കൂടുതൽ ഉയർത്തിയത്.

ഈ പറയുന്നവനാണോ ചിലവിന് തരുന്നത്: ഫോട്ടോകള്‍ നാട്ടുകാർ വരെ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു: ജാനകി സുധീർഈ പറയുന്നവനാണോ ചിലവിന് തരുന്നത്: ഫോട്ടോകള്‍ നാട്ടുകാർ വരെ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു: ജാനകി സുധീർ

നിതീഷ് കുമാറിന്റെ ചുവട് മാറ്റത്തിന് പിന്നില്‍

നിതീഷ് കുമാറിന്റെ ചുവട് മാറ്റത്തിന് പിന്നില്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മോഹം വരേയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി പദം മോഹിക്കുന്ന പ്രതിപക്ഷത്തെ നിരവധി നേതാക്കളില്‍ ഒരാളാണ് നിതീഷെന്ന് കോണ്‍ഗ്രസിനും അറിയാമെങ്കിലും ഇപ്പോള്‍ ബി ജെ പിക്ക് നല്‍കാന്‍ കഴിയുന്ന ഏതൊരു തിരിച്ചടിയേയും ഉപയോഗപ്പെടുത്താനായിരുന്നു എ ഐ സി സിയുടെ തീരുമാനം.

ബേബി മോള്‍ ആറാടുകയല്ല, തകർത്താടുകയാണ്: അന്നാ ബെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

നരേന്ദ്ര മോദി പ്രധാനമന്ത്രിയാണെങ്കിലും ദേശീയ

നരേന്ദ്ര മോദി പ്രധാനമന്ത്രിയാണെങ്കിലും ദേശീയ തലത്തിൽ നിതീഷിന്റെ വ്യക്തിത്വം ഉന്നത പദവികള്‍ക്ക് യോജിച്ചതാണെന്ന ജെഡിയു പാർലമെന്ററി ബോർഡ് ചെയർമാൻ ഉപേന്ദ്ര കുശ്വാഹയുടെയും മറ്റ് പാർട്ടി എംപിമാരുടെയും പ്രസ്താവനകളും ഈ അവസരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ചിതറിക്കിടക്കുന്ന പ്രതിപക്ഷത്ത് എത്തി പ്രധാനമന്ത്രി പദത്തിലൊരു കണ്ണ് വെക്കാമെന്ന് നിതീഷ് സ്വപ്നം കാണുന്നുണ്ടെങ്കില്‍ അതിനെ കുറ്റം പറയാനും സാധിക്കില്ല. മറുവശത്ത് നിതീഷിന്റെ ഈ അപ്രതീക്ഷിത രാഷ്രീയ നീക്കത്തില്‍ ബി ജെ പി രണ്ടടി പിറകിലേക്ക് പോയെന്ന് അവരുടെ നേതാക്കളുടെ പ്രസ്താവനകള്‍ തന്നെ വ്യക്തമാക്കുന്നു.

ആർ സി പി സിങ്ങിനെ ഉപയോഗിച്ച് രണ്ടാമതൊരു ചിരാഗ്

ആർ സി പി സിങ്ങിനെ ഉപയോഗിച്ച് രണ്ടാമതൊരു ചിരാഗ് മോഡല്‍ ബിഹാറില്‍ തയ്യാറാക്കാന് ബി ജെ പി ലക്ഷ്യമിട്ടിരുന്നെങ്കിലും അത് വിജയം കണ്ടില്ല. ഇതിനെതിരെ ജെ ഡി യു അധ്യക്ഷൻ രാജീവ് രഞ്ജൻ എന്ന ലാലൻ സിങ്ങ് രൂക്ഷമായ വിമർശനവും ബി ജെ പിക്കെതിരെ അഴിച്ച് വിടുകയും ചെയ്തു. 2020 ലെ നിയമസഭ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ബി ജെ പി തങ്ങള്‍ക്കെതിരെ പ്രവർത്തിച്ച് തുടങ്ങിയെന്നാണ് ജെ ഡി യു ആരോപണം.

നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷിന്റെ പാർട്ടി

നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷിന്റെ പാർട്ടി സ്ഥാനാർത്ഥികളിൽ പലരുടെയും പരാജയം ഉറപ്പാക്കിയ ചിരാഗ് പാസ്വന്റെ എല്‍ ജെ പി നിയന്ത്രിക്കാൻ ബി ജെ പിക്ക് കഴിയാതിരുന്നതിനാലാണ് ബിഹാറിൽ തങ്ങളുടെ അംഗബലം 43 എം എൽ എമാരായി ചുരുങ്ങിയതെന്നാണ് ജെ ഡി യു ആരോപിക്കുന്നത്. എന്നാൽ ഇത്തരം ആരോപണങ്ങൾ നിഷേധിച്ച് ബി ജെ പി എൻ ഡി എയിൽ ഒരു പ്രശ്നവും ഇല്ലെന്നാണ് അഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഇപ്പോഴത്തെ നിതീഷിന്റെ ഈ നീക്കത്തെ വിലപേശല്‍

ഇപ്പോഴത്തെ നിതീഷിന്റെ ഈ നീക്കത്തെ വിലപേശല്‍ തന്ത്രമായും വിലയിരിത്തപ്പെട്ടിരുന്നു. നിലവിൽ ബിജെപിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയാണ് ജെ ഡി യു. പ്രധാനമന്ത്രി മോദിയുടെ കീഴിൽ 2024ലെ തെരഞ്ഞെടുപ്പിൽ സുഖകരമായി ബി ജെ പിക്ക് നിതീഷിന്റെ പിന്തുണയും ആവശ്യമാണ്. 2024ലും ബി ജെ പി ഭരണം പിടിക്കാൻ സാധ്യതയുണ്ടെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന ഈ സാഹചര്യത്തില്‍ ജെ ഡി യു പ്രതിപക്ഷ നിരയിലേക്ക് പോവുമോയെന്നായിരുന്നു പലരുടേയും ചോദ്യം.

Recommended Video

cmsvideo
ബീഹാറില്‍ BJPക്ക് പണികൊടുത്ത് നിതീഷ് കുമാര്‍,സര്‍ക്കാര്‍ താഴെ വീഴുന്നു | *Politics

 'മഞ്ജു വാര്യർ പറയുന്നതിന് ഞാനും മിനിയും ലൈക്ക് അടിക്കുന്നു': വന്‍ സൈബർ അക്രമമെന്ന് ബൈജു കൊട്ടാരക്കര 'മഞ്ജു വാര്യർ പറയുന്നതിന് ഞാനും മിനിയും ലൈക്ക് അടിക്കുന്നു': വന്‍ സൈബർ അക്രമമെന്ന് ബൈജു കൊട്ടാരക്കര

English summary
Bihar Political Crisis: is Nitish kumar Targeting Prime Minister's Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X