ആറു തവണ എവറസ്റ്റ് കീഴടക്കി ഇന്ത്യന്‍ ജവാന്‍ പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആറുതവണ എവറസ്റ്റ് കീഴടക്കി ബിഎസ്എഫ് ജവാന്‍ ലൗരാജ് സിങ് ധര്‍മാക്ഷക്ടു പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കി. ആറുതവണ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയാണ് ലൗരാജിന് സ്വന്തമാവുക. ലൗരാജ് സിങ്ങിന്റെ ഭാര്യ റീന കൗശലും എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്. 2010ല്‍ സൗത്ത് പോളില്‍ ഇന്ത്യന് പതാകയുയര്‍ത്തി റീന അഭിമാനമായിരുന്നു.

ഇത്തരാഖണ്ഡ് സ്വദേശിയായ ലൗരാജിന് നേരത്തെ പത്മശ്രീ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഡെറാഡൂണില്‍ ബിഎസ്എഫ് അസിസ്റ്റന്റ് കമാന്റന്റ് ആണ് ലൗരാജ്. ഒഎന്‍ജിസിയുടെ മൂന്നംഗ സംഘത്തെ എവറസ്റ്റിലേക്ക് നയിച്ചാണ് ഏറ്റവും ഒടുവില്‍ ഇദ്ദേഹം റെക്കോര്‍ഡിലെത്തുന്നത്. അരുണാചല്‍ സ്വദേശിനിയായ അന്‍ഷു ജെംസെന്‍പ അഞ്ചു ദിവസത്തിനുള്ളില്‍ രണ്ടുതവണ എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിതയായി റെക്കോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെയാണ് മറ്റൊരു ഇന്ത്യക്കാരനും എവറസ്റ്റില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കിയത്.

loverajsingh

ഇത്തരമൊരു റെക്കോര്‍ഡ് നേടാനായതില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭിമാനമുണ്ടെന്ന് ലൗരാജന്റെ ഭാര്യ റീന പറഞ്ഞു. സീസണ്‍ ആയതിനാല്‍ എവറസ്റ്റ് കീഴടക്കാന്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും മലകയറ്റക്കാര്‍ എത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അപകടമരണങ്ങളും കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

English summary
BSF officer Loveraj Singh becomes first Indian to scale Mount Everest 6 times
Please Wait while comments are loading...